ടിയാന്‍റെ പോസ്റ്റർ പുത്തിറങ്ങി.

09:55 am 21/3/2017 പ്രിഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന ചിത്രം ടിയാന്‍റെ പോസ്റ്റർ പുത്തിറങ്ങി. ചിത്രത്തിൽ ഇന്ദ്രജിത്തിന്‍റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തിറങ്ങിയത്. മുരളി ഗോപിയാണ് ചിത്രത്തിന്‍റെ തിരക്കഥ. നവാഗതനായ ജീയെന്‍ കൃഷ്ണകുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ മുരളീഗോപി, ഷൈന്‍ ടോം ചാക്കോ, അനന്യ നായര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് നിര്‍വ്വഹിക്കുന്നു. സിനിമയിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് ഗോപി സുന്ദര്‍.

ഡൽഹിയിൽ ചിക്കൻഗുനിയ പടർന്നു പിടിക്കുന്നു.

09:50 am 21/3/2017 ന്യൂഡൽഹി: ഡൽഹിയിൽ ചിക്കൻഗുനിയ പടർന്നു പിടിക്കുന്നു. ആറുപതോളം ചിക്കൻഗുനിയ കേസുകളാണ് കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 27 കേസുകൾ ഈ മാസം റിപ്പോർട്ട് ചെയ്തതാണ്. മൂന്നു മാസത്തിനിടെ 16 ഡെങ്കു കേസുകളും റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു. സാധാരണയായി ഡിസംബർ മാസത്തിലാണ് ഡൽഹിയിൽ കൂടുതലായി ചിക്കൻഗുനിയയും ഡെങ്കുവും റിപ്പോർട്ട് ചെയ്യുന്നത്. പുറത്ത് ജോലി ചെയ്യുന്നവരോട് ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകി.

ഐഫോൺ എസ്​.ഇ വൻ വിലക്കുറവിൽ ലഭ്യമാവുന്നതായി റിപ്പോര്‍ട്ട്.

09:44 am 21/3/2017 മുംബൈ: ​ആപ്പിള്‍ ഐഫോൺ എസ്​.ഇ വൻ വിലക്കുറവിൽ ലഭ്യമാവുന്നതായി റിപ്പോര്‍ട്ട്. ഓഫ്​ലൈൻ സ്​റ്റോറുകൾ വഴി 19,999 രൂപക്കാണ്​ എസ്​.ഇ ലഭിക്കുക. ​ഐഫോൺ എസ്​.ഇയുടെ 16 ജി.ബി മോഡലാണ്​ 19,999 രൂപക്ക്​ലഭിക്കുക. ക്രെഡിറ്റ്​ ഡെബിറ്റ്​ കാർഡുകൾ ഉപയോഗിച്ച്​ ഫോൺ വാങ്ങുന്നവർക്കാണ്​ ഡിസ്​കൗണ്ട്​ നൽകുകയെന്നാണ് പ്രമുഖ ദേശീയ മാധ്യമങ്ങൾ ​റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഓഫറിനെക്കുറിച്ച് ഔദ്യോഗികമായി ആപ്പിൾ പ്രതികരിച്ചിട്ടില്ല.

തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത്​ കിഷോറിനെ കണ്ടെത്തുന്നവർക്ക്​ അഞ്ചുലക്ഷം പാരിതോഷികം.

09:40 am 21/3/2017 ന്യൂഡൽഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനുവേണ്ടി തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത്​ കിഷോറിനെ കണ്ടെത്തുന്നവർക്ക്​ അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ച്​ ലഖ്​നോവിലെ കോ​ൺഗ്രസ്​ പാർട്ടി ഓഫീസിൽ പോസ്​റ്റർ. കോൺഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷൻ രാജ് ബാബർ ഓഫിസിലെത്തിയപ്പോഴാണ് പോസ്റ്റർ ശ്രദ്ധയിൽപെടുന്നത്. ഉടൻതന്നെ ഇതു മാറ്റാൻ അദ്ദേഹം നിർദേശിച്ചു. പാർട്ടി സെക്രട്ടറി രാജേഷ് സിങ്ങാണ്​ സംഭവത്തിനു പിന്നിലെന്നാണ്​ റിപ്പോർട്ട്​. കഴിഞ്ഞ ഒരു വർഷമായി ഞങ്ങൾ വിഡ്ഢികളെപ്പോലെ പണിയെടുത്തു. പ്രശാന്ത് പറയുന്നത്​ എതിർപ്പൊന്നും കൂടാതെ ചെയ്തു. പാർട്ടിയെ രക്ഷിക്കുന്നതിന് അദ്ദേഹത്തി​ന്‍റെ നിർദേശങ്ങള്‍ Read more about തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത്​ കിഷോറിനെ കണ്ടെത്തുന്നവർക്ക്​ അഞ്ചുലക്ഷം പാരിതോഷികം.[…]

നെഹ്രു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിനെ കോടതി റിമാന്‍ഡ് ചെയ്തു.

