ഏഴാം കടലിനിക്കരെ നിന്നും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല

09:22 pm 20/3/2017 ചിക്കാഗോ: കുഭ മാസത്തിലെ മകം നാളില്‍ മുഴങ്ങിയ അമ്മേ നാരായണ ദേവി നാരായണ മന്ത്രത്താല്‍ ചിക്കഗോയെ, ആറ്റുകാല്‍ അമ്മയുടെ, ഭക്തര്‍ അനന്തപുരിയാക്കി മാറ്റി. ഗീതാ മണ്ഡലത്തിന്റെ അഭിമുഖ്യത്തില്‍ മൂന്നാമത് പൊങ്കാല മഹോത്സവവും ചോറ്റാനിക്കര മകവും ഭക്തി സാന്ദ്രമായ അന്തരീഷത്തില്‍ വളരെ അധികം ഭക്ത ജനങ്ങളുടെ സഹകരണത്തോടെ ഭക്തിപൂര്‍വ്വം കുംഭ മാസത്തിലെ മകം നാളില്‍ ഗീതാമണ്ഡലം സെന്റെറില്‍ വെച്ച് നടന്നു. വേദ പണ്ഡിതരായ ബിജു കൃഷ്ണന്റെയും ആനന്ദ് പ്രഭാകരറിന്റെയും നേതൃതത്തില്‍ നടന്നു. പൊങ്കാല തലേന്ന് Read more about ഏഴാം കടലിനിക്കരെ നിന്നും ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല[…]

മത ചിഹ്നങ്ങള്‍ വിലക്കുന്നതിനെതിരെ യൂറോപ്പില്‍ വ്യാപക പ്രതിക്ഷേധം

07:48 pm 20/3/2017 – ജോര്‍ജ് ജോണ്‍ Picture ഫ്രാങ്ക്ഫര്‍ട്ട്: തൊഴിലിടങ്ങളില്‍ മതചിഹ്നങ്ങള്‍ വിലക്കിക്കൊണ്ടുള്ള യൂറോപ്യന്‍ യൂണിയന്‍ കോടതിയുടെ ഉത്തരവിനെതിരെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി സമരം ആരംഭിച്ചു. ഉത്തരവ് മതവിശ്വാസത്തിനെതിരായ വെല്ലുവിളിയാണെന്നും കടുത്ത വിവേചനമാണെന്നും ആംനെസ്റ്റി ഇന്ററര്‍നാഷണല്‍ കുറ്റപ്പെടുത്തി. ഈ ഉത്തരവിനെതിരെ മുഴുവന്‍ രാജ്യങ്ങളും രംഗത്തിറങ്ങണമെന്നും സംഘടന ആഹ്വാനം ചെയ്തു. യൂറോപ്പിന്‍െറ കടുത്ത മുസ്‌ലിം വിരുദ്ധതയാണ് കോടതി ഉത്തരവിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ബെല്‍ജിയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വിമണ്‍ ലോയേഴ്‌സ് ഫോര്‍ ഹ്യൂമന്‍റൈറ്റ്‌സ് ആരോപിച്ചു. നിയമത്തിന്‍െറ Read more about മത ചിഹ്നങ്ങള്‍ വിലക്കുന്നതിനെതിരെ യൂറോപ്പില്‍ വ്യാപക പ്രതിക്ഷേധം[…]

