ഫോമാ മിഡ് അറ്റലാന്റിക് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനവും ഈസ്റ്റര്‍ -വിഷു ആഘോഷങ്ങളും ഏപ്രില്‍ 23 ന് ഫിലാഡല്‍ഫിയായില്‍

08:25 am 13/4/2017 – സന്തോഷ് എബ്രഹാം ഫിലാഡല്‍ഫിയ: ഫോമാ മിഡ് അറ്റലാന്റിക് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനവും, ഈസ്റ്റര്‍ -വിഷു ആഘോഷങ്ങളും, സംയുക്തമായി ഏപ്രില്‍ 23 ന് (ഞായര്‍) വൈകിട്ട് 5 മണിക്ക് നടത്തപ്പെടുന്നു. മാപ്പ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ (7733 Castor Ave. PA 19152) വച്ച് നടത്തപ്പെടുന്ന ഈ ആഘോഷപരിപാടികളില്‍ ഫോമായുടെ കീഴില്‍ അണിനിരക്കുന്ന ട്രൈസ്‌റ്റേറ് ഏരിയയിലെ എല്ലാ മലയാളി സഘടനാപ്രവര്‍ത്തകരുടെയും സജീവസാനിദ്ധ്യം ഉണ്ടായിരിക്കുന്നതാണ്. സംഘടനാസംവിധാനത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറുവാന്‍ പോകുന്ന സുവനീറിന്റെ പ്രകാശനവും, റീജിണല്‍ Read more about ഫോമാ മിഡ് അറ്റലാന്റിക് റീജിയണ്‍ പ്രവര്‍ത്തനോദ്ഘാടനവും ഈസ്റ്റര്‍ -വിഷു ആഘോഷങ്ങളും ഏപ്രില്‍ 23 ന് ഫിലാഡല്‍ഫിയായില്‍[…]

വ്യത്യസ്തനാണെന്ന് തെളിയിക്കാന്‍ അഭിനയം നടത്തുന്നവരുണ്ടാകാം: കാനത്തിനെ വിമര്‍ശനിച്ച് ഇ.പി ജയരാജന്‍

08:22 am 13/4/2017 കാനത്തിനെ വിമര്‍ശനിച്ച് ഇ.പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പോലീസിന് നേരെയും ആദ്യന്തര വകുപ്പിന് നേരേയും നടത്തിയ വിമര്‍ശനങ്ങളും കുത്തുവാക്കുകളും എല്ലാ സീമകളും മുന്നണി മര്യാദകളും ലംഘിക്കുന്നതാണ്. ഇത്തരം ജല്‍പ്പനങ്ങള്‍ ഇടതുപക്ഷ മനസുള്ള കേരളീയര്‍ക്ക് ക്ഷമിക്കുവാന്‍ കഴിയുന്നതല്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേലാവിയായി കാനം രാജേന്ദ്രനെ ആരും ചുമതലപ്പെടുത്തിയതായി അറിവില്ല. എല്‍ ഡി എഫ് നയം പറയേണ്ടത് മുന്നണി ചര്‍ച്ച ചെയ്തിട്ടാണ്. ഏതെങ്കിലും കക്ഷികളെ മുന്നണിയില്‍ എടുക്കില്ല എന്നോ Read more about വ്യത്യസ്തനാണെന്ന് തെളിയിക്കാന്‍ അഭിനയം നടത്തുന്നവരുണ്ടാകാം: കാനത്തിനെ വിമര്‍ശനിച്ച് ഇ.പി ജയരാജന്‍[…]

ആര്‍.സി.ഇ.പി. സ്വതന്ത്രവ്യാപാരക്കരാര്‍ കേന്ദ്രസര്‍ക്കാര്‍ രഹസ്യസ്വഭാവം കൈവെടിയണം: ഇന്‍ഫാം

