എല്ലാ വനിതകള്‍ക്കും ഫൊക്കാനയുടെ വനിതാദിനശംസകള്‍

07:02 am 9/3/2017 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ ഇന്ന് ലോക വനിതാദിനം.എല്ലാ വനിതകള്‍ക്കും ഫൊക്കാനയുടെവനിതാദിനശംസകള്‍ .ലിംഗനീതിയും ലിംഗസമത്വവും എന്നതാണ് ഇത്തവണത്തെ വനിതാ ദിനത്തിന്റെ സന്ദേശം. ലോകമെമ്പാടും വിവിധ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്. 1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കില്‍ ഒരു തുണി മില്ലിലെ വനിതാ തൊഴിലാളികള്‍ തങ്ങളുടെ അവകാശ സംരക്ഷണത്തിനും തുല്യ വേതനത്തിനുമായി മുന്നോട്ട് വരികയും സംഘടിച്ച് സമരം നടത്തുകയും ചെയ്തു. ഈ പ്രക്ഷോഭമാണ് വനിതാ ദിനത്തിന് തുടക്കമിട്ടത്. പിന്നീട് ഈ പ്രക്ഷോഭ ദിനം ലോകം ഏറ്റെടുത്തു.1910 ല്‍ Read more about എല്ലാ വനിതകള്‍ക്കും ഫൊക്കാനയുടെ വനിതാദിനശംസകള്‍[…]

വസന്തത്തിന്റെ ചാരുതയുമായി ഫ്‌ളവേഴ്‌സ് ടിവി അമേരിക്കയില്‍, ഫ്‌ളോറിഡ ടീം മാനേജരായി സജി കരിമ്പന്നൂര്‍ ചാര്‍ജെടുത്തു

07:01 am 9/3/2017 ചിക്കാഗോ: വര്‍ത്തമാനലോകത്തെ തൊട്ടറിഞ്ഞ് മുഖ്യധാരയോട് ചേര്‍ന്ന് നിന്ന്, ദൃശ്യമാധ്യമ രംഗത്ത് വസന്തത്തിന്റെ ചാരുത തീര്‍ത്ത ഫ്‌ളവേഴ്‌സ് ടിവിയുടെ ഫ്‌ളോറിഡ റീജിയന്‍ മാനേജരായി പ്രമുഖ പത്രപ്രവര്‍ത്തകന്‍ സജി കരിമ്പന്നൂരിനെ നിയമിച്ചതായി ഫ്‌ളവേഴ്‌സ് ടിവി അമേരിക്കന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബിജു സഖറിയ അറിയിച്ചു. നിഷ്പക്ഷമായി വാര്‍ത്തകളും, വിനോദ പരിപാടികളും ജനഹൃദയങ്ങളിലേക്ക് എത്തിച്ച്, സാങ്കേതികവിദ്യയും ശാസ്ത്രവും സമന്വയിപ്പിച്ച്, സജീവമായ വിദൂരസാന്നിധ്യം ഇതിനോടകം ഫ്‌ളവേഴ്‌സ് ചാനല്‍ നേടിക്കഴിഞ്ഞിട്ടുണ്ട്. വ്യക്തമായ ദീര്‍ഘവീക്ഷണത്തോടുകൂടി, വെല്ലുവിളികള്‍ കരുത്താക്കി ഫ്‌ളവേഴ്‌സ് ചാനല്‍ റേറ്റിംഗില്‍ Read more about വസന്തത്തിന്റെ ചാരുതയുമായി ഫ്‌ളവേഴ്‌സ് ടിവി അമേരിക്കയില്‍, ഫ്‌ളോറിഡ ടീം മാനേജരായി സജി കരിമ്പന്നൂര്‍ ചാര്‍ജെടുത്തു[…]

അന്നക്കുട്ടി ജോണ്‍ കുന്തറ (87) നിര്യാതയായി

07:00 am 9/3/2018 ഹ്യൂസ്റ്റണ്‍ ടെക്‌സാസ്: ചേര്‍ത്തല പണാവള്ളി ജോണ്‍ വി. കുന്തറയുടെ ഭാര്യ അന്നക്കുട്ടി ജോണ്‍ കുന്തറ (87) നിര്യാതയായി. മുഹമ്മ യോഗ്യാവീടു കുടുംബാംഗമാണ്. പൊതുദര്‍ശനം: മാര്‍ച്ച് 11, ശനി, വെകിട്ട് 6 മുതല്‍ 9 വരെസീറോമലബാര്‍ കാത്തലിക് ചര്‍ച്ച്, മിസൂറി സിറ്റി, ടെക്‌സസ്. സംസ്കാര ശുശ്രൂഷ മാര്‍ച്ച് 12 ഞായര്‍, ഒരു മണിക്കു സീറോമലബാര്‍ദേവാലയത്തില്‍. തുടര്‍ന്ന് സംസ്ക്കാരം, ഫോറസ്റ്റ് പാര്‍ക് സെമിത്തേരിയില്‍ മക്കള്‍: ബി. ജോണ്‍, ഹൂസ്റ്റന്‍; ജോസ്, സിയാറ്റില്‍; ജേക്കബ്, ഫീനിക്‌സ്; ഷെര്‍ലി, Read more about അന്നക്കുട്ടി ജോണ്‍ കുന്തറ (87) നിര്യാതയായി[…]

മാര്‍ക്ക് സെമിനാര്‍ മാര്‍ച്ച് 18-ന് .

