കൊറിയൻ ഉപദ്വീപിന് സമീപം യു.എസ് കപ്പലുകൾ വിന്യസിക്കാൻ പെൻറഗൺ ഉത്തരവിട്ടു.

11:13 am 10/4/2017 ന്യൂയോർക്: ഉത്തര കൊറിയയുടെ ആവർത്തിച്ചുള്ള മിസൈൽ പരീക്ഷണങ്ങളെ തുടർന്ന് കൊറിയൻ ഉപദ്വീപിന് സമീപം യു.എസ് കപ്പലുകൾ വിന്യസിക്കാൻ പെൻറഗൺ ഉത്തരവിട്ടു. വിമാനവാഹിനിയടങ്ങുന്ന, കാൾ വിൽസൺ എന്നുപേരിട്ട സംഘം സിംഗപ്പൂരിൽനിന്ന് കൊറിയൻ ഉപദ്വീപിലേക്ക് തിരിക്കും. ഉത്തര കൊറിയയുടെ വീണ്ടുവിചാരമില്ലാത്തതും നിരുത്തരവാദപരവുമായ പെരുമാറ്റമാണ് യു.എസ് നീക്കത്തിന് വഴിതെളിച്ചതെന്ന് കൊറിയയുടെ സമീപകാല ആണവപരീക്ഷണങ്ങളെക്കുറിച്ച് സൂചന നൽകിക്കൊണ്ട് യു.എസ് നാവിക ഉദ്യോഗസ്ഥൻ പറഞ്ഞു. ഉത്തര കൊറിയയുടെ ഭീഷണി യു.എസ് നേരിടുമെന്ന് നേരേത്ത പ്രസിഡൻറ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. സിറിയയിൽ Read more about കൊറിയൻ ഉപദ്വീപിന് സമീപം യു.എസ് കപ്പലുകൾ വിന്യസിക്കാൻ പെൻറഗൺ ഉത്തരവിട്ടു.[…]

പ​​​​​ള്ളി​​​​​ക​​​​​ളി​​​​​ൽ ഓ​​​​​ശാ​​​​​ന തി​​​​​രു​​​​​ക്ക​​​​​ർ​​​​​മ​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യ ഐ​​​എ​​​സ് ആക്രമണത്തെ അപലപിച്ച് ഇന്ത്യ.

11:11: am 10/4/2017 ന്യൂഡൽഹി: ഈ​​​​​ജി​​​​​പ്തി​​​​​ലെ ടാ​​​​​ന്‍റ, അ​​​​​ല​​​​​ക്സാണ്ട്രിയ ന​​​​​ഗ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ലെ കോ​​​​​പ്റ്റി​​​​​ക് ഓ​​​​​ർ​​​​​ത്ത​​​​​ഡോ​​​​​ക്സ് പ​​​​​ള്ളി​​​​​ക​​​​​ളി​​​​​ൽ ഓ​​​​​ശാ​​​​​ന തി​​​​​രു​​​​​ക്ക​​​​​ർ​​​​​മ​​ങ്ങ​​​​​ൾ​​​​​ക്കി​​​​​ടെ​​​​​യു​​​​​ണ്ടാ​​​​​യ ഐ​​​എ​​​സ് ആക്രമണത്തെ അപലപിച്ച് ഇന്ത്യ. ദുഖകരമായ സംഭവമാണ് ഉണ്ടായതെന്നും ഇതിനെ അപലപിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളുടെ ദുഖത്തിൽ താൻ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു. ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 45 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടുകയും 119 ​ പേ​​ർ​​ക്ക് പ​​​​​രി​​​​​ക്കേൽക്കുകയും ചെയ്തിരുന്നു.

ഷാജഹാന്‍റെ അറസ്റ്റ് കേരളത്തിലെ ജനങ്ങൾക്ക് വിഷയമല്ലെന്ന് മന്ത്രി ജി. സുധാകരൻ.