08:20 am 13/4/2017 കൊച്ചി: ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗത്തിന്റെ ജീവനോപാധിയായ കാര്‍ഷികമേഖലയ്ക്ക് വന്‍വെല്ലുവിളിയുയര്‍ത്തുന്ന റീജിയണല്‍ കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് (ആര്‍സിഇപി) രാജ്യാന്തര സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പിടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കരാര്‍ ഉടമ്പടിയുടെ ഇതിനോടകം നടന്ന 17-ാം റൗണ്ട് ചര്‍ച്ചകളുടെയും വിശദാംശങ്ങള്‍ സര്‍ക്കാര്‍ രഹസ്യമാക്കിവെച്ചിരിക്കുന്നത് അപലപനീയമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. ഇന്ത്യയും ചൈനയുമുള്‍പ്പെടെ 16 രാജ്യങ്ങളുടെ നികുതിരഹിതവും നിയന്ത്രണമില്ലാത്തതുമായ ഇറക്കുമതിയാണ് കരാറിന്റെ മുഖ്യലക്ഷ്യം. വ്യാപാര സേവന നിക്ഷേപമേഖലകളും കരാറിന്റെ Read more about ആര്‍.സി.ഇ.പി. സ്വതന്ത്രവ്യാപാരക്കരാര്‍ കേന്ദ്രസര്‍ക്കാര്‍ രഹസ്യസ്വഭാവം കൈവെടിയണം: ഇന്‍ഫാം[…]

ദു:ഖവെള്ളിയാഴ്ച തിരുകര്‍മ്മങ്ങള്‍ക്ക് പ്രധാനകാര്‍മ്മികനായി മാര്‍ ജേക്കബ് അങ്ങാടിയത്ത്

08:18 am 13/4/2017 ബിനോയ് കിഴക്കനടി. (പി. ആര്‍. ഒ.) ഷിക്കാഗോ: ഏപ്രില്‍ 9 ഞായറാഴ്ച 9.45ന് തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോനായില്‍ ഓശാന തിരുന്നാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചുകൊണ്ട് വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഓശാന തിരുകര്‍മ്മങ്ങള്‍ക്ക് വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാര്‍മികത്വം വഹിച്ചു. ദിവ്യബലി, കുരുത്തോല വെഞ്ചെരിപ്പ്, കുരുത്തോല വിതരണം, വചനസന്ദേശം, കുരുത്തോല പ്രദക്ഷിണം, ദൈവാലയ പ്രവേശനം എന്നീതിരുകര്‍മ്മങ്ങള്‍ക്കുശേഷം നടന്ന കുരിശിന്റെ വഴി ഭക്തിനിര്‍ഭരമായി. വിശുദ്ധവാര തിരുകര്‍മ്മങ്ങളൂടെ വിശദ വിവരങ്ങള്‍ ചുവടെ Read more about ദു:ഖവെള്ളിയാഴ്ച തിരുകര്‍മ്മങ്ങള്‍ക്ക് പ്രധാനകാര്‍മ്മികനായി മാര്‍ ജേക്കബ് അങ്ങാടിയത്ത്[…]

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വാര്‍ഷിക ധ്യാനം ഭക്തിനിര്‍ഭരമായി

08:17 am 13/4/2017 – ജെയിസ് കണ്ണച്ചാന്‍ പറമ്പില്‍ ഡിട്രോയിറ്റ്: ഏപ്രില്‍ 6,7,8,9 തീയതികളില്‍ ക്യൂന്‍ മേരി മിനിസ്ട്രി (Queen Mary Ministry)യുടെ നേതൃത്വത്തില്‍ ബഹു.ഷാജി തുമ്പേച്ചിറയില്‍, ബ്രദര്‍ ഡൊമിനിക്, ബ്രദര്‍ മാര്‍ട്ടിന്‍ മഞ്ഞപ്ര എന്നിവരുടെ ശുശ്രൂഷകള്‍ ഭക്തി നിര്‍ഭരവും അനുഗ്രഹദായകവുമായി. ഇടവകക്കാരും അയല്‍ ഇടവകക്കാരും ഉള്‍പ്പെടെ നിരവധിയാളുകള്‍ നിറഞ്ഞ അനുഗ്രഹത്തോടെയും, ആനന്ദത്തോടെയും ധ്യാനകര്‍മ്മങ്ങളില്‍ പങ്കുകൊണ്ടു. വലിയ ആഴ്ചയിലേക്ക് പ്രവേശിക്കുന്നതിന്റെ മുന്നോടിയായി നടത്തപ്പെട്ട ഈ ധ്യാനം ജനഹൃദയങ്ങള്‍ക്ക് ആശ്വാസവും അനുഗ്രഹവും പ്രത്യേകിച്ച് ഇടവക കൂട്ടായ്മയ്ക്ക് ഉണര്‍വ്വുമേകി. കുട്ടികളുടെ Read more about ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വാര്‍ഷിക ധ്യാനം ഭക്തിനിര്‍ഭരമായി[…]

