ഗുജറാത്തില്‍നിന്നു ആറ് കിലോ ഹാഷിഷുമായി മൂന്നു പേരെ പിടികൂടി

08:22 am 15/2/2017 അഹമ്മദാബാദ്: ഗുജറാത്തില്‍നിന്നു ആറ് കിലോ ഹാഷിഷുമായി മൂന്നു പേരെ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടി. വിപണിയില്‍ 60 ലക്ഷം രൂപ വിലവരുന്ന ഹാഷിഷാണ് പിടികൂടിയത്. രാജസ്ഥാന്‍ ഗുജറാത്ത് അതിര്‍ത്തിയില്‍നിന്നാണ് ഇവരെ പിടികൂടിയത്. വഡോദര സ്വദേശികളായ അസ്‌ലാം ഷേയ്ഖ്, സലിം ഷേയ്ഖ്, മുംബൈ സ്വദേശി ഷകില്‍ അന്‍സാരി എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ പ്രത്യേകം നിര്‍മിച്ച ഡാഷ് ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച സ്ഥിതിയിലായിരുന്നു ഹാഷിഷ്. അസ്‌ലാം നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതിയാണ്. സംഭവുമായി ബന്ധപ്പെട്ടു Read more about ഗുജറാത്തില്‍നിന്നു ആറ് കിലോ ഹാഷിഷുമായി മൂന്നു പേരെ പിടികൂടി[…]

ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി.

08:20 am 15/2/2017 ലഖ്നോ: ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി. ഒറ്റ ഘട്ടമായി നടക്കുന്ന വോട്ടെടുപ്പില്‍ 69 മണ്ഡലങ്ങളിലായി 628 സ്ഥാനാര്‍ഥികളാണ്​ മത്സരിക്കുന്നത്​. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിൽ 67 സീറ്റുകളിലേക്കാണ്​ വോ​െട്ടടുപ്പ്​. ഉത്തരാഖണ്ഡിലെ 70 സീറ്റുകളില്‍ 69 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. ബി.എസ്.പി സ്ഥാനാര്‍ഥി കുല്‍ദീപ് സിങ് കന്‍വാസിയുടെ അപകടമരണത്തെ തുടര്‍ന്ന് കര്‍ണപ്രയാഗ് മണ്ഡലത്തിലെ വോട്ടെടുപ്പ് മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റിയിരുന്നു. ബി.ജെ.പിയും കോണ്‍ഗ്രസുമാണ് ഉത്തരാഖണ്ഡിലെ പ്രധാന എതിരാളികള്‍. 2012ലെ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികള്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. Read more about ഉത്തരാഖണ്ഡ് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി.[…]

ഇതളുകള്‍ക്കപ്പുറം ചിത്രീകരണം പുരോഗമിക്കുന്നു

08:03 an 15/2/2016 കാനഡ: മാറിക്കൊണ്ടരിക്കുന്ന ലോകത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും വളരെ തിടുക്കവും വേഗവും ആണ്.മനുഷ്യര്‍ മനുഷ്യരെ അറിയുന്നതും ,അകലുന്നതും,ബന്ധങ്ങള്‍ സ്ഥാപിക്കുന്നതും എല്ലാം ഒരു താത്കാലികതയിലേക്കും,മുതലെടുപ്പിലേക്കും മാത്രമായി മാറിയിരിക്കുന്നു.ന്യൂ ജനറേഷന്‍ തരംഗങ്ങളില്‍ നാം കാണുന്ന ജീവിതങ്ങളുടെ കഥ പറയുകയാണ് “ഇതളുകള്‍ക്കപ്പുറം*. അമല്‍ ജോയ് അറുകുലശ്ശേരിയില്‍ സംവിധാനവും,എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്ന സിനിമയുടെ നിര്‍മ്മാണം എറണാകുളത്തും,ആലപ്പുഴ പരിസരത്തും പുരോഗമിക്കുന്നു. പുതിയ ജനറേഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥത പുലര്‍ത്തുന്ന പ്രമേയമാണ് കഥയുടെ ഉള്ളടക്കം.”ആദി ക്രിയേഷന്‍സ് കാനഡയുടെ” ബാനറില്‍ ജയശങ്കര്‍ പിള്ള നിര്‍മ്മിക്കുന്ന സിനിമയ്ക്ക് Read more about ഇതളുകള്‍ക്കപ്പുറം ചിത്രീകരണം പുരോഗമിക്കുന്നു[…]

