നെടുമ്പാശ്ശേരിയിൽ സ്വർണ്ണ വേട്ട

12:55 pm 15/4/2017 കൊ​ച്ചി: ഷാ​ർ​ജ​യി​ൽ നി​ന്നും എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ നെടുന്പാശേരിയിൽ വ​ന്ന മാ​ഹി സ്വ​ദേ​ശി​നി​യി​ൽ നി​ന്നും ഒ​രു കി​ലോ സ്വ​ർ​ണ്ണം പി​ടി​ച്ചു. ക​ളി​പ്പാ​ട്ട​ത്തി​ന​ക​ത്ത് ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണ്ണ ബി​സ്ക്ക​റ്റുകളാണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കഴിഞ്ഞ രാത്രി ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പി​ടി​ച്ച​ത്. വി​ണി​യി​ൽ 25 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വർണമാണ് പിടിച്ചെടുത്തതെന്നാണ് അധികൃതരുടെ വിശദീകരണം.

അഫ്ഗാനിസ്ഥാനിലെ ആക്രമണം: മരിച്ചവരുടെ എണ്ണം 92 കടന്നു .

09:22 am 15/4/2017 കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഐഎസ് ശക്തി കേന്ദ്രമായ കിഴക്കൻ പ്രവശ്യയിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 92 കടന്നു .അഫ്ഗാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജിബിയു3 വിഭാഗത്തിൽ പെടുന്ന ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന പ്രഹരശേഷി കൂടുതലുള്ള ബോംബാണ് യുഎസ് സൈന്യം മേഖലയിൽ പ്രയോഗിച്ചത്. ആക്രമണത്തിൽ ഐഎസ് കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരുന്ന വലിയ ആയുധശേഖരവും തകർക്കാൻ കഴിഞ്ഞുവെന്നാണ് അഫ്ഗാൻ സൈനിക വക്താവ് അറിയിച്ചത്. അതേസമയം കേരളത്തിൽ നിന്നും ഐഎസിൽ ചേരാൻ പോയ സംഘം തങ്ങിയ Read more about അഫ്ഗാനിസ്ഥാനിലെ ആക്രമണം: മരിച്ചവരുടെ എണ്ണം 92 കടന്നു .[…]

മതാടിസ്ഥാനത്തിലുള്ള സംവരണം: മറ്റൊരു പാകിസ്താന്റെ’ പിറവിയിലേക്കും നയിക്കുമെന്ന് വെങ്കയ്യ നായിഡു.

08:10 am 15/4/2017 ഹൈദരാബാദ്: മതാടിസ്ഥാനത്തിലുള്ള സംവരണം സാമൂഹിക അസ്ഥിരതയിലേക്കും മറ്റൊരു ‘പാകിസ്താന്റെ’ പിറവിയിലേക്കും നയിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. മുസ്ലിം സംവരണം വർധിപ്പിക്കാനുള്ള തെലങ്കാന സർക്കാറിെൻറ നീക്കം ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര മന്ത്രിയുടെ വിവാദ പരാമർശം. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് ഹൈദരാബാദിൽ ബിെജപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു. മതാടിസ്ഥാനത്തിനുള്ള സംവരണത്തിന് ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ. അംബേദ്കർ പോലും എതിർത്തിരുന്നുവെന്ന് നായിഡു ചൂണ്ടിക്കാട്ടി. സംവരണ തോത് വർധിപ്പിക്കുന്നത് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവായതുകൊണ്ടല്ല ബി.െജ.പി Read more about മതാടിസ്ഥാനത്തിലുള്ള സംവരണം: മറ്റൊരു പാകിസ്താന്റെ’ പിറവിയിലേക്കും നയിക്കുമെന്ന് വെങ്കയ്യ നായിഡു.[…]

അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ ഏത് നിമിഷവും യുദ്ധമുണ്ടാവുമെന്ന് ചൈന.

08:08 am 15/4/2017 ബീയജിംങ്: അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ ഏത് നിമിഷവും യുദ്ധമുണ്ടാവുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ഇരു പക്ഷവും പ്രകോപിപ്പിക്കാതെ ശാന്തത പുലർത്തണമെന്ന് ചൈന ആവശ്യപ്പെട്ടു. എന്നാൽ ഇരു രാജ്യങ്ങളും വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാക്കി. മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങുകയാണോയെമന്ന ഭീതിയിലാണ് ലോകം. കൊറിയയുടെ തുടർച്ചയായ ആണവപരീക്ഷണങ്ങളിൽ അതൃപ്തിയുള്ള അമേരിക്ക സൈനിക നടപടിയിലൂടെ അത് നേരിടാനാണ് ഒരുങ്ങുന്നത്. സിറിയയിൽ ഐസിസിനെതിരെ എക്കാലത്തെയും വലിയ ആണവേതര ബോംബ് പ്രയോഗിച്ച് ഡോണൾഡ് ട്രംപ് നയം വ്യക്തമാക്കിക്കഴിഞ്ഞു. അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഉത്തര Read more about അമേരിക്കയും ഉത്തരകൊറിയയും തമ്മിൽ ഏത് നിമിഷവും യുദ്ധമുണ്ടാവുമെന്ന് ചൈന.[…]