ഡോ. ഗോപാലകൃഷ്ണന്‍ കെ.എച്ച്.എന്‍.എ സംഗമത്തില്‍ പങ്കെടുക്കും

08:16 am 13/4/2017 – സതീശന്‍ നായര്‍ ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജൂലൈ 1 മുതല്‍ 4 വരെ ഡിട്രോയിറ്റില്‍ വച്ചു നടത്തുന്ന അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ പങ്കെടുക്കുമെന്നു പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു. ഒരു ആത്മീയ പ്രഭാഷകന്‍ എന്നതിലുപരി സി.എസ്സ്.ഐ.ആര്‍ എന്ന ഇന്ത്യാ ഗവണ്‍മെന്റ് സ്ഥാപനത്തിലെ സീനിയര്‍ സയന്റിസ്റ്റ്, വിദേശത്തേയും ഇന്ത്യയിലേയും വിവിധ സര്‍വകലാശാലകളിലെ വിസിറ്റിംഗ് പ്രൊഫസര്‍, ഐ.ഐ.എസ്.എച്ച് എന്ന ജീവകാരുണ്യ ട്രസ്റ്റിന്റെ ഡയറക്ടര്‍, 125-ല്‍പ്പരം സയന്റിഫിക് Read more about ഡോ. ഗോപാലകൃഷ്ണന്‍ കെ.എച്ച്.എന്‍.എ സംഗമത്തില്‍ പങ്കെടുക്കും[…]

ട്രംപിന്റെ ട്രാവല്‍ ബാന്‍ പുനസ്ഥാപിക്കണമെന്ന് സംസ്ഥാനങ്ങള്‍

08:14 am 13/4/2017 – പി.പി. ചെറിയാന്‍ സാന്‍ഫ്രാന്‍സിസ്ക്കൊ: ആറ് പ്രധാന മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തികൊണ്ട് പ്രസിഡന്റ് ട്രംപ് പുറത്തിറക്കിയ പുതുക്കിയ എക്സിക്യൂട്ടീവ് ഉത്തരവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ടെക്സസ് ഉള്‍പ്പെടെ പതിനാല് സംസ്ഥാനങ്ങള്‍ അപ്പീല്‍ നല്‍കി. ഹവായ് 9 മത് കോര്‍ട്ട് ഫെഡറല്‍ ജഡ്ജിയാണ് ട്രംപിന്റെ ട്രാവല്‍ ബാന്‍ തടഞ്ഞു കൊണ്ട് ഉത്തരവിറക്കിയത്. വിദേശികളെ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കാതിരിക്കുന്നതിനുള്ള വിവേചനാധികാരം പ്രസിഡന്റിനുണ്ടെന്നും മുസ്ലിമുകള്‍ക്ക് മാത്രമാണ് യാത്രാ നിരോധനം എന്ന വാദം ശരിയല്ലെന്നും ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ച Read more about ട്രംപിന്റെ ട്രാവല്‍ ബാന്‍ പുനസ്ഥാപിക്കണമെന്ന് സംസ്ഥാനങ്ങള്‍[…]

