വാളയാർ എസ്ഐ പി.സി.ചാക്കോയ്ക്ക് സസ്പെൻഷൻ.

09:21 am 9/3/2017 പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് വാളയാർ എസ്ഐ പി.സി.ചാക്കോയ്ക്ക് സസ്പെൻഷൻ. മലപ്പുറം എസ്പി ദേബേഷ് കുമാർ ബെഹ്റയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്.

അങ്കമാലി ഡയറീസിനെ പുകഴ്ത്തി മോഹൻലാലിൻറെ ഫേസ്​ബുക്ക്​ പോസ്റ്റ്​

07:15 am 9/3/2017 കൊച്ചി: ലിജോ ജോസ്​ പെല്ലിശ്ശേരിയുടെ പുതിയ ചിത്രം അങ്കമാലി ഡയറീസിനെ പുകഴ്ത്തി നടൻ മോഹൻലാലിൻറെ ഫേസ്​ബുക്ക്​ പോസ്റ്റ്​. ‘അങ്കമാലി ഡയറീസ് കാണാൻ ഇടയായി. ഈ സിനിമ അവതരിപ്പിച്ചിരിക്കുന്ന രീതി ഒരുപാട് ഇഷ്ടമായി. ഓരോ നടനും നടിയും അതിഗംഭീരമായാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് ചെമ്പനും ലിജോ ജോസ് പെല്ലിശേരിക്കും.’–മോഹൻലാൽ ഫേസ്​ബുക്കിൽ കുറിച്ചു.

തെരഞ്ഞെടുപ്പില്‍ അവസാന ഘട്ട വോട്ടെടുപ്പിന് ഉത്തര്‍പ്രദേശില്‍ സമാപനം.

07:15 am 9/3/2017 ലഖ്നോ: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവസാന ഘട്ട വോട്ടെടുപ്പിന് ഉത്തര്‍പ്രദേശില്‍ സമാപനം. 403 സീറ്റുകളുള്ള യു.പിയില്‍ ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. അന്തിമഘട്ടത്തില്‍ 60.03 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 1.41 കോടി വോട്ടര്‍മാരാണ് ബുധനാഴ്ച ബൂത്തിലത്തെിയത്. ഏഴു ഘട്ടങ്ങളിലെ ശരാശരി പോളിങ് 60-61 ശതമാനം ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിനിധാനംചെയ്യുന്ന വാരാണസി ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ സീറ്റുകളാണ് ഏഴാംഘട്ടത്തില്‍ നിര്‍ണായകം. 60.95 ശതമാനമാണ് മണ്ഡലത്തിലെ വോട്ടിങ്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍. Read more about തെരഞ്ഞെടുപ്പില്‍ അവസാന ഘട്ട വോട്ടെടുപ്പിന് ഉത്തര്‍പ്രദേശില്‍ സമാപനം.[…]

നാടുവിട്ട് ഐ.എസ് ക്യാമ്പിലെത്തിയെന്ന് സംശയിക്കുന്ന ഫഹീസുദ്ദീന്റെ മൃതദേഹത്തിന്റെ ചിത്രം കിട്ടി

07:12 am 9/3/2017 കാസര്‍കോഡ് നിന്നും നാടുവിട്ട് ഐ.എസ് ക്യാമ്പിലെത്തിയെന്ന് സംശയിക്കുന്ന ഫഹീസുദ്ദീന്റെ മൃതദേഹത്തിന്റെ ചിത്രം ബന്ധുക്കള്‍ക്ക് കിട്ടി. ഹഫീസുദ്ദീനൊപ്പം നാടുവിട്ട അഷ്‍ഫാഖാണ് ടെലിഗ്രാം ആപ്പിലൂടെ ചിത്രം ബന്ധുക്കള്‍ക്ക് അയച്ചത്. ബോംബാക്രമണത്തില്‍ ഹഫീസുദ്ദീന്‍ കൊല്ലപ്പെട്ട വിവരം നേരത്തെ അഷ്‍ഫാക്ക് ബന്ധുക്കളെ അറിയിച്ചിരുന്നെങ്കിലും കേസ് അന്വേഷിക്കുന്ന എന്‍.ഐ.എ ഇത് സ്ഥിരീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് മൃതദേഹത്തിന്റെ ചിത്രം കിട്ടിയത്. ഫെബ്രുവരി 25നാണ് ഹഫീസുദ്ദീന്‍ കൊല്ലപ്പെട്ടെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്.

ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന ര​ണ്ട് ശ്രീ​ല​ങ്ക​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തു

07:11 am 9/3/2017 നാ​ഗ​പ​ട്ട​ണം: ഇ​ന്ത്യ​ൻ നാ​വി​ക​സേ​ന ര​ണ്ട് ശ്രീ​ല​ങ്ക​ൻ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സം ല​ങ്ക​ൻ നാ​വി​ക സേ​ന​യു​ടെ വെ​ടി​യേ​റ്റ് ഒ​രു ത​മി​ഴ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി മ​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്ത്യ​യു​ടെ ന​ട​പ​ടി. ഇ​ന്ത്യ​ൻ സ​മു​ദ്രാ​തി​ർ​ത്തി ലം​ഘി​ച്ച് ഏ​ഴു കി​ലോ​മീ​റ്റ​റോ​ളം ഉ​ള്ളി​ലേ​ക്കു​ക​യ​റി​യ ബോ​ട്ടു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് നാ​വി​ക​സേ​ന അ​റി​യി​ച്ചു. ര​ണ്ടു ബോ​ട്ടു​ക​ളി​ലാ​യി 10 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​പ​ട്ട​ണ​ത്തി​നു സ​മീ​പം ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ക​യാ​യി​രു​ന്ന ബോ​ട്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത്.

ട്രെയിനിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരല്ലെന്നു ഉത്തർപ്രദേശ് ഡിജിപി .

07:09 am 9/3/2017 ലക്നോ: ഉജ്ജയിൻ-ഭോപ്പാൽ പാസഞ്ചർ ട്രെയിനിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരല്ലെന്നു ഉത്തർപ്രദേശ് ഡിജിപി ജാവീദ് അഹമ്മദ്. ഐഎസുമായി ബന്ധമുണ്ടെന്നു പ്രതികൾ സ്വയം പ്രഖ്യാപിച്ചതാണെന്നും ഇവർക്കു ഭീകരസംഘടനയുമായി ബന്ധവുമില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും ഡിജിപി പറഞ്ഞു. ചൊവ്വാഴ്ച ട്രെയിനിലെ ജനറൽ കംപാർട്ട്മെന്‍റിലുണ്ടായ സ്ഫോടനത്തിൽ പത്തു പേർക്കു പരിക്കേറ്റുരുന്നു. ട്രെയിൻ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരാണെന്ന വാദവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ രംഗത്തെത്തിയിരുന്നു. ഭീകരർ പൈപ്പ് ബോംബാണ് ആക്രമണത്തിനായി ഉപയോഗിച്ചതെന്നും ഇതിന്‍റെ ചിത്രങ്ങൾ ഭീകരർ സിറിയയിലേക്ക് Read more about ട്രെയിനിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഐഎസ് ഭീകരരല്ലെന്നു ഉത്തർപ്രദേശ് ഡിജിപി .[…]

ശിവസേന പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം തടയാതിരുന്ന എസ്‌ഐക്ക് സസ്‌പെന്‍ഷന്‍.

