ജയറാമിന്റെ സത്യയുടെ ടീസർ പുറത്തിറങ്ങി.

06:41 pm 21/3/2017 കഴിഞ്ഞയിടെ അന്തരിച്ച സംവിധായകന്‍ ദീപന്‍ അവസാനമായി സംവിധാനം ചെയ്‍ത സത്യയുടെ ടീസർ ഇറങ്ങി. ജയറാം സാള്‍ട് ആന്‍ഡ് പെപ്പര്‍ സ്റ്റൈലിലാണ് ഇതിൽ എത്തന്നത്.. പാര്‍വതി നമ്പ്യാര്‍, റോമ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ കെ സാജനാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. ഗോപീസുന്ദറാണ് സത്യയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ടേക്ക് ഓഫി’ന് ആശംസകളുമായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും

03:20 pm 21/3/2017 ഇറാഖിലെ ഭീകരാക്രമണങ്ങളുടെ മധ്യത്തിൽ നിന്നും മലയാളി നേഴ്സുമാരെ സുരക്ഷിതമായി നാട്ടിൽ എത്തിച്ച സംഭവം ചിത്രീകരിക്കുന്ന ‘ടേക്ക് ഓഫ്’ സിനിമ, ഭീകരതക്കെതിരേ മനുഷ്യ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാകുമെന്നു പ്രതീഷിക്കുന്നു . ‘ടേക്ക് ഓഫി’ന് എല്ലാ വിജയാശംസകളും നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിന്റെ ട്രെയിലറും അദ്ദേഹം ഷെയർ ചെയ്തിട്ടുണ്ട്. ഇറാഖിൽ കുടുങ്ങിക്കിടക്കുന്ന നഴ്സുമാരെ തിരിച്ചു കൊണ്ചുവരിക എന്നത് യു.ഡി.എഫ്. ഗവൺമെന്റിന്റെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരുന്നു. ഭീകരുടെ മുന്നിൽ പകച്ചു നിന്ന ഇറാഖ് ഗവൺമെന്റിൽനിന്നും Read more about ടേക്ക് ഓഫി’ന് ആശംസകളുമായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും[…]

പാലക്കാട്– തൃശൂർ ജില്ലാ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം.

03:14pm 21/3/2017 തൃശൂർ: പാലക്കാട്– തൃശൂർ ജില്ലാ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം. എരുമപ്പെട്ടി, വരവൂർദേശമംഗലം, കൂറ്റനാട്, കുന്നംകുളം പ്രദേശങ്ങളിലാണു ഭൂചലനം അനുഭവപ്പെട്ടത്. നാലു സെക്കൻഡോളം ഭൂചലനം അനുഭവപ്പെട്ടെന്നാണ് വിവരം.

യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

03:14pm 21/3/2017 ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ഇതിനു ശേഷം പുറത്തെത്തിയ അദ്ദേഹം പക്ഷേ, മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ കൂട്ടാക്കിയില്ല. യുപിയിലെ വികസനപ്രവർത്തനങ്ങൾ സംബന്ധിച്ച കാര്യങ്ങളാണ് ഇരുവരും തമ്മിൽ ചർച്ച ചെയ്തതെന്നാണ് വിവരം. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം ആഭ്യന്തരമന്ത്രി രാജ്നാഥ് സംഗിന്‍റെ വസതിയിലേക്ക് തിരിച്ചു. രാഷ്ട്രപതി പ്രണബ് മുഖർജി, ബിജെപി അധ്യക്ഷൻ അമിത് ഷാ, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, മുതിർന്ന ബിജെപി Read more about യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.[…]

ഇന്ത്യയ്ക്ക് സന്തോഷത്തിൽ 122-ാം സ്ഥാനം .

12:40pm 2 1/3/2017 ന്യൂയോർക്ക്: ലോകത്ത്രാ സന്തുഷ്ട്ട രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 122ാമതെന്ന് യു.എൻ റിപ്പോർട്ട്. പാകിസ്താൻ,നേപ്പാൾ, ചൈന എന്നീ അയൽരാജ്യങ്ങളിലേതിനേക്കാൾ ഏറെ പുറകിലാണ് ഇന്ത്യയുടെ സ്ഥാനം. ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള സസ്റ്റൈനബിൾ ഡവലപ്മെന്റ് സൊല്യൂഷൻസ് നെറ്റ്‌വർക്ക് (എസ്ഡിഎസ്എൻ) ഇന്നലെ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങളുള്ളത്. പട്ടികയിൽ ലോകത്തെ ഏറ്റവും സന്തുഷ്ട രാജ്യം നോർവേയാണ്. ഡെൻമാർക്കിനെ പിന്തള്ളിയാണ് നോർവേ ഒന്നാം സ്ഥാനത്തെത്തിയത്. മൊത്തം 155 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയ്ക്ക് 122–ാം സ്ഥാനം ലഭിച്ചത്. ചൈന(79), പാകിസ്താൻ(80), Read more about ഇന്ത്യയ്ക്ക് സന്തോഷത്തിൽ 122-ാം സ്ഥാനം .[…]

