യുഎന്നിലെ റഷ്യൻ അംബാസിഡർ വിറ്റാലി ഇവാനോവിച്ച് ചർക്കിൻ അന്തരിച്ചു.

08:44 am 21/2/2017 മോസ്കോ: യുഎന്നിലെ റഷ്യൻ അംബാസിഡർ വിറ്റാലി ഇവാനോവിച്ച് ചർക്കിൻ (64) അന്തരിച്ചു. ന്യൂയോർക്കിൽ വച്ചായിരുന്നു അന്ത്യം. റഷ്യൻ വിദേശകാര്യ മന്ത്രാലയമാണ് അദ്ദേഹത്തിന്‍റെ മരണവാർത്ത പുറത്തുവിട്ടത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. കഴിവുറ്റ റഷ്യൻ നയതന്ത്ര വിദഗ്ധനായിരുന്നു ചർക്കിനെന്നും അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തുന്നുവെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

ആഫ്ഗാനിസ്ഥാനിലെ ലഹ്മാന്‍ പ്രവിശ്യയിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചു.

08:40 am 21/2/2017 കാബൂള്‍: ആഫ്ഗാനിസ്ഥാനിലെ ലഹ്മാന്‍ പ്രവിശ്യയിലുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ 11 പേര്‍ മരിച്ചു. മൂന്നു പേര്‍ക്കു പരിക്കേറ്റു. ഇവരുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. അജ്ഞാതനായ തോക്കുധാരി ഇവരുടെ വീടിനു നേരെ രണ്ടു പ്രാവശ്യം ഗ്രനേഡ് പ്രയോഗിച്ചതായി അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. –

ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്നത് സിനിമാക്കാര്‍ തന്നെയെന്ന് ഗണേഷ് കുമാര്‍

08:37 am 21/2/2017 തിരുവനന്തപുരം: സിനിമാസംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍.സംഘടനകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് പ്രമുഖ നടിക്കുണ്ടായ ദുരനുഭവത്തിന് പിന്നിലെന്ന് ഗണേഷ് കുമാര്‍ ഏഷ്യാനെറ്റ് ന്യുസിനോട് പറഞ്ഞു. കൊച്ചിയിലെ പല സിനിമാക്കാരും മയക്കുമരുന്ന് ക്രിമിനല്‍ മാഫിയകളുടെ പിടിയിലാണെന്നും ഗണേഷ്കുമാര്‍ വ്യക്തമാക്കി. ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്നത് സിനിമാക്കാര്‍ തന്നെയാണ്.പല പ്രൊഡ്യുസര്‍മാര്‍ക്കും, നടീ നടന്‍മാര്‍ക്കും ഇവരുമായി സാമ്പത്തിക ഇടപാടുകളുണ്ട്. അമ്മയിലെ അംഗത്വത്തിന് അടുത്തിടെ വന്ന അപേക്ഷയില്‍ ഏഴ് ക്രിമിനല്‍ കേസില്‍ പ്രതിയായ ആള്‍ വരെ ഉണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. Read more about ഗുണ്ടകളെ പ്രോത്സാഹിപ്പിക്കുന്നത് സിനിമാക്കാര്‍ തന്നെയെന്ന് ഗണേഷ് കുമാര്‍[…]

ചിക്കാഗോ, മിസിസ്സാഗാ രൂപതകള്‍ 2017 യുവജനവര്‍ഷമായി ആചരിക്കുന്നു

08:36 am. 21/2/2017 – ജോസ് മാളേയ്ക്കല്‍ 2017 യുവജനവര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട് യു.എസിലെയും, കാനഡായിലേയും രണ്ടു സീറോമലബാര്‍ രൂപതകള്‍ യുവജന ശാക്തീകരണം ലക്ഷ്യമിടുന്നു. ആഗോള സഭയുടെ ഭാവി വാഗ്ദാനങ്ങളായ യുവജനങ്ങളുടെ നാനാവിധത്തിലുള്ള കഴിവുകളും, ഊര്‍ജ്ജവും സമൂഹത്തിനും സഭയ്ക്കും ഗുണകരമായ രീതിയില്‍ ഉപയോഗപ്പെടുത്താനുള്ള ഈ രൂപതകളുടെ പരിശ്രമം ശ്ലാഘനീയമാണ്. ഇതിനായി മുന്നോട്ടു വന്നിരിക്കുന്നത് ഇന്‍ഡ്യയ്ക്ക് വെളിയില്‍ ആദ്യമായി സ്ഥാപിതമായ (2001) ചിക്കാഗോ സെ. തോമസ് സീറോമലബാര്‍ കത്തോലിക്കാ രൂപതയും, കാനഡായില്‍ മിസിസ്സാഗാ കേന്ദ്രമായി 2015 ല്‍ രൂപീകൃതമായ സെ. Read more about ചിക്കാഗോ, മിസിസ്സാഗാ രൂപതകള്‍ 2017 യുവജനവര്‍ഷമായി ആചരിക്കുന്നു[…]

