തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി.

01:02 pm20/4/2017 ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി. രാജീവ് രവിയാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചത്. പ്രഖ്യാപിച്ചത്. സുരാജ് വെഞ്ഞാറമൂട്, അലെന്‍സിയർ, സൗബിൻ, വെട്ടുക്കിളി പ്രകാശ്, ശ്രീകാന്ത് മുരളി, കലേഷ് കണ്ണാട്ട്, നിമിഷാ സണ്ണി, എസ്.കെ. മിനി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. നിമിഷയാണ് ചിത്രത്തിലെ നായിക. ബിജിപാല്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സജീവ് പാഴൂരിന്‍റേതാണ് തിരക്കഥ. ഉര്‍വശി തിയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് Read more about തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തിറങ്ങി.[…]

പാറശാല ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ ആന ഇടഞ്ഞു പാപ്പാനെ കുത്തിക്കൊന്നു.

01:00 pm 20/4/2017 തിരുവനന്തപുരം: പാറശാല മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിയ ആന ഇടഞ്ഞു പാപ്പാനെ കുത്തിക്കൊന്നു. ശിവശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പാൻ മുരുകനാണ് മരിച്ചത്.

കെ.പി.സി.സി പ്രസിഡന്‍റാനാകാനില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

12:58 pm 20/4/2017 ന്യൂഡൽഹി: രാഹുൽഗാന്ധിയുമായി വിഷയം ചർച്ച ചെയ്തു. പ്രവര്‍ത്തന രംഗത്തുനിന്ന് താന്‍ മാറിനില്‍ക്കില്ല. ഏതെങ്കിലും സ്ഥാനം സ്വീകരിച്ച് പ്രവര്‍ത്തിക്കേണ്ടന്നാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിലെ ജനവിധി അനുകൂലമാകാത്ത സാഹചര്യത്തിലെടുത്ത തീരുമാനമാണത്. സംഘടനാ തെരഞ്ഞെടുപ്പിൽ തീരുമാനമെടുക്കേണ്ടത് ഹൈകമാൻഡാണ്. നല്ല കാര്യങ്ങൾ ചെയ്താൽ പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് പിന്തുണയുണ്ടാകുമെന്ന് മൂന്നാർ ഒഴിപ്പിക്കലിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഉമ്മൻ ചാണ്ടി പറഞ്ഞു.

കുണ്ടന്നൂരിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ലഹരി മരുന്ന് പിടികൂടി.

12:55 pm 20/4/2017 കൊച്ചി: 50 എംഡിഎംഐ, 250 ഗ്രാം ചരസ്, കൊക്കെയിൻ ,ഹാഷിഷ് എന്നിവയാണ് പിടികൂടിയത്. സംഭവത്തിൽ കുന്പളം സ്വദേശി അനീഷ് പിടിയിലായതായി എക്സൈസ് സംഘം അറിയിച്ചു.

നികളസ് മദൂറോ സർക്കാറിനെതിരെ നടന്ന പ്രക്ഷോഭത്തിൽ രണ്ടു മരണം.

10:23am 20/4/2017 കറാക്കസ്: വെനിസ്വേലയിൽ നികളസ് മദൂറോ സർക്കാറിനെതിരെ നടന്ന പ്രക്ഷോഭത്തിൽ രണ്ടു മരണം. സ്ത്രീയും യുവാവും ആണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. കൊളംബിയൻ അതിർത്തിയിലെ സാൻ ക്രിസ്റ്റോബലിലായിരുന്നു സംഭവം. പ്രസിഡന്‍റ് നികളസ് മദൂറോ രാജിവെക്കുക, പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടത്തുക, ജയിലിൽ കഴിയുന്ന പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെ വിട്ടയക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് പതിനായിരങ്ങൾ തെരുവിലിറങ്ങിയത്. പ്രക്ഷോഭകരിൽ 30 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, പ്രതിപക്ഷ പ്രക്ഷോഭകർ പൊലീസിനെ ആക്രമിച്ചതായും കടകൾ കൊള്ളയടിച്ചതായും പ്രസിഡന്‍റ് Read more about നികളസ് മദൂറോ സർക്കാറിനെതിരെ നടന്ന പ്രക്ഷോഭത്തിൽ രണ്ടു മരണം.[…]

കൊളംബിയൻ നഗരമായ മനിസലെസിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 14 പേർ മരിച്ചു.

09:28 am 20/4/2017 ബഗോട്ട: പടിഞ്ഞാറൻ കൊളംബിയൻ നഗരമായ മനിസലെസിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 14 പേർ മരിച്ചു. ഒന്പതു പേരെ കാണാതായി. കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ സർക്കാർ നടത്തുന്നുണ്ട്. മരണ സഖ്യ ഉയരാൻ സാധ്യതയുള്ളതായി മേയർ ജോസ് ഒക്ടാവിയോ കർഡോണ പറഞ്ഞു. കനത്ത മഴയെത്തുടർന്നു ചൊവ്വാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിലാണ് ദുരന്തം. മണ്ണിടിച്ചിലിൽ 75 വീടുകൾ തകർന്നു. 23 പേർക്ക് പരിക്കേറ്റു. കൊളംബിയൻ പ്രസിഡന്‍റ് മാനുവേൽ സാന്േ‍റാസ് പ്രദേശം സന്ദർശിക്കുമെന്നും മേയർ അറിയിച്ചു. ഈ മാസമാദ്യം കൊളംബിയയിലെ Read more about കൊളംബിയൻ നഗരമായ മനിസലെസിൽ കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 14 പേർ മരിച്ചു.[…]

മഹമ്മൂദ് അബ്ബാസ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.