പാട്രിക് മിഷന്‍ പ്രൊജക്ട്: മാതാപിതാക്കളുടെ സംഭാവന അനുകരണീയം

7:47 pm 20/3/2017 – പി.പി. ചെറിയാന്‍ ഡാളസ്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന മിഷന്‍ പ്രോജക്ടുകളുടെ ഭാഗമായി ഏറ്റെടുത്തിരിക്കുന്ന പാട്രിക്ക് മിഷന്‍ പ്രോജക്റ്റ് കെട്ടിട നിര്‍മ്മാണത്തിന് പാട്രിക്കിന്റെ മാതാപിതാക്കള്‍ നല്‍കിയ സംഭാവ അനുകരണീയമാണെന്ന് ഭദ്രാസന ട്രഷറര്‍ ഫിലിപ്പ് തോമസ് സി.പി.എ. പറഞ്ഞു. മാര്‍ച്ച് 20 ഞായര്‍ ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ 10000, ഡോളറിന്റെ ചെക്ക് മാതാപിതാക്കളുടെ പ്രതിനിധിയായി സണ്ണി കെ. ജോണ്‍ ട്രഷററിന് കൈമാറി. ഇടവക വികാരി ഷൈജു.വി.ജോണ്‍, ഭദ്രാസന Read more about പാട്രിക് മിഷന്‍ പ്രൊജക്ട്: മാതാപിതാക്കളുടെ സംഭാവന അനുകരണീയം[…]

കള്ളനും പോലീസും കളിക്കുന്നിതിനിടെ 3 വയസുകാരന് വെടിയേറ്റു; മാതാപിതാക്കള്‍ അറസ്റ്റില്‍

07:45 pm 20/3/2017 – പി.പി. ചെറിയാന്‍ ഈഗിള്‍വുഡ്(ചിക്കാഗോ): വീട്ടില്‍ നാലു കുട്ടികള്‍ തമ്മില്‍ കള്ളനും പോലീസും കളിക്കുന്നതിനിടെ ഒരു കുട്ടി അബദ്ധത്തില്‍ 3 വയസുക്കാരന്റെ തലക്കു നേരെ വെടിയുതിര്‍ത്തു. വെടിയേറ്റ കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്രദ്ധമായി വീട്ടില്‍ വെച്ചിരുന്ന തോക്ക് മാതാവ് ഗ്വാഡിലോന്‍ ഹോളോവേയുടേതായിരുന്നു. ഈ സംഭവത്തില്‍ പിതാവ് മൈക്കിള്‍(34), ഹോളൊവെ(28) എന്നിവരെ മാര്‍ച്ച് 18 വെള്ളിയാഴ്ച പോലീസ് അറസ്ററു ചെയ്തു.മാര്‍ച്ച് 19 ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യമനുവദിച്ചിട്ടുണ്ട്. കുട്ടികള്‍ക്കു അപകടം സംഭവിക്കാവുന്ന Read more about കള്ളനും പോലീസും കളിക്കുന്നിതിനിടെ 3 വയസുകാരന് വെടിയേറ്റു; മാതാപിതാക്കള്‍ അറസ്റ്റില്‍[…]

ഫാ. ഡേവിസ് ചിറമേല്‍ നയിക്കുന്ന നോമ്പുകാലധ്യാനം ഫിലാഡല്‍ഫിയയില്‍

07:37 pm 20/3/2017 – ജോസ് മാളേയ്ക്കല്‍ ഫിലാഡല്‍ഫിയ: വലിയനോമ്പിനോടനുബന്ധിച്ച് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാപള്ളിയില്‍ വാര്‍ഷികധ്യാനം മാര്‍ച്ച് 31 വെള്ളിയാഴ്ച്ച മുതല്‍ ഏപ്രില്‍ 2 ഞായറാഴ്ച്ച വരെ നടത്തപ്പെടുന്നു. അനുഗൃഹീത വചനപ്രഘോഷകനും, കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ സ്ഥാപകനുമായ ഫാ. ഡേവിസ് ചിറമേല്‍ ആണ് ഈ വര്‍ഷം ധ്യാനം നയിക്കുന്നത്. ദാനം ചെയ്യുന്നതാണു സ്വീകരിക്കുന്നതിനേക്കാള്‍ മഹത്തരം എന്നുള്ള തത്വശാസ്ത്രം ലോകമെങ്ങും പ്രചരിപ്പിച്ച് മരണാനന്തരഅവയവദാനത്തെ നിരന്തരം പ്രോല്‍സാഹിപ്പിക്കുകയും, അതിനുള്ള സമ്മതപത്രം ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ നല്‍കുന്നതിനുള്ള Read more about ഫാ. ഡേവിസ് ചിറമേല്‍ നയിക്കുന്ന നോമ്പുകാലധ്യാനം ഫിലാഡല്‍ഫിയയില്‍[…]