07:07 am 9/3/2017 കൊച്ചി: കൊച്ചി മറൈന്‍ ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം തടയാതിരുന്ന എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. എട്ട് പോലീസ് ഉദദ്യോഗസ്ഥരെ അച്ചടക്ക നടപടിയുടെ ഭാഗമായി സ്ഥംലം മാറ്റി. കായലോരത്ത് വിശ്രമിക്കാനെത്തിയ യുവതീയുവാക്കളെ സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചാണ് ശിവസേന പ്രവര്‍ത്തകര്‍ അടിച്ചോടിച്ചത്. പൊലീസിന്റെ സുരക്ഷ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ ഐജി നിര്‍ദ്ദേശം നല്‍കി. കൊച്ചി മറൈന്‍െ്രെഡവില്‍ വൈകീട്ട് വിശ്രമിക്കാനെത്തിയ യുവതീയുവാക്കള്‍ക്ക് നേരെയായിരുന്നു ശിവസേന പ്രവര്‍ത്തകരുടെ അതിക്രമം. മറൈന്‍െ്രെഡവിലേക്ക് പൊലീസിന്റെ അകമ്പടിയോടെ ജാഥയായി എത്തിയ ശിവസേനക്കാര്‍ Read more about ശിവസേന പ്രവര്‍ത്തകരുടെ സദാചാര ഗുണ്ടായിസം തടയാതിരുന്ന എസ്‌ഐക്ക് സസ്‌പെന്‍ഷന്‍.[…]

മണിപ്പൂരിലെ കംജോങ് ജില്ലയിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു

07:08 am 9/3/2017 ഇംഫാൽ: മണിപ്പൂരിലെ കംജോങ് ജില്ലയിൽ ചൊവ്വാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു. തെരഞ്ഞെടുപ്പു ജോലിക്കായി കംജോങിലെത്തിയ എച്ച്. രാംകാറ്റിംഗ് എന്ന അധ്യാപകനാണു ബുധനാഴ്ച മരിച്ചത്. ചൊവ്വാഴ്ച കംജോങ് ജില്ലയിലെ കോംഗൽ-ഐസി റോഡിൽ സുരക്ഷാ സേന പെട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു സ്ഫോടനം. സ്ഫോടനത്തിൽ അധ്യാപകനു ഗുരുതരമായി പരിക്കേറ്റിരുന്നു. ബുധനാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ്. അധ്യാപകന്‍റെ മരണത്തിൽ സംസ്ഥാന തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥൻ വിവേക് കുമാർ ദുഃഖം രേഖപ്പെട്ടുതി. അദേഹത്തിന്‍റെ കുടുംബത്തിനു സഹായധനമായി 20 ലക്ഷം രൂപ കൈമാറിയതായും വിവേക് കുമാർ Read more about മണിപ്പൂരിലെ കംജോങ് ജില്ലയിൽ ബോംബ് സ്ഫോടനത്തിൽ ഒരാൾ മരിച്ചു[…]

യുവനടിയെ ആക്രമിച്ച കേസിലെ വിവരങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരേ കേസ്.

07:07 am 9/3/2017 കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ വിവരങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരേ കേസ്. നെടുന്പാശേരി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ഐലന്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തി

07:06 am 9/3/2017 ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ 2017-ലെ പ്രവര്‍ത്തനോദ്ഘാടനം വിപുലമായ പരിപാടികളോടെ നടത്തി. പ്രസിഡന്റ് ഷാജി എഡ്വേര്‍ഡിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രമുഖ സിനിമാതാരം മന്യ നായിഡു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ജോസ് വര്‍ഗീസിന്റെ ആമുഖ പ്രസംഗത്തോടെ ചടങ്ങുകള്‍ ആരംഭിക്കുകയും, സജി വര്‍ഗീസ് പ്രാര്‍ത്ഥനാഗാനം ആലപിക്കുകയും ചെയ്തു. അസോസിയേഷന്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ റോഷിന്‍ മാമ്മന്‍, വൈസ് പ്രസിഡന്റ് ജെമിനി തോമസ്, ജോയിന്റ് സെക്രട്ടറി Read more about മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ഐലന്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തി[…]