11:08 am 10/4/2017 തിരുവനന്തപുരം: കെ.എം ഷാജഹാന്‍റെ അറസ്റ്റ് കേരളത്തിലെ ജനങ്ങൾക്ക് വിഷയമല്ലെന്ന് മന്ത്രി ജി. സുധാകരൻ. പലരും ജയിലിൽ കിടക്കുന്നുണ്ട്. സർക്കാറിനെ മോശമാക്കാൻ ചില വിദേശ ശക്തികൾ പ്രവർത്തിക്കുന്നുണ്ടെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. 80000ലധികം മുസ് ലിം യുവതി-യുവാക്കൾ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലിൽ കിടക്കുന്നു. തീവ്രവാദികളാക്കിയാണ് ഇവരെ യു.പി.എ സർക്കാർ ജയിലിൽ അടച്ചത്. ഇക്കാര്യം ആരും പറയാത്തത് എന്തു കൊണ്ടാണെന്നും മന്ത്രി സുധാകരൻ ചോദിച്ചു. ജിഷ്ണു പ്രണോയിയുടെ കുടുംബം ഡി.ജി.പി ഒാഫീസിൽ മുന്നിൽ നടത്തിയ Read more about ഷാജഹാന്‍റെ അറസ്റ്റ് കേരളത്തിലെ ജനങ്ങൾക്ക് വിഷയമല്ലെന്ന് മന്ത്രി ജി. സുധാകരൻ.[…]

നുഴഞ്ഞു കയറാൻ ശ്രമിച്ച പാക്കിസ്ഥാൻകാരെ സൈന്യം വധിച്ചു

11:02 am 10/4/2017 ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുപ്‌വാരയിലെ കേരൻ മേഖലയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക്കിസ്ഥാൻകാരെ സൈന്യം വധിച്ചു. നാല് പേരെയാണ് സൈന്യം വധിച്ചത്.

മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.

09:05 am 10/4/2017 പ്രചാരണത്തിന് സമാപനം കുറിച്ച് മലപ്പുറം നഗരം കേന്ദ്രീകരിച്ചുള്ള കലാശകൊട്ട് ഉണ്ടാകില്ല. സംഘർഷ സാധ്യത കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മലപ്പുറത്ത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും സംഘർഷ സാധ്യത കണക്കിലെടുത്ത് കലാശക്കൊട്ട് ഒഴിവാക്കിയിരുന്നു.ഉപതെരഞ്ഞെടുപ്പിലും ഇതു തുടരാനാണ് മലപ്പുറം എസ്പി യുടെ നിർദ്ദേശപ്രകാരം വിളിച്ച് ചേർത്ത് സർവ്വകക്ഷി യോഗത്തിൽ തീരുമാനം. എന്നാൽ നഗര പരിധിക്ക് പുറത്ത് രാഷ്ട്രീയ പാർട്ടികൾക്ക് കലാശക്കൊട്ട് നടത്താം. വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന റോഡ് ഷോകളോടെയാകും പ്രമുഖ പാർട്ടികളുടെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കുന്നത്.തെരഞ്ഞെടുപ്പുമായി Read more about മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.[…]

ആ​ല​പ്പു​ഴ ജില്ലയിൽ തിങ്കളാഴ്ച എ​സ്എ​ഫ്‌​ഐ​ വി​ദ്യാ​ഭ്യാ​സ ബ​ന്ദ് ആചരിക്കും.

08:28 am 10/4/2017 ആ​ല​പ്പു​ഴ​: ക​ട്ട​ച്ചി​റ വെ​ള​ളാ​പ്പ​ള​ളി എ​ന്‍​ജി​നീ​യ​റിംഗ് കോള​ജി​ല്‍ വി​ദ്യാ​ര്‍​ഥി ജീവനൊടുക്കാൻ ശ്ര​മി​ച്ച​ സംഭവുമായി ബന്ധപ്പെട്ടാണ് വി​ദ്യാ​ഭ്യാ​സ​ ബ​ന്ദ്. വി​ദ്യാ​ര്‍​ഥി​യു​ടെ ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​നെ​തി​രെ വെ​ള​ളാ​പ്പ​ള്ളി​യു​ടെ കോ​ള​ജി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

ചെന്നൈയിലെ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ ബസും കാറും കുടുങ്ങി.

08:23 am 10/4/2017 ചെന്നൈ: അണ്ണാശാലയില്‍ ചര്‍ച്ച് പാര്‍ക്ക് സ്ട്രീറ്റിന് സമീപം ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ചെന്നൈ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഒരു ബസും ഹോണ്ട സിറ്റി കാറുമാണ് കുഴിയില്‍ വീണത്. ബസില്‍ 35 യാത്രക്കാരുണ്ടായിരുന്നു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. എല്ലാവരുടെയും പരിക്ക് നിസാരമാണ്. പരുക്കേറ്റവരെ റോയപേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സ്‌റ്റോപ്പില്‍ നിര്‍ത്തി ആളുകളെ ഇറക്കുന്നതിനിടെയാണ് വഴിയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. ടണലിംഗ് ജോലികളുടെ ഭാഗമായി വഴിയുടെ അടിയിലെ മണ്ണ് ദുര്‍ബലമായതാകാം ഗര്‍ത്തം രൂപപ്പെടാന്‍ കാരണമെന്ന് Read more about ചെന്നൈയിലെ റോഡില്‍ രൂപപ്പെട്ട ഗര്‍ത്തത്തില്‍ ബസും കാറും കുടുങ്ങി.[…]

ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി.

