സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡ് മാറ്റുന്നതിന് ടെക്‌സസില്‍ സുവര്‍ണ്ണാവസരം

07:37 am 8/4/2017 – പി. പി. ചെറിയാന്‍ ഓസ്റ്റിന്‍: സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡില്‍ മാറ്റം വരുത്തുന്നതിനോ, പുതിയതിന് അപേക്ഷിക്കുന്നതിനോ ടെക്സസ്സില്‍ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡ് ലഭിക്കണമെങ്കില്‍ ഓഫീസുകളില്‍ നേരിട്ടെത്തി ചിലപ്പോള്‍ മണിക്കൂറുകള്‍ ചിലവഴിക്കേണ്ട സാഹചര്യമാണ് ഓണ്‍ലൈനിലൂടെ ഒഴിവാക്കിയിരിക്കുന്നത്. ജോലി ലഭിക്കുന്നതിനും, സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും കാര്‍ഡ് അത്യന്താപേക്ഷിതമാണ്.ഓണ്‍ലൈന്‍ അപേക്ഷിക്കുന്നതിനുള്ള നിബന്ധനകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല.കൂടുതല്‍ വിവരങ്ങള്‍ക്ക് www.socialsecurity.gov/snsumber എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കുമെന്ന് Read more about സോഷ്യല്‍ സെക്യൂരിറ്റി കാര്‍ഡ് മാറ്റുന്നതിന് ടെക്‌സസില്‍ സുവര്‍ണ്ണാവസരം[…]

കാസർഗോഡ് നിയോജക മണ്ഡലത്തിൽ ശനിയാഴ്ച ബിജെപി ഹർത്താൽ.

07:37 am 8/4/2017 കാസർഗോഡ്: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാഞ്ഞങ്ങാട് പുതിയകോട്ട സ്വദേശിയും കാസർഗോഡ് നഗരത്തിലെ ഓട്ടോഡ്രൈവറുമായ കെ.സന്ദീപ് (28) ആണ് പോലീസ് കസ്റ്റഡിയിൽ മരിച്ചത്. പൊതുസ്ഥലത്ത് മദ്യപിക്കുന്നതിനിടയിൽ പിടികൂടിയ സന്ദീപിനെ പോലീസ് ജീപ്പിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. എന്നാൽ സന്ദീപിന്‍റെ വയറ്റത്ത് ചവിട്ടുകയും ക്രൂരമായി മർദിക്കുകയും വെള്ളം ചോദിച്ചപ്പോൾ വെള്ളം കൊടുക്കാതിരിക്കുകയും ചെയ്തെന്നും ഇതാണ് മരണകാരണമെന്നും ബന്ധുക്കളും ബിജെപി നേതൃത്വവും ആരോപിച്ചു.

യൂത്ത് കണ്‍വന്‍ഷന്‍ ഏപ്രില്‍ 28, 29 തീയതികളില്‍

07:34 am 8/4/2017 സൗത്ത് ഫ്‌ളോറിഡ: ഐ.പി.സി.സൗത്ത് ഫ്‌ളോറിഡ സഭയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 28-29 വരെ യൂത്ത് കണ്‍വന്‍ഷന്‍ സണ്‍റൈസില്‍ നടക്കും. വെള്ളിയാഴ്ച വൈകിട്ട് 7 ന് ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ പ്രശസ്ത യുവജന പ്രസംഗകന്‍ പാസ്റ്റര്‍ റൂഫസ് മാത്യൂസ് വചനം പ്രസംഗിക്കും. 29 ശനിയാഴ്ച രാവിലെ 10-ന് യൂത്ത് ചലഞ്ച് നടക്കും. യൂത്ത് ഡയറക്ടര്‍ സാം ജോര്‍ജ്ജ്, പി.വൈ.പി.എ കോര്‍ഡിനേറ്റര്‍മാരായ ജെയിന്‍ ജേക്കബ്, സാറാ ഗീവര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്കും.പാസ്റ്റര്‍മാരായ കെ.സി.ജോണ്‍ ഫ്‌ളോറിഡ, ജോണ്‍ തോമസ് എന്നിവര്‍ Read more about യൂത്ത് കണ്‍വന്‍ഷന്‍ ഏപ്രില്‍ 28, 29 തീയതികളില്‍[…]

ടെറിന്‍ ജോസ് കുളങ്ങര ചിക്കാഗോയില്‍ നിര്യാതനായി.

07:33 am 8/4/2917 ചിക്കാഗോ: പരേതനായ ജോസ് കുളങ്ങരയുടെയും ത്രേസ്യാമ്മ (വല്‍സ) കുളങ്ങരയുടെയും പുത്രന്‍ ടെറിന്‍ ജോസ് കുളങ്ങര ചിക്കാഗോയില്‍ നിര്യാതനായി. ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകാംഗമാണ് ഡീപോള്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ടെറിന്‍. ടിജോ & ടോബിന്‍ സഹോദരങ്ങള്‍. മാതാവ് വത്സ മഞ്ഞാങ്കല്‍ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.