ശ്രീ​ല​ങ്ക​യി​ൽ വ​ൻ ച​വ​റു​കൂ​ന ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​റു പേ​ർ മ​രി​ച്ചു.

08:06 am 15/4/2017 കൊ​ളം​ബോ: 11 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ല​ങ്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ കൊ​ളം​ബോ​യി​ലാ​യി​രു​ന്നു സം​ഭ​വം. 300 അ​ടി​യോ​ളം ഉ​യ​ര​മു​ണ്ടാ​യി​രു​ന്ന വ​ലി​യ മാ​ലി​ന്യ​കൂ​ന​യാ​ണ് ഇ​ടി​ഞ്ഞു​വീ​ണ​ത്. ഇ​തി​നു സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന 40 ഓ​ളം​വീ​ടു​ക​ൾ മ​ണ്ണി​ന​ടി​യി​ലാ​യി. മ​രി​ച്ച​വ​രി​ൽ 13 വ​യ​സു​ള്ള ആ​ൺ​കു​ട്ടി​യും 14 ഉം 15 ​ഉം വ​യ​സു​പ്രാ​യ​മു​ള്ള ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും.

ക​ർ​ണാ​ട​ക​യി​ൽ മു​ൻ കൗ​ൺ​സി​ല​റു​ടെ വീ​ട്ടി​ൽ​ന​ട​ന്ന റെ​യ്ഡി​ൽ ല​ഭി​ച്ച​ത് 14.8 കോ​ടി രൂ​പ​യു​ടെ അ​സാ​ധു നോ​ട്ടു​ക​ൾ.

08:02 am 15/4/2017 ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ കൗ​ൺ​സി​ല​റു​ടെ വീ​ട്ടി​ൽ​ന​ട​ന്ന റെ​യ്ഡി​ൽ ല​ഭി​ച്ച​ത് 14.8 കോ​ടി രൂ​പ​യു​ടെ അ​സാ​ധു നോ​ട്ടു​ക​ൾ. ബം​ഗ​ളൂ​രു ശ്രീ​രാ​മ​പു​ര​യി​ലാ​യി​രു​ന്നു സം​ഭ​വം. കൗ​ൺ​സി​ല​ർ നാ​ഗ​രാ​ജ​യു​ടെ വീ​ട്ടി​ല്‍​നി​ന്നാ​ണ് പ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ എ​ൻ.​ഉ​മേ​ഷ് എ​ന്ന ബി​സി​ന​സു​കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. എ​ന്നാ​ൽ റെ​യ്ഡി​നു തൊ​ട്ടു​മു​മ്പ് നാ​ഗ​രാ​ജ ഇ​വി​ടെ​നി​ന്നും ര​ക്ഷ​പെ​ട്ടു. 500, 1000 നോ​ട്ടു​ക​ളാ​ണ് നാ​ഗ​രാ​ജ​യു​ടെ വീ​ട്ടി​ൽ​നി​ന്നും ല​ഭി​ച്ച​ത്. റെ​യ്ഡി​ൽ അ​ഞ്ച് നി​ല വീ​ട്ടി​ല്‍​നി​ന്നും ആ​യു​ധ​ങ്ങ​ളും Read more about ക​ർ​ണാ​ട​ക​യി​ൽ മു​ൻ കൗ​ൺ​സി​ല​റു​ടെ വീ​ട്ടി​ൽ​ന​ട​ന്ന റെ​യ്ഡി​ൽ ല​ഭി​ച്ച​ത് 14.8 കോ​ടി രൂ​പ​യു​ടെ അ​സാ​ധു നോ​ട്ടു​ക​ൾ.[…]

ജ​റു​സ​ലേ​മി​ൽ ബ്രി​ട്ടീ​ഷ് യു​വ​തി​യെ‌ ട്രെ​യി​നി​ൽ പ​ല​സ്തീ​ൻ​കാ​ര​ൻ കു​ത്തി​ക്കൊ​ന്നു.