പാറാമ്പുഴ കട്ടക്കൊല: പ്രതിക്ക് വധശിക്ഷ

12:32 pm 21/3/2017 കോട്ടയം: കോട്ടയം പാറാമ്പുഴയിൽ മൂന്ന് പേരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതി ഉത്തർപ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദർ കുമാറിന് കോടതി വധശിക്ഷ വിധിച്ചു. തൂക്കുകയറിന് പുറമേ വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തവും ഏഴ് വർഷം തടവും പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഇരകളുടെ കുടുംബത്തിലെ ശേഷിക്കുന്ന ഒരാൾക്ക് പ്രതി മൂന്ന് ലക്ഷം രൂപയും കവർച്ച ചെയ്ത 25,000 രൂപയും നൽകണമെന്നാണ് വിധി. കോട്ടയം പ്രിൻസിപ്പൽ ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരിയാണ് വിധി പ്രഖ്യാപിച്ചത്. കേസിൽ Read more about പാറാമ്പുഴ കട്ടക്കൊല: പ്രതിക്ക് വധശിക്ഷ[…]

വിദ്യർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ പൊലീസിനെ വെട്ടിച്ചു മുങ്ങിയ വൈദികന്‍ പിടിയിലായി.

12:30 pm 21/3/2017 പുത്തൂര്‍(കൊല്ലം): വൈദിക പഠനത്തിനെത്തിയ വിദ്യർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ പൊലീസിനെ വെട്ടിച്ചു മുങ്ങിയ വൈദികന്‍ പിടിയിലായി. കൊല്ലം പുത്തൂരില്‍ നിന്ന് മുങ്ങിയ വൈദികൻ കണ്ണൂര്‍ സ്വദേശി ഫാ.തോമസ് പാറേക്കള(42)ത്തിനെ മധുരയില്‍ നിന്നാണ് പൊലീസ്​ പിടികൂടിയത്. ചോദ്യംചെയ്യലിനായി കൊട്ടാരക്കര റൂറല്‍ എസ്.പി ഓഫീസിലേക്ക് പ്രതിയെ വൈകാതെ എത്തിക്കും. തേവലപ്പുറം പുല്ലാമലയില്‍ പ്രവര്‍ത്തിക്കുന്ന സെമിനാരിയില്‍ വൈദികപഠനത്തിനെത്തിയ മൂന്നു കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി​െയന്നാണ്​ കേസ്​. കൊല്ലം പൂത്തൂര്‍ സെൻറ്​ മേരീസ് പള്ളി വികാരിയാണ് ഫാ. തോമസ് പാറേക്കളം. Read more about വിദ്യർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന കേസിൽ പൊലീസിനെ വെട്ടിച്ചു മുങ്ങിയ വൈദികന്‍ പിടിയിലായി.[…]

മിഷേൽ മരണം: ക്രൈംബ്രാഞ്ച് സംഘം ഛത്തീസ്ഗഡിലെത്തി.

11:18 am 21/3/2017 കൊച്ചി: സി​എ വി​ദ്യാ​ർ​ഥി​നി മി​ഷേ​ൽ ഷാ​ജി​യെ കാ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​വുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം ഛത്തീസ്ഗഡിലെത്തി. അറസ്റ്റിലായ ക്രോണിൻ താമസിച്ച മുറിയും ഇയാളുടെ കമ്പ്യൂട്ടറുകളും സംഘം പരിശോധിക്കും. സംഭവദിവസം ക്രോണിൻ ഛത്തീസ്ഗഡിൽ ഉണ്ടായിരുന്നോ എന്നും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നണ്ട്. അതേസമയം ക്രോണിനെ കൂടാതെയാണ് സംഘം ഇവിടെയെത്തിയത്. സുരക്ഷാ കാരണങ്ങളാലാണ് ഇയാളെ ഛത്തീസ്ഗഡിലേക്ക് കൊണ്ടുപോകാഞ്ഞതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഗോ​ശ്രീ പാ​ല​ത്തിനു സമീപം കാ​യ​ലി​ൽ വീണ്ടും തെരച്ചിൽ നടത്തിയേക്കുമെന്നും പോലീസ് Read more about മിഷേൽ മരണം: ക്രൈംബ്രാഞ്ച് സംഘം ഛത്തീസ്ഗഡിലെത്തി.[…]

പൾസർ സുനിയുടെ അഭിഭാഷകന്‍റെ വീട്ടിലും ഓഫീസിലും റെയ്ഡ്.

11:14 am 21/3/2017 കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ അഭിഭാഷകന്‍റെ വീട്ടിലും ഓഫീസിലും റെയ്ഡ്. അഡ്വ.പ്രതീഷ് ചാക്കോയുടെ ഓഫീസിലും ആലുവയിലെ വീട്ടിലുമാണ് അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. സുനി കൈമാറിയ മെമ്മറി കാർഡും പെൻഡ്രൈവും കണ്ടെടുക്കുന്നതിനായാണ് റെയ്ഡ്.

ബാബറി മസ്ജിദ് തർക്കം പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കാമെന്ന് സുപ്രീംകോടതി.

11:11 am 21/3/2017 ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ജെ.എസ് കെഹാറാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. വിശ്വാസ കാര്യങ്ങളിൽ കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പാണ് ഗുണകരമെന്ന് ജസ്റ്റിസ് കെഹാർ വ്യക്തമാക്കി.