09:24 am 20/4/2017 ജറുസലേം: പലസ്തീൻ പ്രസിഡന്‍റ് മഹമ്മൂദ് അബ്ബാസ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. മെയ് മൂന്നിന് വൈറ്റ് ഹൗസിൽ വച്ചായിരിക്കും കൂടിക്കാഴ്ച. സമാധാന ചർച്ചകൾക്ക് ആക്കം കൂട്ടുന്നതിന്‍റെ ഭാഗമായാണു പലസ്തീൻ പ്രസിഡന്‍റിനെ ട്രംപ് വൈറ്റ് ഹൗസിലേക്കു ക്ഷണിച്ചത്. മാർച്ച് 10ന് അബ്ബാസുമായി ട്രംപ് ഫോണിൽ ചർച്ച നടത്തിയിരുന്നു. സംഭാഷണ മധ്യേയാണ് അബ്ബാസിനെ ട്രംപ് അമേരിക്കയിലേക്ക് ക്ഷണിച്ചത്.

കരുനാഗപ്പള്ളിയിൽ വൻ സ്പിരിറ്റ് വേട്ട.

9:23 am 204/2017 കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വൻ സ്പിരിറ്റ് വേട്ട. പിക്കപ് വാനിൽ കടത്താൻ ശ്രമിക്കുകയായിരുന്ന 900 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടികൂടി. എക്സൈസ് കമ്മീഷണറുടെ തെക്കൻമേഖലാ പ്രത്യേക സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്.35 ലിറ്ററിന്‍റെ 26 കന്നാസുകകളിലായാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്.

മന്ത്രി ടി.പി. രാമകൃഷ്ണൻ വ്യാഴാഴ്ച ഓഫിസിലെത്തി ചുമതലയേൽക്കും.

09:16 am 20/4/2017 തിരുവനന്തപുരം: ഹൃദ്രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന മന്ത്രി ടി.പി. രാമകൃഷ്ണൻ വ്യാഴാഴ്ച ഓഫിസിലെത്തി ചുമതലയേൽക്കും. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ പങ്കെടുക്കുന്ന രാമകൃഷ്ണന് എക്സൈസ്, തൊഴിൽ വകുപ്പുകളുടെ ചുമതല തിരികെ നൽകുമെന്നാണ് വിവരം. നിലവിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് എക്സൈസി‍െൻറ ചുമതല വഹിക്കുന്നത്. മാർച്ച് 13നാണ് ഹൃദയാഘാതത്തെ തുടർന്ന് രാമകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ ഒരുമാസത്തെ പൂർണവിശ്രമം നിർദേശിച്ചതിനെ തുടർന്ന് മദ്യനയപ്രഖ്യാപനമുൾപ്പെടെ സുപ്രധാനകാര്യങ്ങളെല്ലാം മാറ്റിവെക്കുകയും ചെയ്തു. മലപ്പുറം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തിൽ പുതിയ മദ്യനയം Read more about മന്ത്രി ടി.പി. രാമകൃഷ്ണൻ വ്യാഴാഴ്ച ഓഫിസിലെത്തി ചുമതലയേൽക്കും.[…]

കോയിപ്പുറം മറ്റയ്ക്കല്‍ കുടുംബ സംഗമം

09:11 am 20/4/2017 – ജോയി തുമ്പമണ്‍ ഹൂസ്റ്റണ്‍: കോയിപ്പുറം മറ്റയ്ക്കല്‍ കുടംബ സംഗമവും, നോര്‍ത്ത് അമേരിക്കന്‍ കോണ്‍ഫറന്‍സും ഓഗസ്റ്റ് 11 മുതല്‍ 13 വരെ ക്യാമ്പ് ലോണ്‍സ്റ്റാറില്‍ വച്ചു നടക്കും. കുമ്പനാടിന് അടുത്തുള്ള കോയിപ്പുറം മറ്റയ്ക്കല്‍ കുടുംബാംഗങ്ങള്‍ നോര്‍ത്ത് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ താമസിക്കുന്നു. ഈ കുടുംബങ്ങളുടെ ഒത്തുചേരലാണ് മറ്റയ്ക്കല്‍ കുടുംബ സംഗമം. “ഇതാ, സഹോദരങ്ങള്‍ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു’! എന്ന ആപ്തവാക്യത്തെ ആധാരമാക്കിയാണ്; ഈ പുരാതന പ്രസിദ്ധമായ മറ്റയ്ക്കല്‍ Read more about കോയിപ്പുറം മറ്റയ്ക്കല്‍ കുടുംബ സംഗമം[…]