09:39 am 21/3/2017 വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത നെഹ്രു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിനെ കോടതി റിമാന്‍ഡ് ചെയ്തു. കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. ലക്കിടി കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിനാണ് കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡ് ചെയ്ത കൃഷ്ണദാസിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൃഷ്ണദാസ് ഉള്‍പ്പെടെ അഞ്ച് പ്രതികളെയാണ് റിമാന്‍ഡ് ചെയ്തത്.

തിക്കോടിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചു.

09:39 am 21/3/2017 കോഴിക്കോട്: തിക്കോടിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ മരിച്ചു. രണ്ടു പേർക്കു ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്.

ലോകത്തിലെ സന്തുഷ്ട രാജ്യങ്ങളിൽ നോർവെ ഒന്നാമത്.

09;37 am 21/3/2017 ജനീവ: ഐക്യരാഷ്ട്രസംഘടനയുടെ 2017-ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് നോർവെ ഒന്നാമതെത്തിയിരിക്കുന്നത്. ഡെൻമാർക്ക് രണ്ടാം സ്ഥാനത്തും ഐസ്ലാൻഡ് മൂന്നാം സ്ഥാനത്തും സ്വിറ്റ്സർലൻഡ് നാലാം സ്ഥാനത്തുമാണ് പുതിയ പട്ടികയിൽ. തിങ്കളാഴ്ചയാണ് പുതിയ റിപ്പോർട്ട് പുറത്തിറക്കിയത്. രാജ്യത്തെ ജനങ്ങളുടെ ആത്മാർഥത, ഉദാരത, വരുമാനം, ആരോഗ്യം തുടങ്ങിയവയും സർക്കാർ സ്വീകരിച്ചുവരുന്ന സാന്പത്തിക നയങ്ങളും സാമൂഹിക ഇടപടലുകളും പരിഗണിച്ചാണ് യുഎൻ സന്തുഷ്ട രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്. 2012ലായിരുന്നു ഇത്തരത്തിലുള്ള ഒരു പഠനം ഐക്യരാഷ്ട്രസംഘടന ആദ്യമായി നടത്തിയത്. 155 രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് Read more about ലോകത്തിലെ സന്തുഷ്ട രാജ്യങ്ങളിൽ നോർവെ ഒന്നാമത്.[…]

കാസർഗോഡ് യുവാവ് വെട്ടേറ്റു മരിച്ചു.

09:33 am 21/3/2017 കാസർഗോഡ്: ചൂരിയിൽ യുവാവ് വെട്ടേറ്റു മരിച്ചു. കർണാടകത്തിലെ കുടക് സ്വദേശി റിയാസ് ആണ് മരിച്ചത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് കാസർഗോഡ് മണ്ഡലത്തിൽ മുസ്ലിം ലീഗ് ഹർത്താലിന് ആഹ്വാനം ചെയ്തു.

ബാഗ്ദാദിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു.

09:32 am 21/3/2017 ബാഗ്ദാദ്: ഇറാക്കിന്‍റെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. 33 പേർക്ക് പരിക്കേറ്റു. തെക്കൻ ബാഗ്ദാദിലെ അമിലിലുള്ള നഗരത്തിലെ തിരക്കേറിയ മാർക്കറ്റിൽ കാറിൽ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. മാർക്കറ്റിന് സമീപമുള്ള നിരവധി കെട്ടിടങ്ങൾക്ക് സ്ഫോടനത്തിൽ കേടുപാടുകളുണ്ടായി. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ സംഭവത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നാണ് കരുതുന്നത്.

ഇരുപതുവയസുകാരി പോലീസിന്‍റെ പിസിആർ വാനിൽ പ്രസവിച്ചു.

09:28 am 21/3/2017 ന്യൂഡൽഹി: ഡൽഹിയിൽ ഇരുപതുവയസുകാരി പോലീസിന്‍റെ പിസിആർ വാനിൽ പ്രസവിച്ചു. കിഴക്കൻ ഡൽഹിയിലെ ജഗത്പുരിയിലാണ് സംഭവം. ഞായറാഴ്ച രാത്രി ഒരു സ്ത്രീക്കു പ്രസവവേദന അനുഭവപ്പെടുന്നുവെന്നു പോലീസിനു സന്ദേശം ലഭിച്ചു. ഇതേതുടർന്നു ജഗത്പുരിയിലെത്തിയ പോലീസ് സ്ത്രീയുമായി ആശുപത്രിയിലേക്കു പോകുന്പോളായിരുന്നു വാനിൽ പ്രസവിച്ചത്. അമ്മയെയും കുഞ്ഞിനെയും പിന്നീട് പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നു പോലീസ് അറിയിച്ചു.