ഗര്‍ഭിണിയായ യുവമോഡല്‍ ഫോട്ടോഷൂട്ടിനിടെ ട്രെയിനിടിച്ചു മരിച്ചു

10:02 am 16/3/2017 – പി.പി. ചെറിയാന്‍ ടെക്സാസ്: അമേരിക്കയിലെ ടെക്സാസില്‍ ഗര്‍ഭിണിയായ യുവമോഡല്‍ ഫൊട്ടോഷൂട്ടിനിടെ ട്രെയിനിടിച്ച് ദാരുണമായി മരിച്ചു. ഫ്രെഡ്സാനിയ തോംസണ്‍ എന്ന പത്തൊമ്പതുകാരിയാണ് വെള്ളിയാഴ്ച നവസോട്ടയിലെ റെയില്‍വേ ട്രാക്കില്‍ ഷൂട്ടിനിടെ അപകടത്തില്‍പെട്ടത്. രണ്ടു ട്രാക്കുകള്‍ക്കിടയില്‍നിന്നു ഫൊട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ ഒരു ട്രാക്കിലൂടെ ട്രെയിന്‍ വരികയായിരുന്നു. ഇതു കണ്ട് ഫ്രെഡ്സാനിയ രണ്ടാം ട്രാക്കിലേക്കു കയറിയപ്പോള്‍ മറ്റൊരു ട്രെയിനിനു മുന്നില്‍ പെടുകയായിരുന്നു. മണിക്കൂറില്‍ അമ്പതു മൈല്‍ വേഗത്തിലാണ് ട്രെയിന്‍ വന്നിരുന്നത്. ഹോണ്‍ മുഴക്കിയാണ് ട്രെയിന്‍ എത്തിയതെന്നും ട്രാക്കിലുണ്ടായിരുന്നവര്‍ Read more about ഗര്‍ഭിണിയായ യുവമോഡല്‍ ഫോട്ടോഷൂട്ടിനിടെ ട്രെയിനിടിച്ചു മരിച്ചു[…]

ജീസ്സസ് ലവ്‌സ് മി ഗാനമാലപിച്ചും മാപ്പപേക്ഷിച്ചും വധശിക്ഷ ഏറ്റുവാങ്ങി

10:00 pm 16/3/2017 – പി.പി. ചെറിയാന്‍ ഹണ്ട്‌സ് വില്ല (ടെക്‌സസ്) : വധശിക്ഷ നടപ്പാക്കുന്നതിനു മുന്‍പു ദൃക്‌സാക്ഷികളെ നോക്കി ചെയ്തു പോയ തെറ്റിന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ക്ഷമ ചോദിച്ചും ജീസ്സസ് ലവ്‌സ് മി എന്ന ഗാനം ഉച്ചത്തില്‍ ആലപിച്ചും യുവാവ് കൂടി നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ടേബിളില്‍ കൈകാലുകള്‍ ബന്ധിച്ചു വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിക്കുന്നതിനു മുന്‍പു വധശിക്ഷക്ക് ദൃക്‌സാക്ഷികളാകാന്‍ എത്തിച്ചേര്‍ന്നവരെ നോക്കി ചെയ്തു പോയ തെറ്റിന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു ക്ഷമ ചോദിച്ചതും ജീസ്സസ് ലവ്‌സ് മി എന്ന Read more about ജീസ്സസ് ലവ്‌സ് മി ഗാനമാലപിച്ചും മാപ്പപേക്ഷിച്ചും വധശിക്ഷ ഏറ്റുവാങ്ങി[…]

അമ്മിണി ഡാനിയേലിന്റെ സംസ്കാരം 18-ന് ബാംഗ്ലൂരില്‍

09:59 pm 16/3/2017 – ജോയി തുമ്പമണ്‍ ഹൂസ്റ്റണ്‍: മാര്‍ച്ച് 12-ന് നിര്യാതയായ അമ്മിണി ഡാനിയേലിന്റെ (67) സംസ്ക്കാര ശുശ്രൂഷകള്‍ ബാംഗ്ലൂര്‍ ഐ.പി.സി. സെട്രര്‍ ഹാളില്‍ മാര്‍ച്ച് 18-നു രാവിലെ 10 മണിയ്ക്കു ആരംഭിക്കും. പരേതനായ എം.കെ.ഡാനിയേല്‍ ആയിരുന്നു ഭര്‍ത്താവ്. മക്കള്‍ ഷീബാ, ഫെബാ, ഇരുവരും അറ്റ്ലാന്റായില്‍, രൂപാ(ബാംഗല്‍ര്‍).മരുമക്കള്‍: ജോ ചെറിയാന്‍, ജോര്‍ജ്ജ്, ഫിലിപ്പ്.ഐ.പി.സി. ആസഥാനമായ കുമ്പനാട് ഹെബ്രോന്‍ ബാംഗല്‍രിലും താമസിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷെര്‍ലി ചാക്കോ 360-223-8249 ബന്ധപ്പെടാവുന്നത്.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പഞ്ചാബ് ചാപ്റ്റര്‍ ഇലക്ഷന്‍ വിജയം ആഘോഷിച്ചു