09;28 pm 8/3/2017 – റോയി ചേലമലയില്‍ ചിക്കാഗോ: മലയാളി അസോസിയേഷന്‍ ഓഫ് റെസ്പിരേറ്ററി കെയര്‍ സംഘടിപ്പിക്കുന്ന ഈവര്‍ഷത്തെ ആദ്യ തുടര്‍ വിദ്യാഭ്യാസ സെമിനാര്‍ മാര്‍ച്ച് 18-നു ശനിയാഴ്ച നടത്തപ്പെടും. സെമിനാറിനു വേദിയാകുന്നത് പ്രൊസ്‌പെക്ട് ഹൈറ്റ്‌സിലെ 600 നോര്‍ത്ത് മില്‍വാക്കി അവന്യൂവിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സ് ബൈകാള്‍സണ്‍ ഹോട്ടലില്‍ വച്ചാണ്. രാവിലെ 7.30-ന് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന സെമിനാര്‍ ഉച്ചകഴിഞ്ഞ് 2.30 വരെ തുടരും. രജിസ്‌ട്രേഷന്‍ ഫീസ് മാര്‍ക്ക് അംഗത്വമുള്ളവര്‍ക്ക് 10 ഡോളര്‍. അംഗത്വമില്ലാത്തവര്‍ക്ക് 35 ഡോളര്‍ Read more about മാര്‍ക്ക് സെമിനാര്‍ മാര്‍ച്ച് 18-ന് .[…]

ചിക്കാഗോ സെന്റ് മേരീസില്‍ പ്രീ മാരിയേജ് കോഴ്‌സ് നടത്തപ്പെട്ടു.

09:27 pm 8/3/2017 ചിക്കാഗോ: ക്‌നാനായ റീജിയന്റെ ആഭിമുഖ്യത്തിലുള്ള പ്രീ മാരിയേജ് കോഴ്‌സ് മാര്‍ച്ച് 3,4,5 തിയ്യതികളില്‍ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തലിക്ക് ഇടവക ദൈവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 49 യുവജനങ്ങള്‍ പങ്കെടുത്ത ഈ മൂന്നു ദിവസത്തെ കോഴ്‌സില്‍, വിവാഹിതരാകുവാന്‍ പോകുന്ന യുവജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും ചര്‍ച്ചകളും നടത്തപ്പെട്ടു. ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍, സീറോ മലബാര്‍ രൂപതാ ചാന്‍സലര്‍ ഫാ. Read more about ചിക്കാഗോ സെന്റ് മേരീസില്‍ പ്രീ മാരിയേജ് കോഴ്‌സ് നടത്തപ്പെട്ടു.[…]

ഐക്യരാഷ്ട്ര സഭയില്‍ ആദ്യമായി ഒരു ഇന്ത്യന്‍ നൃത്തം.

09:27 pm 8/3/2017 ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ലോക വനിതാ ദിനത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യന്‍ ന|ത്തം ചെയ്യാന്‍ അവസരം. യുഎന്‍ ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയായ ഇന്ത്യന്‍ നര്‍ത്തകി ഐശ്വര്യ രജനികാന്താണ് ഈ ന|ത്തം അവതരിപ്പിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരിക്ക് യുഎന്നില്‍ നൃത്തം ചെയ്യാന്‍ അവസരം ലഭിക്കുന്നത്. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി കാര്യാലയവും അമേരിക്കന്‍ തമിഴ് സംഘവുമാണ് സംഘാടകര്‍. ലിംഗ സമത്വം പ്രോത്സാഹിപ്പിക്കുക എന്ന ആശയവുമായാണ് ഐശ്വര്യ യുഎന്നില്‍ ന|ത്തം ചെയ്യുന്നത്. എംഎസ് സുബ്ബലക്ഷ്മിയുടെ ‘മൈത്രിം Read more about ഐക്യരാഷ്ട്ര സഭയില്‍ ആദ്യമായി ഒരു ഇന്ത്യന്‍ നൃത്തം.[…]

ന്യൂയോര്‍ക്കില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 11, 12, 13 തീയതികളില്‍