രാജന്‍ പടവത്തില്‍ കെ.സി.സി.എന്‍.എ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി

08:34 am 21/2/2017 ഫ്‌ളോറിഡ: കഴിഞ്ഞ ഇരുപത്തിരണ്ടു വര്‍ഷങ്ങളായി അമേരിക്കന്‍ സാമൂഹ്യ-സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച രാജന്‍ പടവത്തില്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഇന്‍ നോര്‍ത്ത് അമേരിക്കയുടെ 2017- 19 -ലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഹൂസ്റ്റണില്‍ നിന്നുള്ള ബേബി മണക്കുന്നേല്‍ പ്രസിഡന്റായി മത്സരിക്കുന്ന പാനലില്‍ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു. കോട്ടയം ഒളശ്ശ സെന്റ് ആന്റണീസ് ക്‌നാനായ കാത്തലിക് പള്ളി ഇടവകാംഗമായ പടവത്തില്‍ തോമസിന്റേയും ചിന്നമ്മയുടേയും മകനായി ജനിച്ച രാജന്‍ (ജേക്കബ് പടവത്തില്‍) സ്കൂള്‍ വിദ്യാഭ്യാസകാലത്തു തന്നെ മിഷന്‍ ലീഗ്, Read more about രാജന്‍ പടവത്തില്‍ കെ.സി.സി.എന്‍.എ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥി[…]

പശ്ചിമഘട്ടത്തെ പരിസ്ഥിതിലോലമാക്കിയവര്‍ സംരക്ഷകരുടെ മേലങ്കിയണിയുന്നത് അപഹാസ്യം: ഇന്‍ഫാം

08:34 am 21/2/2017 കോട്ടയം: അധികാരത്തിലിരുന്ന നാളുകളില്‍ പശ്ചിമഘട്ടത്തെ പരിസ്ഥിതിലോലമാക്കി വിദേശസാമ്പത്തിക ഏജന്‍സികള്‍ക്കും ലോകപൈതൃക സമിതിക്കും തീറെഴുതിക്കൊടുത്ത് ലക്ഷക്കണക്കിന് ജനങ്ങളെ ദുഃഖദുരിതത്തിലാക്കിയവരും ഇതിന് കൂട്ടുനിന്നവരും ഇപ്പോള്‍ പശ്ചിമഘട്ടജനതയുടെ സംരക്ഷകരായി മേലങ്കിയണിഞ്ഞ് അവതരിച്ചിരിക്കുന്നത് അപഹാസ്യമാണെന്നു ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതിലോലമാക്കി 22 ലക്ഷത്തോളം ജനങ്ങളുടെ നടുവൊടിച്ച് നടുക്കടലിലേയ്ക്ക് വലിച്ചെറിഞ്ഞത് യുപിഎ സര്‍ക്കാരാണ്. ഇക്കാലയളവില്‍ കേരളത്തില്‍ അധികാരത്തിലിരുന്ന യുഡിഎഫ് സര്‍ക്കാരും രാഷ്ട്രീയനാടകങ്ങള്‍ നടത്തി ജനങ്ങളെ വിഢികളാക്കുകയായിരുന്നു. കര്‍ഷകസംരക്ഷകരെന്നു കൊട്ടിഘോഷിച്ച കര്‍ഷകപാര്‍ട്ടികളും Read more about പശ്ചിമഘട്ടത്തെ പരിസ്ഥിതിലോലമാക്കിയവര്‍ സംരക്ഷകരുടെ മേലങ്കിയണിയുന്നത് അപഹാസ്യം: ഇന്‍ഫാം[…]

മേരി ക്രിസ്റ്റിയുടെ നിര്യാണത്തില്‍ അല ഫ്‌ളോറിഡ ചാപ്റ്റര്‍ അനുശോചിച്ചു

08:34 am 21/2/2017 ഫ്‌ളോറിഡ: ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്കയുടെ (അല) ഫ്‌ളോറിഡ ചാപ്റ്റര്‍, ദേശീയ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോ. ജേക്കബ് തോമസിന്റെ സഹോദരി മേരി ക്രിസ്റ്റിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അലയുടെ പ്രഥമ കമ്മിറ്റി അംഗവും, ന്യൂയോര്‍ക്ക്- ന്യൂജേഴ്‌സി മലയാളി സംഘടനകളിലെ നിറസാന്നിധ്യവുമായ ഡോ. ജേക്കബ് തോമസിന്റെ കുടുംബത്തോടും, അദ്ദേഹത്തോടും ഈ ദുഖസാഹചര്യത്തില്‍ എല്ലാ ആശ്വാസവും ഹൃദയംകൊണ്ടും, വാക്കുകള്‍കൊണ്ടും അറിയിക്കുന്നതായി ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് ശാമുവേല്‍ തോമസ്, സെക്രട്ടറി ബിജു ഗോവിന്ദന്‍കുട്ടി, ട്രഷറര്‍ അശോക് പിള്ള Read more about മേരി ക്രിസ്റ്റിയുടെ നിര്യാണത്തില്‍ അല ഫ്‌ളോറിഡ ചാപ്റ്റര്‍ അനുശോചിച്ചു[…]