വിമാനത്താവളത്തില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

07:01 pm 7/4/2017 ന്യൂ‍ഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. ലാന്റിങ്ങിനും ടേക്ക് ഓഫിനും ഒരുങ്ങിയിരുന്ന വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നതാണ് കാരണം. എയര്‍ ഇന്ത്യാ വിമാനവും ഇന്റിഗോ വിമാനവും തമ്മിലുള്ള കൂട്ടിമുട്ടലാണ് ഭാഗ്യം കൊണ്ട് ഒഴിവായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. എയര്‍ ഇന്ത്യയുടെ എ വണ്‍156 ഡല്‍ഹി-ഗോവ വിമാനം റണ്‍വേ 28 ല്‍ നിന്ന് 120 യാത്രക്കാരുമായി പുറപ്പെടാന്‍ ഒരുങ്ങുന്നതിനിടയില്‍ ഇന്‍ഡിഗോ വിമാനം ലാന്‍ഡിങ്ങിന് തയ്യാറാകുകയായിരുന്നു. തുടര്‍ന്ന് ടേക്ക് ഓഫിലേക്ക് നീങ്ങിയ Read more about വിമാനത്താവളത്തില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.[…]

അനന്തുവിനെ മർദ്ദിച്ച് കൊന്ന കേസിൽ 17 പ്രതികളുണ്ടെന്ന് പൊലീസ്.

07:00 pm 7/4/2017 ആലപ്പുഴ: ചേർത്തലയിൽ +2 വിദ്യാർത്ഥി അനന്തുവിനെ മർദ്ദിച്ച് കൊന്ന കേസിൽ 17 പ്രതികളുണ്ടെന്ന് പൊലീസ്. ഇതിൽ ഏഴ് പേർ പ്രായപൂർത്തി ആകാത്തവരാണ്. ഒരു പ്രതി ഒഴികെ മറ്റെല്ലാവരേയും പിടികൂടി. ആസൂത്രിതമായ ക്രൂര കൊലപാതകത്തിന് മുൻവരാഗ്യമാണ് കാരണമെന്നും പൊലീസ് അറിയിച്ചു. കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് യു ഡി എഫും എൽഡി എഫും ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണമാണ്. ക്ഷേത്ര ഉത്സവത്തിനെത്തിയ അനന്തു അശോകിനെ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് ഭാഷ്യം. കൊലപാതകം ആസൂത്രിതമായിരുന്നു. Read more about അനന്തുവിനെ മർദ്ദിച്ച് കൊന്ന കേസിൽ 17 പ്രതികളുണ്ടെന്ന് പൊലീസ്.[…]

ജിഷ്ണുവിന്‍റെ സഹോദരിയുടെ സമരത്തിനു പിന്തുണ അറിയിച്ച് വി.എസ്.

06:50 pm 7/4/2017 തിരുവനന്തപുരം: ജിഷ്ണുവിന്‍റെ സഹോദരി അവിഷ്ണയുടെ സമരത്തിനു പിന്തുണ അറിയിച്ച് മുതിർന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദൻ. ജിഷ്ണുവിന്‍റെ ബന്ധുക്കളെ ഫോണിൽ വിളിച്ചാണ് വിഎസ് പിന്തുണ അറിയിച്ചത്. ഡോക്ടർമാരുടെ നിർദേശമനുസരിച്ച് ആരോഗ്യത്തിൽ ശ്രദ്ധിക്കണമെന്നും വി.എസ് അവിഷ്ണയോടു നിർദേശിച്ചു. അമ്മ മഹിജയെ മർദ്ദിച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കുക, കേസിലെ പ്രതികളെ അറസ്റ്റു ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജിഷ്ണുവിന്‍റെ സഹോദരി അവിഷ്ണ മൂന്നു ദിവസമായി നിരാഹാര സമരം നടത്തിവരികയാണ്. അവിഷ്ണയ്ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേർ Read more about ജിഷ്ണുവിന്‍റെ സഹോദരിയുടെ സമരത്തിനു പിന്തുണ അറിയിച്ച് വി.എസ്.[…]

ആന്ത്രാക്സ് രോഗം പരത്തുന്ന പൊടി അടക്കം ചെയ്തെന്ന് അവകാശപ്പെട്ടുള്ള കത്തും പാഴ്സലും ഇൻഫോസിസ് ഷോലിംഗനല്ലൂർ ഓഫീസിൽ.