08:22 am 10/4/2017 ചെന്നൈ: പണം നല്‍കി വോട്ട് വാങ്ങുന്നതടക്കമുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് റദ്ദാക്കിയതോടെ ജനാധിപത്യം ഇല്ലാതായി എന്നായിരുന്നു ശശികല പക്ഷം സ്ഥാനാർത്ഥി T.T.V.ദിനകരന്റെ പ്രതികരണം. ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും ഒടുവിലാണ് ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മണ്ഡലത്തില്‍ വലിയ തോതില്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കുന്നതെന്ന് ഉത്തരവില്‍ Read more about ആര്‍ കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി.[…]

മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ആ​വേ​ശ ജ​യം.

8:15 am 10/4/2017 മും​ബൈ: ഐപിഎല്ലില്‍ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ആ​വേ​ശ ജ​യം. നി​തീ​ഷ് റാ​ണ​യു​ടെ (50) അ​തി​വേ​ഗ അ​ർ‌​ധ​സെ​ഞ്ചു​റി​യും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​ടെ അ​വ​സാ​ന ഓ​വ​റി​ലെ മികച്ച പ്ര​ക​ട​ന​വു​മാ​ണ് മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ജ​യം സ​മ്മാ​നി​ച്ച​ത്. മൂ​ന്ന് സി​ക്സും നാ​ലു ഫോ​റു​മാ​യി 29 പ​ന്തി​ൽ​നി​ന്നാ​ണ് റാ​ണ അ​ർ​ധ​സെ​ഞ്ചു​റി തി​ക​ച്ച​ത്. ജ​യ​പ്ര​തീ​ക്ഷ കൈ​വി​ട്ട മും​ബൈ​യെ റാ​ണ ഒ​റ്റ​യ്ക്കു ചു​മ​ലി​ലേ​റ്റു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വി​ജ​യ​ത്തി​ന്‍റെ പ​ടി​ക്ക​ൽ എ​ത്തി​യ​പ്പോ​ൾ റാ​ണ പു​റ​ത്താ​യ​ത് മും​ബൈ​യ്ക്ക് തി​രി​ച്ച​ടി​യാ​യി. അ​വ​സാ​ന ഓ​വ​റി​ൽ 11 റ​ൺ​സാ​യി​രു​ന്നു വേ​ണ്ടി​യി​രു​ന്ന​ത്. Read more about മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ആ​വേ​ശ ജ​യം.[…]

രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തെ എ​തി​ര്‍​ക്കു​ന്ന​വ​രു​ടെ ത​ല​വെ​ട്ടു​മെ​ന്ന് ബി​ജെ​പി എം​പി

08:18 am 10/4/2017 ഹൈ​ദ​രാ​ബാ​ദ്: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തെ എ​തി​ര്‍​ക്കു​ന്ന​വ​രു​ടെ ത​ല​വെ​ട്ടു​മെ​ന്ന് ബി​ജെ​പി എം​പി രാ​ജാ സിം​ഗ്. അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്രം നി​ർ​മി​ച്ചാ​ല്‍ പ്ര​ശ്‌​ന​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് ചി​ല​യാ​ളു​ക​ള്‍ പ​റ​യു​ന്ന​ത്. ഇ​ത്ത​രം വെ​ല്ലു​വി​ളി​ക​ള്‍ ഉ​ന്ന​യി​ക്കു​ന്ന​വ​രെ ഞ​ങ്ങ​ള്‍ സ്വാ​ഗ​തം ചെ​യ്യു​ന്നു. അ​ത്ത​രം രാ​ജ്യ​ദ്രോ​ഹി​ക​ളു​ടെ ത​ല​യ​റു​ക്കാ​ന്‍ ഞ​ങ്ങ​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും രാ​ജാ സിം​ഗ് പ​റ​ഞ്ഞു. ഹൈ​ദ​രാ​ബാ​ദി​ല്‍ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്കു​ന്പോ​ഴാ​ണ് എം​പി വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. തീ​വ്ര ഹി​ന്ദു​ത്വ നി​ല​പാ​ടു​ക​ളി​ലൂ​ടെ താ​ര​മാ​യ രാ​ജാ സിം​ഗ് നി​ര​വ​ധി കേ​സു​ക​ളി​ല്‍ ഇ​തി​നു​മു​മ്പ് അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.