ഭരണത്തിന് വേഗം പോരെന്ന് എല്‍ഡിഎഫില്‍ വിമര്‍ശനം

8:33 am 21/2/2017 തിരുവനന്തപുരം: ഭരണം 8 മാസം പിന്നിട്ടിട്ടും വേഗം പോരെന്ന് ജനങ്ങള്‍ക്ക് അഭിപ്രായമുണ്ടെന്ന് എല്‍ഡിഎഫ് യോഗത്തില്‍ ഘടക കക്ഷികളുടെ വിമര്‍ശനം. മെല്ലപ്പോക്ക് ഒഴിവാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നു. ഫയല്‍ നീക്കത്തില്‍ അടക്കം വിവിധ വകുപ്പുകളോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. റിപ്പോര്‍ട്ട് കിട്ടിയ ശേഷം എല്‍ഡിഎഫ് ഇക്കാര്യം പ്രത്യേകം ചര്‍ച്ച ചെയ്യാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സിപിഎം-സിപിഐ തര്‍ക്കം അജണ്ടയിലില്ലെങ്കിലും ജനതാദള്‍ ഉന്നയിച്ചു. ഭരണകക്ഷിയിലെ പ്രമുഖ പാര്‍ട്ടികള്‍ തമ്മിലുള്ള പരസ്യ Read more about ഭരണത്തിന് വേഗം പോരെന്ന് എല്‍ഡിഎഫില്‍ വിമര്‍ശനം[…]

നടിക്കെതിരെയുള്ള ആക്രമണം: ഡിജിപിയെ വിളിച്ച് വരുത്തുമെന്ന് ദേശീയവനിതാകമ്മീഷൻ

08:30 am 21/2/2017 ദില്ലി: നടിയെ ആക്രമിച്ച സംഭവത്തിൽ ഡിജിപിയെ വിളിച്ച് വരുത്തുമെന്ന് ദേശീയവനിതകമ്മിഷൻ അറിയിച്ചു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ വേഗത്തിലുള്ള വിചാരണ ഉറപ്പാക്കാൻ ബിൽ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു അറിയിച്ചു. നടിക്കെതിരെയുള്ള ആക്രമണം ദേശീയതലത്തിൽ തന്നെ വലിയചർച്ചയായ സാഹചര്യത്തിലാണ് വനിതാകമ്മീഷൻ സ്വമേധയഇടപെടാൻ തീരുമാനിച്ചത്. കുറ്റവാളികൾക്കെതിരെ എന്തൊക്കൊ നടപടി സ്വീകരിച്ചുവെന്ന് വിശദീകരിക്കാൻ ഡിജിപിയെ നേരിട്ട് വിളിപ്പിക്കാനാണ് കമ്മീഷന്റെ തീരുമാനം. സംസ്ഥാനസർക്കാരും പൊലീസും മതിയായരീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ സ്വന്തം നിലയിൽ അന്വേഷണം നടത്താനും ദേശീയവനിതാകമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിനെതിരെ കേന്ദ്രമന്ത്രിമാർ സംസ്ഥാനസർക്കാരിനെ നിശതമായി Read more about നടിക്കെതിരെയുള്ള ആക്രമണം: ഡിജിപിയെ വിളിച്ച് വരുത്തുമെന്ന് ദേശീയവനിതാകമ്മീഷൻ[…]

കാർത്തി ചിദംബരത്തിന് 21 രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ്

8:49 pm 20/2/2017 ന്യൂഡൽഹി: മുൻ ധനമന്ത്രി പി.ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന് 21 രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. വിദേശ ബാങ്കുകളിലാണ് ഈ അക്കൗണ്ടുകളെന്നും താൻ ഈ വിവരങ്ങൾ കൈമാറിയിട്ടും നിലവിലെ ധനമന്ത്രാലയം കർശന നടപടികൾ സ്വീകരിച്ചില്ലെന്നും സ്വാമി ആരോപിക്കുന്നു. കാർത്തി ചിദംബരത്തിന്‍റെ പേരിലുള്ള കന്പനികളുടെയും 21 വിദേശ അക്കൗണ്ടുകളുടെയും വിവരങ്ങൾ സിബിഐക്കും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനും ലഭിച്ചിട്ടും ഇതേവരെ ശക്തമായ തുടർ നടപടിയുണ്ടായില്ല. കാർത്തിക്ക് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മൂന്നു സമൻസ് നോട്ടീസുകൾ Read more about കാർത്തി ചിദംബരത്തിന് 21 രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ്[…]