09:24 pm 8/3/2017 – ഷോളി കുമ്പിളുവേലി ന്യൂയോര്‍ക്ക്: അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രം ഡയറക്ടറും അനുഗ്രഹീത വചന പ്രഘോഷകനുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ (വട്ടായിലച്ചന്‍) നയിക്കുന്ന അഭിഷേകാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 11, 12, 13 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ബ്രോങ്ക്‌സിലെ ലീമാന്‍ കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ഇടവക ആഭിമുഖ്യം വഹിക്കുന്ന കണ്‍വന്‍ഷന്‍റെ മുഖ്യ ചിന്താവിഷയം രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്‍റെ കരം കുറുകിപ്പോയിട്ടില്ല (ഏശയ്യ 59:1) എന്നതാണ്. Read more about ന്യൂയോര്‍ക്കില്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ ഓഗസ്റ്റ് 11, 12, 13 തീയതികളില്‍[…]

മകന്‍ വാഹനം ഓടിക്കുന്നത് ഫേസ്ബുക്കിലിട്ട മാതാവ് അറസ്റ്റില്‍

09:24 pm 8/3/2017 – പി.പി. ചെറിയാന്‍ കണക്ക്റ്റിക്കട്ട്: മാതാവിന്റെ അടുത്തുള്ള ഡ്രൈവിങ്ങ് സീറ്റിലിരുന്ന് പത്തുവയസ്സുക്കാരനായ മകന്‍ വാഹനം ഓടിക്കുന്നത ലൈവായി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മാതാവിനെ പോലീസ് അറസ്റ്റുചെയ്തു കേസ്സെടുത്തു.ഫേസ്ബുക്കിലൂടെ വീഡിയൊ കണ്ട നിരവധി പേര്‍ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് മാതാവിനെ അറസ്റ്റ് ചെയ്തു ബ്രിഡജ് പോര്‍ട്ട് സുപ്പീരിയര്‍ കോടതിയില്‍ ഹാജരാക്കിയത്. മോണ്‍റൊയില്‍ താമസിക്കുനന 38 ക്കാരിയായ ലിസയെ പോലീസ് വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യത്തില്‍ പുറത്തുവിട്ടു.പൊതു റോഡിലൂടെ അപകടം സംഭാവിക്കുന്ന രീതിയില്‍ കുട്ടിയെ കൊണ്ടു Read more about മകന്‍ വാഹനം ഓടിക്കുന്നത് ഫേസ്ബുക്കിലിട്ട മാതാവ് അറസ്റ്റില്‍[…]

ഫോമ ചിക്കാഗോ റീജിയന്‍ കലാമേള മെയ് 13-ന്

09:22 pm 8/3/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ് ഷിക്കാഗോ: അമേരിക്കന്‍ മലയാളികളുടെ സാംസ്ക്കാരിക സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കാസ്(ഫോമ)യുടെ ഷിക്കാഗോ റീജിയണന്റെ കലാമേള ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളുകളില്‍ വെച്ച് നടത്തുന്നു.ഫോമയുടെ ദേശീയ കമ്മറ്റിയുടെ ആഹ്വാന പ്രകാരം 12 റീജയണുകളും കലാമേള സംഘടിപ്പിക്കുന്നു. ഫോമ ഷിക്കാഗോ റീജയണ്‍ മാര്‍ച്ച് 3ന് സി.എം.എ. ഹാളില്‍ വെച്ച് അഞ്ച് അംഗ സംഘടനകളുടെ പ്രതിനിധികളും മറ്റു പ്രവര്‍ത്തകരും ഉള്‍ക്കൊള്ളിച്ചുള്ള പൊതുയോഗം സംഘടിപ്പിച്ചു. യോഗത്തില്‍ ഷിക്കാഗോ Read more about ഫോമ ചിക്കാഗോ റീജിയന്‍ കലാമേള മെയ് 13-ന്[…]

ഡാളസില്‍ സ്റ്റോറി ടെല്ലിംഗ് മത്സരം മാര്‍ച്ച് 19-ന്

09:11 pm 8/3/2017 – പി.പി. ചെറിയാന്‍ ഇര്‍വിങ്ങ്(ഡാളസ്): ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് 19ന് സ്റ്റോറി ടെല്ലിംഗ്, സ്പീച്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.രണ്ടു ഗ്രൂപ്പുകളിലായാണ് മത്സരങ്ങള്‍ നടക്കുക.(ഗ്രേഡ് 5 മുതല്‍ 8 വരേയും, ഗ്രേഡ് 9 മുതല്‍ 12 വരേയും) മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്ക് ട്രോഫികളും, പ്രത്യേക സമ്മാനങ്ങളും ലഭിക്കും. ഡാളസ് ഇന്‍സ്പിരേഷന്‍ മാസ്റ്റേഴ്സാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്.പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.മത്സരങ്ങള്‍ സംഘടിപ്പിക്കുന്ന സ്ഥലം: 130 4W Walnut Hill lane, Suite 205, Read more about ഡാളസില്‍ സ്റ്റോറി ടെല്ലിംഗ് മത്സരം മാര്‍ച്ച് 19-ന്[…]