പ്രശസ്ത തൊറാസിക് സര്‍ജന്‍ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

8:00 am 15/2/2017 – പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: വിവാഹ മോചനത്തിനുശേഷം ഉണ്ടായ മാനസീക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ന്യൂയോര്‍ക്കിലെ പ്രശസ്ത തൊറാസിക് സര്‍ജനും മോങ്ങിഫിയോര്‍ മെഡിക്കല്‍ സെന്‍റര്‍ സര്‍ജറി വിഭാഗം മേധാവിയുമായ ഡോ. റോബര്‍ട്ട് ആഷ്ടണ്‍ (52) ജോര്‍ജ് വാഷിംഗ്ടണ്‍ ബ്രിഡ്ജില്‍നിന്നും ചാടി ആത്മഹത്യ ചെയ്തു. ഫെബ്രുവരി 11 നാണ് സംഭവം. വിവാഹമോചനത്തെതുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദമാകാം ഡോ. റോബര്‍ട്ട് ജീവനൊടുക്കാന്‍ കാരണമായതെന്നു കരുതുന്നു. ഡോ. റോബര്‍ട്ടിന്‍റെ മൃതദേഹം പാലിസേഡ്‌സ് ഇന്‍റര്‍ സ്‌റ്റേറ്റ് പാര്‍ക്ക് ഹസാര്‍ഡ് ഡോക്കില്‍നിന്നും പിന്നീട് Read more about പ്രശസ്ത തൊറാസിക് സര്‍ജന്‍ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു[…]

കെ.എച്ച്.എന്‍.എ “ധര്‍മ്മ ഐക്യു’ മത്സരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

08:40 pm 14/2/2017 കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആദ്ധ്യാത്മിക വേദി, ആദ്യമായി സംഘടിപ്പിക്കുന്ന ധര്‍മ്മ ചോദ്യോത്തര മത്സരമായ “ധര്‍മ്മ ഐക്യു’വിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വൈദീക ദര്‍ശനങ്ങളെപ്പറ്റിയും ഹൈന്ദവ ധര്‍മ്മത്തെപ്പറ്റിയും ഭാരതത്തെപ്പറ്റിയും കേരളത്തെപ്പറ്റിയും ഉള്ള പ്രശ്‌നോത്തരി ഓണ്‍ലൈന്‍ വഴിയാണ് ഒരുക്കിയിട്ടുള്ളത്. കുട്ടികളില്‍ വൈദീകദര്‍ശനങ്ങളെപ്പറ്റിയുള്ള പഠനം ആത്മവിശ്വാസം നേടിയെടുക്കാനും, ഹൈന്ദവധര്‍മ്മത്തെപ്പറ്റിയുള്ള പഠനം ഉയര്‍ന്ന ചിന്താഗതിയുള്ള പൗരന്മാര്‍ ആകുവാനും സഹായിക്കും എന്ന ശാസ്ത്രീയ പഠനത്തിന്റെ വെളിച്ചത്തില്‍ ആണ് കെ.എച്ച്.എന്‍.എ ആദ്യാത്മികവേദി ഇത്തരത്തില്‍ ഒരു മത്സരം സംഘടിപ്പിക്കുന്നത്. ഹൈസ്കൂള്‍ (9 Read more about കെ.എച്ച്.എന്‍.എ “ധര്‍മ്മ ഐക്യു’ മത്സരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു[…]

പമ്പ വിമന്‍സ് ഫോറം പ്രവര്‍ത്തന ഉല്‍ഘാടനം വര്‍ണാഭമായി

08:34 pm 14/2/2017 – സുമോദ് നെല്ലിക്കാല ഫിലാഡല്‍ഫിയ: ഫിലാഡഡല്‍ഫിയയിലെ പ്രെമുഖ മലയാളീ സംസ്കാരീക സംഘടനയായ പമ്പ അസ്സോസിയേഷന്റെ പ്രവര്‍ത്തന ഉല്‍ഘാടനം പമ്പ ഹാളില്‍ വാണാഭമായി നടത്തപ്പെട്ടു. വിമന്‍സ് ഫോറം കോ ഓര്‍ഡിനേറ്റര്‍ അനിത ജോര്‍ജിന്റെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ 2017 ലെ പമ്പ വിമന്‍സ് ഫോറം പ്രവര്‍ത്തനങ്ങള്‍ക്കു രൂപരേഖയായി. നേഴ്‌സിങ്ങ് രംഗത്തു പ്രവത്തിക്കാനഗ്രഹിക്കുന്നവര്‍ക്കായി RN ENCLEX കോഴ്സ് ഉള്‍പ്പെടെ നൂതനമായ കാര്യ പരിപാടികള്‍ക്കായി സബ് കമ്മിറ്റി രൂപീകരിച്ചു. വിപുലമായ പ്രോഗ്രാമിന്റെ നടത്തിപ്പിനായി പ്രിന്‍സി തോമസ്, പ്രീതി Read more about പമ്പ വിമന്‍സ് ഫോറം പ്രവര്‍ത്തന ഉല്‍ഘാടനം വര്‍ണാഭമായി[…]

ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ വെടിയേറ്റ് മരിച്ചു

08:33 pm 14/2/2017 – പി. പി. ചെറിയാന്‍ മില്‍പിറ്റാസ് (കാലിഫോര്‍ണിയ): ഇന്ത്യന്‍ അമേരിക്കന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ തെലുങ്കാനയില്‍ നിന്നുള്ള വംഷി ചന്ദര്‍ റെഡ്ഡി (26) ഫെബ്രുവരി 10 വെള്ളിയാഴ്ച കാലിഫോര്‍ണിയ മമിഡല (MAMIDALA) അപ്പാര്‍ട്ട്‌മെന്റിലെ പാര്‍ക്കിങ്ങ് ലോട്ടില്‍ വെടിയേറ്റു മരിച്ചു. വാഹനമോഷണത്തെ കുറിച്ച് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് എത്തിച്ചേര്‍ന്നപോലീസാണ് മരിച്ചു കിടക്കുന്ന ചന്ദര്‍ റെഡ്ഡിയുടെ മൃതദേഹം കണ്ടെടുത്തത്. വാഹനം തട്ടിയെടുത്ത ആള്‍ അതിവേഗം ഓടിച്ചു പോകുന്നതിനിടയില്‍ നിയന്ത്രണം വിട്ട് കാറ് പോസ്റ്റില്‍ ഇടിച്ചു നില്‍കുകയാണ്. ഇയാളെ Read more about ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ വെടിയേറ്റ് മരിച്ചു[…]

ഹൂസ്റ്റണ്‍ മല്ലപ്പള്ളി സംഗമം പൊതുയോഗം ഫെബ്രുവരി 25ന്

08:30 pm 14/2/2017 – പി. പി. ചെറിയാന്‍ ഹൂസ്റ്റണ്‍: മല്ലപ്പള്ളിയില്‍ നിന്നും ഹൂസ്റ്റണിലും, സമീപ പ്രദേശങ്ങളിലും വന്ന് താമസിക്കുന്നവരുടെ കൂട്ടായ്മയായ മല്ലപ്പള്ളി സംഗമത്തിന്റെ വാര്‍ഷീക പൊതുയോഗം ഫെബ്രുവരി 25 ഞായര്‍ 4 മണിക്ക് സ്റ്റാഫോഡില്‍ (920 FM 1092, Murphyroad, Houston) വെച്ചു ചേരുന്നതാണ്. ഈ സംഗമത്തിലേക്ക് എല്ലാ അംഗങ്ങളേയും, സുഹൃത്തുക്കളേയും പ്രത്യേകം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. സംഗമത്തിന്റെ കാരുണ്യ കരസ്പര്‍ശമായ വിദ്യാഭ്യാസ സഹായ റിപ്പോര്‍ട്ടും, കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷര്‍ സെന്നി(ടലിി്യ) ഉമ്മന്‍ Read more about ഹൂസ്റ്റണ്‍ മല്ലപ്പള്ളി സംഗമം പൊതുയോഗം ഫെബ്രുവരി 25ന്[…]

വല്‍സന്‍ പി. ജോണ്‍ ഡാലസില്‍ നിര്യാതനായി

08:29 pm 14/2/2017 – ഷാജി രാമപുരം ഡാലസ്: ഓമല്ലൂര്‍ കാപ്പില്‍ പൂക്കോട്ട് വല്‍സന്‍ പി. ജോണ്‍(71) ഡാലസില്‍ നിര്യാതനായി. നാഷ്ണല്‍ ഹൈവേ അതോററ്റി ഓഫ് ഇന്ത്യയുടെ ജനറല്‍ മാനേജരും, കേരള പി.ഡബ്ല്യൂ.ഡി. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറും ആയിരുന്ന പരേതന്‍, വിരമിച്ച ശേഷം അമേരിക്കയിലുള്ള മക്കളോടൊപ്പം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. കോഴഞ്ചേരി ചാലുകുന്നേല്‍ ഡോ.അന്നമ്മ ജോര്‍ജ് ആണ് ഭാര്യ. ഡോ.ബിനു ജോണ്‍ (റിച്ച്മോണ്ട, വെര്‍ജീനിയ), സൂസന്‍ ജോണ്‍ (ടീ.സി.എസ്.ബാംഗ്ലൂര്‍), ബിപിന്‍ ജോര്‍ജ് ജോണ്‍ (ഇന്‍ഫോസിസ് ഡാളസ്) എന്നിവര്‍ Read more about വല്‍സന്‍ പി. ജോണ്‍ ഡാലസില്‍ നിര്യാതനായി[…]

ജോര്‍ജ് തോമസ് (57) മെല്‍ബണില്‍ നിര്യാതനായി

08:27 pm 14/2/2017 – ബിനോയ് പോള്‍ ക്രാന്‍ ബണ്‍: മെല്‍ബണ്‍ സൗത്തി ലെ ക്ലയ്ഡില്‍ താമസക്കാരനായ ജോര്‍ജ് തോമസ് (57) ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ മരണമടഞ്ഞു.കൈനകരിയിലുള്ള ചേന്നങ്കരി മുണ്ടപ്പിള്ളില്‍ കുടുംബാംഗമാണ്. ഭാര്യ ‘ ലീലാമ്മ , മക്കള്‍ ആ ന്‍, അജ്ഞലി, ഡാനിയേല്‍ എന്നിവരാണ്.മൃതദേഹം കോറോണ ര്‍ വഴി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.ഫാസ്റ്റ് വേ കൊറിയര്‍ സര്‍വ്വീസ് സ്വന്തമായി നടത്തിവരുകയായിരുന്നു പരേതന്‍.