വര്‍ഗീസ് ചാമത്തിലിന്റെ മാതാവ് നിര്യാതയായി; സംസ്കാരം മാര്‍ച്ച് 21-ന്

07:33 pm 20/3/2017 – പി.പി. ചെറിയാന്‍ ഡാളസ്: പരേതനായ ചെങ്ങൂര്‍ ചാമത്തില്‍ സി.വി.തോമസിന്റെ ഭാര്യ മറിയാമ്മ തോമസ്(90) നിര്യാതയായി. ഡാളസ്സിലെ സാമൂഹ്യ-സംസ്ക്കാരിക- ചാരിറ്റി പ്രവര്‍ത്തകനും, ചാമത്തില്‍ വ്യവസായ ഗ്രൂപ്പു ചെയര്‍മാനുമായ കമാന്‍ഡര്‍ വര്‍ഗീസ്(ഡാളസ്), മാത്യു ചാമത്തില്‍ (പത്തനംത്തിട്ട ഡി.സി.സി.ജനറല്‍ സെക്രട്ടറി), മേരിക്കുട്ടി(യു.എസ്.എ.), ലീലാമ്മ(മുംബൈ) എന്നിവരുടെ മാതാവാണ് പരേത. മരുമക്കള്‍: ഐരൂര്‍ മണ്ണേത്ത് സാറാചാമത്തില്‍(ഡാളസ്), തിരുവല്ല മുളവേലില്‍ സാലിമാത്യു(തിരുവല്ല), പുന്നയ്ക്കാട്ട് മലയില്‍ സണ്ണി, എടത്വ കണ്ണന്‍മാലില്‍ മോഹന്‍. സംസ്ക്കാരം ചെങ്ങരൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയിലെ കുടംബകല്ലറയില്‍ Read more about വര്‍ഗീസ് ചാമത്തിലിന്റെ മാതാവ് നിര്യാതയായി; സംസ്കാരം മാര്‍ച്ച് 21-ന്[…]

എൻഡിഎയിൽ പൊട്ടിത്തെറി

06:12 pm 20/3/2017 തിരുവനന്തപുരം: മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ എൻഡിഎയിൽ പൊട്ടിത്തെറി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് മുന്നണിയെ വെട്ടിലാക്കി ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തുവന്നത്. മലപ്പുറം ഉപതെരഞ്ഞെടുപ്പിന് സ്ഥാനാർഥിയെ ബിജെപി പ്രഖ്യാപിച്ചത് മുന്നണിയിൽ ആലോചിക്കാതെയാണെന്നു വെള്ളാപ്പള്ളി തുറന്നടിച്ചു. സഖ്യകക്ഷികളോട് ആലോചിക്കാതെ എൻഡിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനാൽ പിന്തുണക്കേണ്ട ബാധ്യത ബിഡിജെഎസിനില്ല. മുന്നണി മര്യാദകളുടെ സകലസീമകളും ലംഘിക്കുന്ന നടപടികളാണ് സമീപകാലത്ത് ബിജെപിയിൽ നിന്നുണ്ടാകുന്നതെന്നു കുറ്റപ്പെടുത്തിയ വെള്ളാപ്പള്ളി കേരളത്തിൽ എൻഡിഎ സംവിധാനം പ്രവർത്തിക്കുന്നില്ലെന്നും പറഞ്ഞു. Read more about എൻഡിഎയിൽ പൊട്ടിത്തെറി[…]

