ഹൈദരാബാദിലെ രക്ഷാപുരത്ത് 1.35 കോടി രൂപയുടെ അസാധു നോട്ടുകൾ പിടികൂടി.

09:25 am 21/3/2017 ഹൈദരാബാദ്: സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ പിടിയിലായി. പഴയ ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും നോട്ടുകളാണ് ഇവരുടെ പക്കൽനിന്നു കണ്ടെത്തിയത്. 40-60 ശതമാനം കമ്മീഷൻ ഈടാക്കി അസാധു നോട്ട് മാറ്റി നൽകുന്ന സംഘമാണ് പിടിയിലായതെന്നും പോലീസ് അറിയിച്ചു.

വാളയാറിൽ ഒരു 1.7 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി.

09:23 am 21/3/2017 പാലക്കാട്: വാളയാറിൽ ഒരു 1.7 കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് എക്സൈസ് സംഘം പണം പിടിച്ചെടുത്തത്. കുഴൽപ്പണം കടത്താൻ ശ്രമിച്ച പെരിന്തൽമണ്ണ സ്വദേശികളായ ഷാഹുൽ നിയാസ്, സുഹൈൽ മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്തു. കഐസ്ആർടിസി ബസിൽ പണം കടത്താനായിരുന്നു ഇവരുടെ ശ്രമം. കോയന്പത്തൂരിൽനിന്നാണ് ഇവർ ബസിൽ കയറിയതെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന സൂചന.

അമേരിക്കയില്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകളില്‍ ബിജു തയ്യില്‍ച്ചിറയുടെ ലൈക്ക് ആന്‍ ഏഞ്ചല്‍ മികച്ച ചിത്രം

09:23 am 21/3/2017 മന്യയില്‍ നിന്നു ബിജു പുരസ്കരം ഏറ്റുവാങ്ങി. ന്യൂയോര്‍ക്ക്: അമേരിക്കയിലെ സമാന്തര സിനിമാ രംഗത്തെ പ്രവര്‍ത്തകരേയും, കേരളത്തില്‍ നിന്നുള്ള താര പ്രതിഭകളേയും ആദരിച്ച നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ് (കോണ്‍ഫിഡന്റ് ഗ്രൂപ്പ്/നാഫാ അവാര്‍ഡ്) നൈറ്റ്, മനംകവരുന്ന പ്രോഗ്രാമുകള്‍ കൊണ്ടും ഹൃദ്യമായി മികച്ച നടനായി ദുര്‍ഖര്‍ സല്‍മാനും (ചാര്‍ലി), നടിയായി പാര്‍വ്വതിയും (ചാര്‍ലി, എന്നു നിന്റെ മൊയ്തീന്‍), സംവിധായനകനായി മാര്‍ട്ടിന്‍ പ്രക്കാട്ടും (ചാര്‍ലി) അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. വേദിയിലും പുറത്തും താരമായത് ദുല്‍ഖര്‍. സംഗീതത്തിന് അവാര്‍ഡ് നേടിയ Read more about അമേരിക്കയില്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിമുകളില്‍ ബിജു തയ്യില്‍ച്ചിറയുടെ ലൈക്ക് ആന്‍ ഏഞ്ചല്‍ മികച്ച ചിത്രം[…]

ഫ്രാന്‍സിസ് പാപ്പയുടെ ഫാത്തിമാ തീര്‍ത്ഥാടനത്തിന്റെ വിശദവിവരങ്ങള്‍

09:22 am 21/3/2017 – ജോസ് മാളേയ്ക്കല്‍ വത്തിക്കാന്‍: പരിശുദ്ധ ദൈവമാതാവ് പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ടതിന്റെ ശതാബ്ദിയാഘോഷങ്ങളോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ ഫാത്തിമ സന്ദര്‍ശനത്തിന് തയാറെടുക്കുന്നു. ഫാത്തിമ തിര്‍ത്ഥാടനത്തിന്റെ വിശദവിവരങ്ങള്‍ വത്തിക്കാന്‍ മാര്‍ച്ച് 20-നു വിശേഷാല്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചതനുസരിച്ചുള്ള വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു. 1917 ലെ മെയ്, ജൂണ്‍, ജൂലൈ, സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളുടെ 13ാം തിയതികളിലാണ് പരിശുദ്ധ കന്യകാമറിയം ഇടയക്കുട്ടികളായ ലൂസിയ, ജെസീന്ത, ഫ്രാന്‍സിസ്‌ക്കോ എന്നിവര്‍ക്ക് പ്രത്യക്ഷപ്പെട്ട് ലോകസമാധാനത്തിനായി എല്ലാവരും പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നുള്ള സന്ദേശം നല്‍കിയത്. മാതാവിന്റെ Read more about ഫ്രാന്‍സിസ് പാപ്പയുടെ ഫാത്തിമാ തീര്‍ത്ഥാടനത്തിന്റെ വിശദവിവരങ്ങള്‍[…]

