യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഈസ്റ്റര്‍ പെരുന്നാള്‍ ഭംഗിയായി കൊണ്ടാടി

08:53 am 17/4/2017 ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഈവര്‍ഷത്തെ കഷ്ടാനുഭവ ആഴ്ചയും ഈസ്റ്റര്‍ പെരുന്നാളും പൂര്‍വ്വാധികം ഭംഗിയായി, ഭക്തിപൂര്‍വ്വം ആചരിച്ചു. ഇടവക വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ, കര്‍ത്താവിന്റെ പുനരുദ്ധാനം മൂലം മരണത്തെയും പാപാന്തകാരത്തേയും അതിജീവിച്ചുവെന്ന് ഓര്‍മ്മിപ്പിക്കുകയുണ്ടായി. ഈസ്റ്റര്‍ പ്രത്യാശയുടേയും സമാധാനത്തിന്റേയും സന്ദേശമാണ് തരുന്നത്. മനുഷ്യനും ദൈവവും തമ്മില്‍ നിരപ്പായതിന്റെ സുദിനമാണ് ഈസ്റ്റര്‍. എല്ലാവര്‍ക്കും ഈസ്റ്ററിന്റെ മംഗളങ്ങള്‍ അച്ചന്‍ നേരുകയുണ്ടായി. ഏകദേശം 400-ല്‍പ്പരം ഇടവകാംഗങ്ങള്‍ ആരാധനയില്‍ സംബന്ധിച്ചു. 25-ല്‍ Read more about യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഈസ്റ്റര്‍ പെരുന്നാള്‍ ഭംഗിയായി കൊണ്ടാടി[…]

ഫോമാ ദക്ഷിണ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 22ന്

08:52 am 17/4/2017 – വിനോദ് കൊണ്ടൂര്‍ ഡേവിഡ്. ഹ്യൂസ്റ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ മലയാളി സാംസ്ക്കാരിക സംഘടനകളുടെ സംയുക്ത സംഘടനാ വ്യവസ്തയായ ഫോമയുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) ദക്ഷിണ റീജിയന്റെ പ്രവര്‍ത്തനോത്ഘാടനം ഏപ്രില്‍ 22 ശനിയാഴ്ച്ച ഹ്യൂസ്റ്റണ്‍, ടെക്‌സാസില്‍ വച്ചു നടത്തപ്പെടുന്നു. ശനിയാഴ്ച്ച രാവിലെ പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍, ഫോമായുടെ വിവിധ സംഘടനകളുടെ പ്രതിനിധികളും ദേശീയ നേതാക്കളും പങ്കെടുക്കും. സ്റ്റാഫോര്‍ഡ് സിറ്റിയിലെ മര്‍ഫി റോഡിലെ ദേശി റസ്‌റ്റോന്റില്‍ വച്ചാണ് പരിപാടികള്‍ നടത്തപ്പെടുന്നത്. Read more about ഫോമാ ദക്ഷിണ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം ഏപ്രില്‍ 22ന്[…]

മഹാഭാരതം നിര്‍മ്മിക്കാന്‍ രാജമൌലിയും കിംഗ്ഖാനും

08:50 am 17/4/2017 എസ് രാജമൗലിയുടെ ബ്രഹ്മാന്‍ഡ ചിത്രം ബാഹുബലിക്ക് ശേഷം പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍. അടുത്തതായി മഹാഭാരതം സിനിമയാക്കാനാണ് രാജമൗലി ഒരുങ്ങുന്നത്. ബാഹുബലി പോലെ തന്നെ മഹാഭാരതം നിര്‍മ്മിക്കുന്നതാണ് തന്റെ സ്വപ്‌ന പദ്ധതിയെന്നു വ്യക്തമാക്കി ഒപ്പം തന്നെ കിങ് ഖാനും രംഗത്തെത്തിയിരുന്നു. എന്നാല്‍ ചിത്രത്തിലെ പ്രമുഖതാരങ്ങളെക്കുറിച്ചും സിനിമ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും സംവിധായകന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ബാഹുബലിക്ക് ശേഷം മാത്രമാണ് മഹാഭാരതത്തിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുകയുള്ളു. തിരക്കിട്ട് ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പറയുന്നു. ആമീര്‍ ഖാനും അമിതാഭ് Read more about മഹാഭാരതം നിര്‍മ്മിക്കാന്‍ രാജമൌലിയും കിംഗ്ഖാനും[…]