കശാപ്പുശാലകൾക്കു പൂട്ടിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

06:10pm 20/3/2017 ലക്നോ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് തൊട്ടടുത്ത ദിനംതന്നെ കശാപ്പുശാലകൾക്കു പൂട്ടിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി തെരഞ്ഞെടുപ്പു പ്രകടനപത്രിക പ്രകാരമാണ് ഉത്തർപ്രദേശ് സർക്കാരിന്‍റെ ആദ്യ ഉത്തരവ്. അലഹബാദിലെ രണ്ട് അറവുശാലകൾക്കാണ് പൂട്ടുവീഴുന്നത്. രാംബാഗ്, അടാല എന്നിവിടിങ്ങളിലെ കശാപ്പുശാലകൾ അടച്ചുപൂട്ടാൻ നിർദേശിച്ചു സർക്കാർ ഉത്തരവിറക്കി. അലഹബാദ് പോലീസിനോട് ഇതുസംബന്ധിച്ചു മേൽനോട്ടം വഹിക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ ഒരു വിട്ടുവീഴ്ചയും സംഭവിക്കരുതെന്ന് സർക്കാർ സംസ്ഥാന പോലീസ് മേധാവിക്കു നിർദേശവും നൽകി. യോഗി Read more about കശാപ്പുശാലകൾക്കു പൂട്ടിട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.[…]

പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം.

06:07 pm 20/3/2017 കൊച്ചി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതിയെ വിഡ്ഢിയാക്കുന്ന പൊലീസുകാരെ എന്തു ചെയ്യണമെന്ന് കോടതിക്കറിയാം. ഉദ്യോഗസ്ഥനെതിരെ കോടതി എഴുതിയാല്‍ ഒരു രാഷ്ട്രീയക്കാരനും രക്ഷിക്കാനാകില്ല. പൊതുജനതാല്‍പര്യം നോക്കിയല്ല കേസ് അന്വേഷിക്കേണ്ടതെന്നും ജസ്റ്റിസ് എബ്രാഹം മാത്യു പറഞ്ഞു. പരാതിക്കാരില്ലാത്ത കേസില്‍ പൊലീസ് എന്തിനിടപെട്ടുവെന്ന് കോടതി ചോദിച്ചു. പരാതിക്കാരന്‍റെ ആദ്യ മൊഴിയില്‍ ഇല്ലാതിരുന്ന വകുപ്പുകള്‍ പൊലീസ് പിന്നീട് കൂട്ടിച്ചേര്‍ത്തതായാണ് കാണുന്നത്. കേസില്‍ പുതിയ വകുപ്പുകള്‍ ചേര്‍ത്തത് ദുരുദ്ദേശ്യപരമാണ്. തെറ്റായ Read more about പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശനം.[…]

പി.കൃഷ്ണദാസിനെ കസ്റ്റടിയിൽ എടുത്തു.

02:12 pm 20/3/2017 തൃശൂർ: നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനെ തൃശൂർ റൂറൽ എസ്.പി എൻ. വിജയകുമാറി​ന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു കൃഷ്ണദാസിന്റെ ലീഗൽ അഡ്വൈസർ ചിത്രയേയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരുവരെയും തൃശൂർ എരുമപ്പെട്ടി പി.കൃഷ്ണദാസിനെ പൊലീസ്​ സ്​റ്റേഷനിൽ ചോദ്യം ചെയ്​ത്​ വരികയാണ്​. നെഹ്റു ഗ്രൂപ്പിന്റെ ലക്കിടി ജവഹർ കാമ്പസിലെ ലോ കോളജ് വിദ്യാർത്ഥി ഷഹീർ ഷൗക്കത്തലിയുടെ പരാതിയിലാണ് നടപടി. അനധികൃത പണപ്പിരിവിനെതിരെ മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയിൽ ഷഹീർ പരാതി നൽകിയിരുന്നു. ഇതി​െൻറ വൈരാഗ്യത്തിന് കഴിഞ്ഞ ജനുവരി Read more about പി.കൃഷ്ണദാസിനെ കസ്റ്റടിയിൽ എടുത്തു.[…]