09:58 pm 16/3/2017 ന്യൂയോര്‍ക്ക്: പഞ്ചാബില്‍ നടന്ന സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ വിജയം കൈവരിച്ചത് പ്രമാണിച്ച്, ക്യൂന്‍സിലുള്ള വേള്‍ഡ് ഫെയര്‍ മെറീന റെസ്റ്റോറന്റില്‍ വച്ചു ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 12-നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് വമ്പിച്ച വിജയാഘോഷം നടത്തി. ഓവര്‍സീസ് കോണ്‍ഗ്രസ് നാഷണല്‍ ചെയര്‍മാന്‍ ശുദ്ധ് പ്രകാശ് സിംഗ് അധ്യക്ഷതവഹിച്ചു. ന്യൂയോര്‍ക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു കോണ്‍ഗ്രസ് അനുഭാവികള്‍ പങ്കെടുത്ത മീറ്റിംഗില്‍ കേരളാ Read more about ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പഞ്ചാബ് ചാപ്റ്റര്‍ ഇലക്ഷന്‍ വിജയം ആഘോഷിച്ചു[…]

ക്രെസന്റോ സ്കൂള്‍ ഓഫ് ആര്‍ട്‌സ് വാര്‍ഷികാഘോഷങ്ങള്‍ അവിസ്മരണീയമായി

09:55 am 16/3/2017 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ നൃത്തസംഗീതകലാകേന്ദ്രമായ ക്രെസന്റോ സ്ക്കൂള്‍ ഓഫ് ആര്‍ട്സിന്റെ വാര്‍ഷാകാഘോഷ പരിപാടികള്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.ഏകദേശം നാലര മണിയ്ക്കൂര്‍ നീണ്ടുനിന്ന വര്‍ണ്ണപകിട്ടാര്‍ന്ന പരിപാടികള്‍ മാര്‍ച്ച് 11 ന് ശനിയാഴ്ച സ്റ്റാഫോഡ് സിവിക് സെന്ററില്‍ വച്ചാണ് നടത്തപ്പെട്ടത്. 2005ല്‍ ആരംഭിച്ച ഈ കലാസ്ഥാപനത്തിന്റെ മിസോറി സിറ്റി, പെയര്‍ലാന്റ്, കേറ്റി തുടങ്ങിയ ശാഖകളിലെ 300 ല്‍ പരം വിദ്യാര്‍ത്ഥിനികളാണ് നൃത്തച്ചുവടുകള്‍ വച്ചത്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, കേരളീയ നൃത്ത Read more about ക്രെസന്റോ സ്കൂള്‍ ഓഫ് ആര്‍ട്‌സ് വാര്‍ഷികാഘോഷങ്ങള്‍ അവിസ്മരണീയമായി[…]

ജിയോം സിം നൽകിവരുന്ന സൗജന്യ സേവനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.

07:38 Pm 16/3/2017 ന്യൂഡൽഹി: റിലയൻസിന്‍റെ ജിയോം സിം നൽകിവരുന്ന സൗജന്യ സേവനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി. ടെലികോം തർക്ക പരിഹാര ട്രൈബ്യൂണലിന്‍റെ മുന്നിലാണ് ജിയോ പരസ്യത്തിന് വേണ്ടി നൽകിവരുന്ന സൗജന്യം സ്റ്റേ ചെയ്യണമെന്ന ഹർജി വന്നത്. എന്നാൽ സൗജന്യം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച കോടതി ജിയോയ്ക്ക് സൗജന്യം നൽകാൻ അനുവദിച്ച നടപടിയെക്കുറിച്ച് പരിശോധിക്കണമെന്ന് ടെലികോ റെഗുലേറ്ററി അഥോറിറ്റി (ട്രായ്)യോട് നിർദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം ഇതേക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നാണ് ട്രായിയോട് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ജിയോ Read more about ജിയോം സിം നൽകിവരുന്ന സൗജന്യ സേവനം സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി തള്ളി.[…]

മികച്ച ഭൂരിപക്ഷം നേടുമെന്ന് മുസ് ലിം ലീഗ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടി.

