ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസിൽ പാമ്പാടി നെഹ്റു കോളജ് പി.ആർ.ഒ കെ.വി. സഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.
06:52 PM 20/2/2017 തൃശൂർ: ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസിൽ പാമ്പാടി നെഹ്റു കോളജ് പി.ആർ.ഒ കെ.വി. സഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ചയിലേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്. കേസിൽ രണ്ടാം പ്രതിയായ സഞ്ജിത്ത് മുന്‍മന്ത്രി കെ.പി. വിശ്വനാഥന്‍െറ മകനാണ്. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസിലെ ഒന്നാം പ്രതിയും കോളജ് ചെയര്‍മാനുമായ പി. കൃഷ്ണദാസിന് അനുവദിച്ച ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ചൊവ്വാഴ്ച ഹൈകോടതി പരിഗണിക്കും. Read more about ജിഷ്ണുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസിൽ പാമ്പാടി നെഹ്റു കോളജ് പി.ആർ.ഒ കെ.വി. സഞ്ജിത്തിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി.[…]