താമ്പാ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ ദേവലയത്തില്‍ നോമ്പുകാല ധ്യാനം

09:20 am 21/3/2017 താമ്പാ: സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ ദേവലയത്തില്‍ മാര്‍ച്ച് 24,25,26 (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. പ്രശസ്ത വചനപ്രഘോഷകരായ ഫാ. ജയിംസ് തോയില്‍ വി.സി, ബ്ര. സന്തോഷ് ടി (ക്രിസ്റ്റീന്‍), ബ്ര. ബിബി തെക്കനാട്ട് എന്നിവരാണ് ധ്യാനം നയിക്കുന്നത്. അനുഗ്രഹീത ഗായകനായ ബ്ര. ഷൈജന്‍ വടക്കന്‍ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കുന്നതാണ്. വി. കുര്‍ബാന, തിരുമണിക്കൂര്‍ ആരാധന, സ്തുതി ആരാധന എന്നിവ എല്ലാദിവസവും ഉണ്ടായിരിക്കുന്നതാണ്. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും Read more about താമ്പാ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാ ദേവലയത്തില്‍ നോമ്പുകാല ധ്യാനം[…]

ഭര്‍ത്താവിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ച ഭാര്യ അറസ്റ്റില്‍

09:19 am 21/3/2017 ചണ്ഡിഗഢ്: ഭര്‍ത്താവിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ച ഭാര്യ അറസ്റ്റിലായി. മൊഹാലിയിലാണ് സംഭവം. ഏകം സിങ് ധില്ലന്‍ എന്ന ബിസിനസുകാരനെയാണു ഭാര്യ സീറത്ത് കൗര്‍ വെടിവച്ചു കൊന്ന ശേഷം സ്യൂട്ട്‌കേസിലടച്ചത്. കുടുംബവഴക്കാണു കൊലയ്ക്കു കാരണമെന്നാണു പ്രാഥമിക നിഗമനം. ബിസിനസിലെ തകര്‍ച്ചയെ തുടര്‍ന്നു സാമ്പത്തിക ഞെരുക്കത്തിലായിരുന്ന ധില്ലനുമായി സീറത്ത് കൗര്‍ വഴക്കിടുക പതിവായിരുന്നു. ശനിയാഴ്ചയുണ്ടായ വഴക്കിനിടെ വീട്ടിലുണ്ടായിരുന്ന പിസ്റ്റളെടുത്തു തലയ്ക്കുനേരെ വെടിയുതിര്‍ത്തു. സംഭവസ്ഥലത്തുവച്ചു തന്നെ ധില്ലനു ജീവന്‍ നഷ്ടമായി. വലിയൊരു സ്യൂട്ട് കേസിലാക്കി ഭര്‍ത്താവിന്‍റെ Read more about ഭര്‍ത്താവിനെ കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കാന്‍ ശ്രമിച്ച ഭാര്യ അറസ്റ്റില്‍[…]

കരുണയില്ലാത്ത കോടതി വിധി; രോഗിയായ അമ്മയും മകളും പെരുവഴിയില്‍

09:17 am 21/3/2017 കാഞ്ഞിരപ്പള്ളി: കോടതിയും കരുണ കാണിച്ചില്ല. കുടുംബസ്വത്ത് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് ഭര്‍തൃമാതാവും ഭര്‍തൃസഹോദരനും നല്‍കിയ കേസില്‍ നാല്‍പ്പത്തിനാലുകാരിയായ രോഗിയായ സ്ത്രീയും മകളും പെരുവഴിയിലായി. പൂതക്കുഴി തൈപ്പറമ്പില്‍ ബബിത ഷാനവാസ് (44), മകള്‍ സൈബ ഷാനവാസ്(14) എന്നിവരെ താമസിച്ചിരുന്ന ഒറ്റമുറി വീട്ടില്‍നിന്ന് കട്ടിലോടെ കുടിയൊഴിപ്പിച്ചത്. മൂന്നു വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ബബിത ഗര്‍ഭപാത്രത്തില്‍ മുഴയുണ്ടായതിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നു വര്‍ഷമായി ചികിത്സയിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്നു പൂര്‍ണ വിശ്രമത്തിലായിരുന്ന ബബിതയെ കട്ടിലില്‍ കിടന്ന കിടക്കയോടു കൂടി പൊക്കിയെടുത്തു Read more about കരുണയില്ലാത്ത കോടതി വിധി; രോഗിയായ അമ്മയും മകളും പെരുവഴിയില്‍[…]