08:00 am 15/4/2017 ജ​റു​സ​ലേം: ബെ​ർ​മിം​ഗ്ഹാം സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​നി ഹ​ന്നാ ബ്ലാ​ഡ​ൺ (21)ആ​ണ് മ​രി​ച്ച​ത്. ടെ​സ്ഹാ​ൽ സ്ക്വ​യ​റി​ൽ ട്രാ​മി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ഴാ​ണ് ഹ​ന്ന​യ്ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഹ​ന്ന​യു​ടെ നെ​ഞ്ചി​ൽ അ​ക്ര​മി നി​ര​വ​ധി ത​വ​ണ കു​ത്തി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 57 വ​യ​സു​ള്ള പ​ല​സ്തീ​ൻ​കാ​ര​ൻ പി​ടി​യി​ലാ​യി. ആ​ക്ര​മ​ണ​ത്തി​ൽ ഗ​ർ​ഭി​ണി​യാ​യ യു​വ​തി ഉ​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

മൂ​ന്നു മ​ന്ത്രി​മാ​ർ​ക്കെ​തി​രെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി

07:57 am 15/4/2017 ചെ​ന്നൈ: കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ മൂ​ന്നു മ​ന്ത്രി​മാ​ർ​ക്കെ​തി​രെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മ​ന്ത്രി​മാ​രാ​യ ഉ​ദു​മ​ലൈ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ആ​ർ. കാ​മ​രാ​ജ്, ക​ട​ന്പൂ​ർ രാ​ജു എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ന്ത്രി​മാ​രെ കൂ​ടാ​തെ മ​റ്റു ര​ണ്ട് പേ​ർ​ക്കെ​തി​രെ​യും ആ​ദാ​യ​നി​കു​തി വ​കു​പ്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ആ​ഴ്ച ആ​രോ​ഗ്യ​മ​ന്ത്രി സി. വിജയ്ഭാസ്കറിന്‍റെ വീ​ട്ടി​ൽ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ ത​ട​സം വ​രു​ത്തി​യെ​ന്നാ​ണ് പ​രാ​തി.

പു​റ്റിം​ഗ​ൽ വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​ചേ​ർ​ക്കേ​ണ്ട​തി​ല്ലെ​ന്ന് നി​യ​മോ​പ​ദേ​ശം.

07:54 am 15/4/2017 തി​രു​വ​ന​ന്ത​പു​രം: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മു​ൻ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ന​ളി​നി നെ​റ്റോ​യു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റോ​ട് ഡി​ജി​പി നി​യ​മോ​പ​ദേ​ശം തേ​ടി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​ചേ​ർ​ക്കു​ന്ന​ത് കേ​സി​നെ ദു​ർ​ബ​ല​മാ​ക്കു​മെ​ന്നും ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് അ​ത് അ​നു​കൂ​ല ഘ​ട​കാ​മു​മെ​ന്നാ​ണ് നി​യ​മോ​പ​ദേ​ശം. ബോ​ധ​പൂ​ർ​വ്വം അ​ട്ടി​മ​റി​ക്ക് ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ട്ടു​നി​ന്ന​താ​യി കാ​ണാ​നാ​കി​ല്ല. ക്രി​മി​ന​ൽ കു​റ്റം ഉ​ദ്യോ​ഗസ്ഥ​ർ​ക്കെ​തി​രെ നി​ല​നി​ൽ​ക്കി​ല്ലെ​ന്നു​മാ​ണെ​ന്ന് ഡി​ജി​പി​ക്ക് ല​ഭി​ച്ച നി​യ​മോ​പ​ദേ​ശം.

സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍ സൂ​പ്പ​ർ സീ​രി​സി​ൽ ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം പി.​വി. സി​ന്ധു പു​റ​ത്താ​യി.

07:53 am 15/4/2017 സിം​ഗ​പ്പു​ർ: സിം​ഗ​പ്പു​ർ ഓ​പ്പ​ണ്‍ സൂ​പ്പ​ർ സീ​രി​സി​ൽ ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം പി.​വി. സി​ന്ധു പു​റ​ത്താ​യി. ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ സ്പാ​നി​ഷ് താ​രം ക​രോ​ളി​ന മാ​രി​ലി​നോ​ടാ​ണ് സി​ന്ധു പ​രാ​ജ​യ​പ്പെ​ട്ട​ത്.11:21, 15:21 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ പ​രാ​ജ​യം. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ന്‍ ഓ​പ്പ​ണി​ൽ ക​രോ​ളി​നാ മാ​രി​നെ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍​ക്ക് സി​ന്ധു പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.