07:34am 16/3/2017 മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം നേടുമെന്ന് മുസ് ലിം ലീഗ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പിന് മുമ്പ് ഭൂരിപക്ഷം പ്രവചിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയെ സ്ഥാനാർഥിയാക്കിയത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന് മുസ് ലിം ലീഗ് ദേശീയ നിർവാഹക സമിതിയോഗം വിലയിരുത്തി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അപകടകരമായ സൂചനയാണ് നൽകുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. ദേശീയ തലത്തിൽ പാർട്ടിയുടെ പ്രവർത്തനം ശക്തിപ്പെടുത്തും. ഡൽഹിയിൽ കേന്ദ്ര ഒാഫീസ് സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഉടൻ Read more about മികച്ച ഭൂരിപക്ഷം നേടുമെന്ന് മുസ് ലിം ലീഗ് സ്ഥാനാർഥി പി.കെ കുഞ്ഞാലിക്കുട്ടി.[…]

കോൺഗ്രസ്​ എം.എൽ.എ വിശ്വജിത്ത്​ റാണെ രാജിവെച്ചു

07:24 pm 16/3/2017 പനാജി: ഗോവയിൽ വിശ്വാസവോട്ടെടുപ്പ്​ ബഹിഷ്​കരിച്ച്​ നിയമസഭയിൽ നിന്നിറങ്ങിപ്പോയ ​കോൺഗ്രസ്​ എം.എൽ.എ വിശ്വജിത്ത്​ റാണെ രാജിവെച്ചു. താൻ എം.എൽ.എ സ്ഥാനവും കോൺഗ്രസ്​ പാർട്ടി അംഗത്വവും രാജിവെക്കുകയാണെന്ന്​ റാണെ അറിയിച്ചു. കോൺഗ്രസിന്​ ഗോവയിൽ തോൽവി സംഭവിച്ചുവെന്നും ഗോവയിലെ ജനങ്ങൾക്കു വേണ്ടി വീണ്ടും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദു:ഖത്തോടെയാണ്​ പാർട്ടിയിൽ നിന്നും രാജിവെക്കാനുള്ള തീരുമാനമെടുത്തത്​. തന്നെ പോലുള്ള നേതാക്കൾ കോൺഗ്രസിൽ നിന്നും രാജിവെക്കുന്നതിന്റെ കാരണം പാർട്ടിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ജനങ്ങൾക്ക്​ മനസിലാകുമെന്നും റാണെ വ്യക്തമാക്കി. സംസ്ഥാനത്ത്​ ഏറ്റവും Read more about കോൺഗ്രസ്​ എം.എൽ.എ വിശ്വജിത്ത്​ റാണെ രാജിവെച്ചു[…]

വിദേശ വനിതയെ മുൻ കാമുകനും സുഹൃത്തുകളും ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കി.

12:26 am 16/3/2017 ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മസൂദ്പുരിൽ വിദേശ വനിതയെ മുൻ കാമുകനും സുഹൃത്തുകളും ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. ഉസ്ബെക്കിസ്ഥാൻ പൗരയായ 36 വയസുകാരിയെയാണ് പീഡിപ്പിച്ചത്. കേസിൽ മുൻ കാമുകൻ അനുഭവ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞാഴ്ച മസൂദ്പുരിലുള്ള യുവതിയുടെ ഫ്ളാറ്റിൽ വച്ചാണ് മുൻ കാമുകനും നാലു സുഹൃത്തുകളും ചേർന്ന് പീഡിപ്പിച്ചത്. ക്രൂരമായി മർദിച്ച ശേഷം സംഘം പീഡിപ്പിക്കുകയായിരുന്നു. പിന്നീട് അബോധവസ്ഥയിലായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് അനുഭവുമായി യുവതി പ്രണയബന്ധം സ്ഥാപിക്കുന്നത്. എന്നാൽ Read more about വിദേശ വനിതയെ മുൻ കാമുകനും സുഹൃത്തുകളും ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കി.[…]

ട്രംപിന്‍റെ പുതിയ യാ​ത്രാനിരോധന നിയമത്തിനും കോടതിയുടെ വിലക്ക്​.

12:25 pm 16/3/2017 വാഷിങ്​ടൺ: അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിന്‍റെ പുതിയ യാ​ത്രാനിരോധന നിയമത്തിനും കോടതിയുടെ വിലക്ക്​. ആറ്​ മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക്​ വിസാ നിരോധനം ഏർ​പ്പെടുത്താനുള്ള ട്രംപി​െൻറ പുതിയ വിസാനിയമമാണ്​ നടപ്പിലാക്കുന്നതിന്​ തൊട്ടുമുമ്പ്​ ഹവായ്​ ഫെഡറൽ ജഡ്​ജ്​ മരവിപ്പിച്ചത്​. വ്യാഴാഴ്​ച അർധരാത്രി മുതൽ നടപ്പിൽ വരുത്താനായിരുന്നു തീരുമാനം. ഇതിനിടെയാണ്​ നിയമം മരവിപ്പിച്ച്​ ഫെഡറൽ കോടതി ഉത്തരവിറക്കിയത്. ദേശീയ സുരക്ഷക്ക്​ വേണ്ടിയാണ്​ യാത്രാ വിലക്ക്​ ഏർപ്പെടുത്തുന്നത്​ എന്ന സർക്കാർ വാദത്തെ ചോദ്യം ചെയ്​താണ്​ ഹവായ്​ Read more about ട്രംപിന്‍റെ പുതിയ യാ​ത്രാനിരോധന നിയമത്തിനും കോടതിയുടെ വിലക്ക്​.[…]