സാന്‍ ബര്‍നാര്‍ഡിനൊ സ്കൂളില്‍ വെടിവെയ്പ്; കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്

08:12 am 13/4/2017 പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: സാന്‍ ബര്‍നാര്‍ഡിനൊ എലിമെന്ററി സ്കൂളില്‍ നടന്ന വെടിവെപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങളുമായി പൊലീസ്. ഭാര്യ വിവാഹബന്ധം വേര്‍പെടുത്താന്‍ തീരുമാനിച്ചതാണ് പ്രതിയെ പ്രകോപിതാനാക്കിയതെന്നാണ് പൊലീസിന്റെ പ്രഥമ നിഗമനം. നാലുവര്‍ഷത്തെ ഒരുമിച്ചുള്ള താമസത്തിനുശേഷം ജനുവരിയിലാണ് 53 വയസുള്ള സെഡ്രിക് ആന്റേഴ്‌സനും നോര്‍ത്ത് പാക്ക് എലിമെന്ററി സ്കൂളിലെ അധ്യാപികയായ ഇലയ്ന്‍ സ്മിത്തും വിവാഹിതരായത്. എന്നാല്‍ കുറച്ച് നാളായി ഇരുവരും വെവ്വേറെ താമസിക്കുവാനാരംഭിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ള ആന്റേഴ്‌സനുമായി ജീവിക്കുവാന്‍ സാധ്യമല്ല എന്നതാണ് ഇലയ്‌നെ വിവാഹ മോചനത്തിനു Read more about സാന്‍ ബര്‍നാര്‍ഡിനൊ സ്കൂളില്‍ വെടിവെയ്പ്; കൂടുതല്‍ വെളിപ്പെടുത്തലുമായി പൊലീസ്[…]

പാ​ർ​ട്ടി​ക​ൾ​ക്ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ.

07:45 pmm 12/4/2017 ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​മ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു​ശേ​ഷം ഉ​യ​ർ​ന്നു​വ​ന്ന പ​രാ​തി​ക​ളു​ടെ​യും ആ​രോ​പ​ണ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ നീ​ക്കം. മേ​യ് മാ​സ​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കു യ​ന്ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ അ​വ​സ​രം ന​ൽ​കും. ന്യൂ​ഡ​ൽ​ഹി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ ആ​സ്ഥാ​ന​ത്ത് എ​ത്തി വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാം. വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച ആ​ശ​ങ്ക അ​റി​യി​ക്കാ​നാ​യി പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ബു​ധ​നാ​ഴ്ച രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ തീ​രു​മാ​നം.

ബ്രദര്‍ കെവിന്‍ മുണ്ടയ്ക്കല്‍ ഡീക്കന്‍ പദവിയിലേക്ക്

07:44 pm 12/4/2017 – ഷോളി കുമ്പിളുവേലി ന്യൂയോര്‍ക്ക്: ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ പ്രഥമ തദ്ദേശ വൈദിക വിദ്യാര്‍ഥി ബ്രദര്‍ കെവിന്‍ മുണ്ടയ്ക്കല്‍ ഡീക്കന്‍ പട്ടം സ്വീകരിക്കുന്നു. ഏപ്രില്‍ 22ന് (ശനി) രാവിലെ ഒന്പതിന് മാതൃഇടവകയായ ബ്രോങ്ക്‌സ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അടങ്ങാടിയത്തില്‍നിന്നും ഡീക്കന്‍ പട്ടം സ്വീകരിക്കും. ബ്രോങ്ക്‌സ് ദേവാലയത്തിലെ അള്‍ത്താര ശുശ്രൂഷിയായിരുന്ന കെവിന്‍ 2010 ഓഗസ്റ്റില്‍ ദൈവവിളി തിരഞ്ഞെടുത്ത് യോങ്കേഴ്‌സിലുള്ള സെന്‍റ് ജോസഫ് Read more about ബ്രദര്‍ കെവിന്‍ മുണ്ടയ്ക്കല്‍ ഡീക്കന്‍ പദവിയിലേക്ക്[…]