06:48 pmn7/4/2017 ചെന്നൈ: സംശയകരമായ വെളുത്ത പൊടിയാണ് പാഴ്സലിലുള്ളത്. ഇതോടൊപ്പമുള്ള കത്തിലാണ് പാർസലിൽ ആന്ത്രാക്സ് പൊടിയാണെന്ന് പറയുന്നത്. കത്തിൽ കമ്പനിയിൽ നിന്ന് 500 കോടി രൂപയുടെ തുക ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച ലഭിച്ച പാഴ്സലിൽ അയച്ചയാളുടെ വിലാസം ഇല്ല. കമ്പനിയുടെ ഷോലിംഗനല്ലൂർ ബ്രാഞ്ച് അംഗങ്ങളെ ലക്ഷ്യമാക്കിയാണ് കത്ത് വന്നിരിക്കുന്നത്. ഈ കത്തിനുള്ളിൽ ബ്രാഞ്ചുമായി ബന്ധപ്പെട്ട ഒരു ‘അഴിമതി’ പരാമർശിക്കുന്നുണ്ട്. കമ്പനിയിലെ അഴിമതിക്കാരെ പിരിച്ചുവിടണമെന്നാണ് കത്തിലെ ആവശ്യം. അല്ലെങ്കിൽ ആന്ത്രാക്സ് പൊടി കമ്പനിയുടെ ജലസ്രോതസ്സുകളിൽ കലർത്തുമെന്നാണ് ഭീഷണി. ഇതിൽ Read more about ആന്ത്രാക്സ് രോഗം പരത്തുന്ന പൊടി അടക്കം ചെയ്തെന്ന് അവകാശപ്പെട്ടുള്ള കത്തും പാഴ്സലും ഇൻഫോസിസ് ഷോലിംഗനല്ലൂർ ഓഫീസിൽ.[…]

ദ​ക്ഷി​ണേ​ന്ത്യ​ക്കാ​രെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച് ബി​ജെ​പി നേ​താ​വ് ത​രു​ണ്‍ വി​ജയ് നടത്തിയ പ്രസ്താവന വിവാദമായി.​

06:45 pm 7/4/2017 ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണേ​ന്ത്യ​ക്കാ​രെ വം​ശീ​യ​മാ​യി അ​ധി​ക്ഷേ​പി​ച്ച് ബി​ജെ​പി നേ​താ​വ് ത​രു​ണ്‍ വി​ജയ് നടത്തിയ പ്രസ്താവന വിവാദമായി.​ ദ​ക്ഷി​ണേ​ന്ത്യ​ക്കാ​രാ​യ ക​റു​ത്ത​നി​റ​ക്കാ​ർ ചു​റ്റു​പാ​ടും ജീ​വി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ര്‍​ക്കൊ​പ്പം ജീ​വി​ക്കു​ന്ന ത​ങ്ങ​ള്‍ ആ​ഫ്രി​ക്ക​ക്കാ​രെ ആ​ക്ര​മി​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു നേതാവിന്‍റെ പ്ര​തി​ക​ര​ണം. നൈ​ജീ​രി​യ​ക്കാ​ര്‍​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ൽ ജ​സീ​റ ചാ​ന​ല്‍ ച​ര്‍​ച്ച​യി​ലാ​ണ് ബിജെപി നേതാവിന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ പി​ന്നീ​ട് ത​രു​ൺ വി​ജ​യ് മാ​പ്പു​ പറയുകയും ചെയ്തു.

യുവാവ് പൊലീസ് ജീപ്പിൽ കുഴഞ്ഞുവീണു മരിച്ചു.

06:45 om 7/4/2017 കാസർകോട്: പൊതുസ്ഥലത്ത് മദ്യപിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ജീപ്പിൽ കുഴഞ്ഞുവീണു മരിച്ചു. കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ചൗക്കി സി.പി.സി.ആര്‍.ഐ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സന്ദീപ് (28) ആണ് മരിച്ചത്. ബീരന്ത് വയലിൽ കൃഷി വകുപ്പിന്‍റെ വിത്തുൽപാദന കേന്ദ്രത്തിന് കീഴിലുള്ള വയലിെൻറ പരിസരത്ത് സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചു കൊണ്ടിരിക്കെയാണ് സന്ദീപ് ഉൾപ്പെടെ നാലുപേരെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. പൊലീസ് സംഘത്തെ കണ്ട് ഒാടി രക്ഷപ്പെടാൻ ശ്രമിച്ച സന്ദീപിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ജീപ്പിൽ കയറ്റുന്നതിനിടെ കുഴഞ്ഞു വീണ Read more about യുവാവ് പൊലീസ് ജീപ്പിൽ കുഴഞ്ഞുവീണു മരിച്ചു.[…]