അമ്മിണി മത്തായി (86) റോക്‌ലാന്‍ഡ് കൗണ്ടിയില്‍ നിര്യാതയായി

09:17 am 21/3/2017 ന്യൂയോര്‍ക്ക്: തട്ടയില്‍ തുണ്ടില്‍ പുത്തന്‍ വീട്ടില്‍ പരേതനായ ടി.എം. തോമസിന്റെ ഭാര്യ അമ്മിണി മത്തായി (86) ന്യൂയോര്‍ക്, റോക്‌ലാന്‍ഡ് കൗണ്ടിയില്‍ നിര്യാതയായി. പൊതുദര്‍ശനം ബുധനാഴ്ച്ച 5 മുതല്‍ 9 വരെ ക്‌നാനായ സെന്ററില്‍ (400 Willow Grove Road, Stony Point, NY 10980) വച്ചു നടത്തപെടുന്നതാണ്. സംസ്കാരം വ്യാഴാഴ്ച്ച 10 മണിക്ക് St. Anthony’s Church (Shrine Church) (36 West Nyack Rd, Nanuet, NY 10954). മക്കള്‍: ശാന്തമ്മ Read more about അമ്മിണി മത്തായി (86) റോക്‌ലാന്‍ഡ് കൗണ്ടിയില്‍ നിര്യാതയായി[…]

മാത്യു സെബാസ്റ്റ്യന്‍ കൂഴമ്പാലയുടെ നിര്യാണത്തില്‍ ഐഎപിസി അനുശോചിച്ചു

09:16 am 21/3/2017 ന്യൂയോര്‍ക്ക്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) ഡയറക്ടര്‍ബോര്‍ഡ് അംഗവും ദീപിക മുന്‍ എംഡിയുമായിരുന്ന സുനില്‍ ജോസഫ് കൂഴമ്പാലയുടെ സഹോദരന്‍ കൂഴമ്പാല മാത്യു സെബാസ്റ്റ്യന്റെ നിര്യാണത്തില്‍ ഐഎപിസി അനുശോചിച്ചു. കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായി ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ബാബു സ്റ്റീഫന്‍, മുന്‍ ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ, വൈസ് ചെയര്‍പേഴ്‌സണ്‍ വിനീത നായര്‍, സെക്രട്ടറി ഡോ. മാത്യു ജോയിസ്, പ്രസിഡന്റ് ഡോ. ഇന്ദ്രജിത്ത് എസ്.സലുജ, ജനറല്‍ സെക്രട്ടറി ഈപ്പന്‍ ജോര്‍ജ്, തുടങ്ങിയവര്‍ Read more about മാത്യു സെബാസ്റ്റ്യന്‍ കൂഴമ്പാലയുടെ നിര്യാണത്തില്‍ ഐഎപിസി അനുശോചിച്ചു[…]

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ പ്രതിനിധി സമ്മേളനം നടത്തി

09:11 am 21/3/2017 ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്റെ പ്രതിനിധി സമ്മേളനം ന്യൂറോഷലില്‍ ഉള്ള ഷേര്‍ളിസ് ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ വെച്ച് ശനിയാഴിച്ച വൈകിട്ട് റീജിയനല്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രസിഡന്റ് തമ്പി ചാക്കോ നിര്‍വഹിച്ചു. ഫൊക്കാന നേതാക്കളായ ഫിലിപ്പോസ് ഫിലിപ്പ്, പോള്‍കറു കപള്ളില്‍; ജോയ് ഇട്ടന്‍; ടറന്‍സന്‍ തോമസ് ,വിനോദ് കെയാര്‍കെ, ലീലാ മാരേട്ട്, അലക്‌സ് തോമസ് , ശബരിനാഥ് നായര്‍, തോമസ് കൂവല്ലൂര്‍, അജിന്‍ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി. പ്രതികുല Read more about ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ പ്രതിനിധി സമ്മേളനം നടത്തി[…]