ജോ അലക്‌സാണ്ടര്‍ (43) ടോക്കിയോയില്‍ നിര്യാതനായി

10:19 pm 16/4/2017 ന്യു യോര്‍ക്ക്: റോക്ക് ലാന്‍ഡ് കൗണ്ടിയില്‍ പേള്‍ റിവറില്‍ താമസിക്കുന്ന ചിറക്കാലപുരയിടത്തില്‍ അലക്‌സാണ്ടറിന്റെയും ഡെയ്‌സിയുടെയും പുത്രന്‍ ജോ അലക്‌സാണ്ടര്‍ (43) ടോക്കിയോയില്‍ വച്ച് എപ്രില്‍ 14നു നിര്യാതനായി. കാലിഫോര്‍ണിയയില്‍ താമസമാക്കിയ ജോയും ഭാര്യ ഹെതര്‍, പുത്രി മായ (7) എന്നിവരും സുഹ്രുത്തുക്കളും കൂടി ടോക്കിയോയില്‍ വിനോദയാത്ര പോയതാണ്. കടുത്ത ഹ്രുദയാഘാതത്തേത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഏക സഹോദരന്‍ ജിമ്മി. എം.ടി.എ.യില്‍ നിന്നു റിട്ടയര്‍ ചെയ്ത അലക്‌സാണ്ടര്‍ പുനലൂര്‍ സ്വദേശിയാണ്. റോക്ക് ലാന്‍ഡ് സൈക്യാട്രിക് സെന്ററില്‍ Read more about ജോ അലക്‌സാണ്ടര്‍ (43) ടോക്കിയോയില്‍ നിര്യാതനായി[…]

നീണ്ടൂര്‍: മുകളേല്‍ ത്രേസ്യാമ്മ നിര്യാതയായി

10:18 pm 16/4/2017 – അനില്‍ മറ്റത്തിക്കുന്നേല്‍ നീണ്ടൂര്‍: മുകളേല്‍ പരേതനായ തൊമ്മച്ചന്റെ ഭാര്യ ത്രേസ്യാമ്മ (നൈത്തോമ്മാ – 84) നിര്യാതയായി. സംസ്കാരം ഏപ്രില്‍ 17 തിങ്കളാഴ്ച സ്വഭവനത്തില്‍ ആരംഭിച്ച് കൈപ്പുഴ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും. അരീക്കര കണിയംകുടിലില്‍ കുടുംബാംഗമാണ് പരേത. സംസ്കാര ശുശ്രൂഷകള്‍ കെവിടിവിയിലും ക്‌നാനായ വോയിസിലും തത്സമയം സംപ്രേക്ഷണം ചെയ്യും. മക്കള്‍: ത്രേസ്യാമ്മ (റിട്ട. പ്രൊഫ. ബി സി എം കോളേജ് കോട്ടയം), മേരിക്കുട്ടി, എബ്രഹാം (മസ്ക്കറ്റ്), ജിമ്മി Read more about നീണ്ടൂര്‍: മുകളേല്‍ ത്രേസ്യാമ്മ നിര്യാതയായി[…]

കെ. എസ്.ആര്‍.ടി.സി ബസിന്റെ പിന്‍ചക്രം കയറി യുവതിയും ഒരു വയസുള്ള കുഞ്ഞും മരിച്ചു.

04:21 pm 16/4/2017 ‘കാസര്‍കോട്: കെ. എസ്.ആര്‍.ടി.സി ബസിന്റെ പിന്‍ചക്രം കയറി യുവതിയും ഒരു വയസുള്ള കുഞ്ഞും മരിച്ചു. കാനത്തൂരിലെ സുന്ദരന്റെ ഭാര്യ രജനി (28), മകന്‍ ഋഗ് വേദ് (ഒരു വയസ്) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മകൾ ആധിക (രണ്ട് വയസ്) അത്ഭുതകരമായി രക്ഷപ്പെട്ടു. രജനിയുടെ മാതാവ് രോഹിണിയെ പരിക്കുകളോടെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്തടുക്കയില്‍ നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍. ടി.സി ബസിലാണ് അപകടം സഭവിച്ചത്. ഇവർ പിറക് വാതിലിലൂടെ കയറുന്നതിനിടെ Read more about കെ. എസ്.ആര്‍.ടി.സി ബസിന്റെ പിന്‍ചക്രം കയറി യുവതിയും ഒരു വയസുള്ള കുഞ്ഞും മരിച്ചു.[…]

ആടുജീവതം സിനിമയിൽ നിന്ന് പൃഥ്വിരാജ് പിൻമാറിയെന്ന വാർത്തകൾ നിഷേധിച്ച് സംവിധായകൻ ബ്ലസി.

04:20 pm 16/4/2017 കോഴിക്കോട്: ബെന്യാമിെൻറ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലസി പുതിയ ചിത്രം ഒരുക്കുന്നത്. നജീബ് എന്ന കേന്ദ്രകഥാപാത്രമാകാന്‍ മാസങ്ങളുടെ ശാരീരികമായ തയ്യാറെടുപ്പ് വേണ്ടതിനാലും ശരീരം പാതിയോളം മെലിയേണ്ടതിനാലും പൃഥ്വിരാജ് പ്രൊജക്ടില്‍ നിന്ന് പിന്‍മാറിയെന്ന് ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വാർത്ത വന്നിരുന്നു. ഇതിനെ പിന്നാലെയാണ് സിനിമയിൽ നിന്ന് പൃഥ്വിരാജ് പിന്മാറിയെന്ന വാർത്തകൾ നിഷേധിച്ച് സംവിധായകൻ തന്നെ രംഗത്തെത്തുന്നത്. ആടുജീവിതത്തിെൻറ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടരുകയാണെന്നും നവംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നും ബ്ലെസി അറിയിച്ചു. പ്രതികൂല Read more about ആടുജീവതം സിനിമയിൽ നിന്ന് പൃഥ്വിരാജ് പിൻമാറിയെന്ന വാർത്തകൾ നിഷേധിച്ച് സംവിധായകൻ ബ്ലസി.[…]

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുന്നു.

04:16 pm 16/4/2017 തിരുവനന്തപുരം: യൂണിറ്റിന് 10 മുതല്‍ 30 പൈസ വരെ കൂട്ടാനാണ് നീക്കം. നിരക്ക് വര്‍ദ്ധന അടുത്തയാഴ്ച നിലവില്‍ വരും. നാളെ ചേരുന്ന റെഗുലേറ്ററി കമ്മീഷന്റെ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് വൈദ്യുതിനിരക്ക് കൂടുന്നത്. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 10 പൈസ കൂടും. 51 മുതല്‍ 100 യൂണിറ്റ് വരെ 20 പൈസയും, 100 യൂണിറ്റിന് മുകളില്‍ 30 പൈസയും നിരക്ക് കൂട്ടാനാണ് തീരുമാനം. Read more about സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുന്നു.[…]

വിമാനതാവളങ്ങളിൽ വിമാനം തട്ടിയെടുക്കാനുള്ള സാധ്യതയുണ്ടെന്ന് സുരക്ഷ എജൻസി.

04:11 pm 16/4/2017 മുംബൈ: ഹൈദരാബാദ്, ചെന്നൈ, മുംബൈ വിമാനതാവളങ്ങളിൽ വിമാനം തട്ടിയെടുക്കാനുള്ള സാധ്യതയുണ്ടെന്ന് സുരക്ഷ എജൻസികളുടെ മുന്നറിയിപ്പ്. 23 പേരടങ്ങിയ സംഘം വിമാനങ്ങളെ ഹൈജാക്ക് ചെയ്യുമെന്ന മുന്നറിയിപ്പാണ് ലഭിച്ചിരിക്കുന്നത്. ഇമെയിലിലൂടെയാണ്ഇതു സംബന്ധിച്ച് ഭീഷണിസന്ദേശം ലഭിച്ചത്. മൂന്ന് വിമാനതാവളങ്ങളിലെയും സുരക്ഷ വർധിപ്പിച്ചതായി സി.െഎ.എസ്.എഫ് ഡയറക്ടർ ജനറൽ ഒ.പി സിങ് അറിയിച്ചു. കൂടുതൽ സുരക്ഷ ഉദ്യോഗസ്ഥരെ മൂന്ന് വിമാനതാവളങ്ങളിലും വിന്യസിച്ചിട്ടുണ്ട്. കാര്യങ്ങൾ സി.െഎ.എസ്.എഫിെൻറ നിയന്ത്രണത്തിലാണെന്നും അദ്ദേഹം അറിയിച്ചു.