വിശുദ്ധവാരത്തില്‍ ഷിക്കാഗോ സിറോ മലബാര്‍ കത്തീഡ്രലിലെ വി. കുര്‍ബാന സമയങ്ങള്‍

07:06 on 5/4/2017 – ബ്രിജിറ്റ് ജോര്‍ജ് ഷിക്കാഗോ: മാര്‍ത്തോമാശ്ലീഹാ സീറോമലബാര്‍ കത്തീഡ്രലിലെ ഹോളി വീക്ക് വിശുദ്ധ കുര്‍ബാനസമയങ്ങള്‍ ഇപ്രകാരമായിരിക്കും. ഏപ്രില്‍ 9, ഓശാനഞായര്‍ 8:00 am വി. കുര്‍ബാന (മലയാളം) 10:00 am പാരിഷ്ഹാളില്‍ കുരുത്തോലവെഞ്ചിരിപ്പ്. അവിടെനിന്നും പള്ളിയിലേക്ക് പ്രദിക്ഷണം 10:30 am വിശുദ്ധകുര്‍ബാന (മലയാളം) 10:30 am ബേസ്‌മെന്റില്‍ വി. കുര്‍ബാന (ഇംഗ്ലീഷ്) 12:00 ഉച്ചക്ക് പാരിഷ് ഹാളില്‍ തമുക്ക് നേര്ച്ച 5:30 pm വി. കുര്‍ബാന (മലയാളം) 5:00 pm നോര്‍ത്ബ്‌റൂക് അവര്‍ Read more about വിശുദ്ധവാരത്തില്‍ ഷിക്കാഗോ സിറോ മലബാര്‍ കത്തീഡ്രലിലെ വി. കുര്‍ബാന സമയങ്ങള്‍[…]

ജയലളിതയെ കുറ്റക്കാരിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

06:30 pm 5/4/2017 ന്യൂഡൽഹി: അഴിമതി കേസിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയെ കുറ്റക്കാരിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. കർണാടക സർക്കാർ സമർപ്പിച്ച ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. കുറ്റക്കാരിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസമാണ് കർണാടക സുപ്രീംകോടതിയെ സമീപിച്ചത്. കോടതി വിധിച്ച പിഴതുകയായ 100 കോടി രൂപ ലഭിക്കാൻ ഇടയില്ലെന്ന് സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അനധികൃത സ്വത്ത്സമ്പാദന കേസിൽ സുപ്രീംകോടതി വിധിയെ തുടർന്ന് ജയലളിതയുടെ തോഴി ശശികല അടക്കം മൂന്നു പേർ ജയിൽശിക്ഷ Read more about ജയലളിതയെ കുറ്റക്കാരിയായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി[…]

അധ്യാപകർ ജീൻസും ടീ ഷർട്ടും ധരിക്കുന്നതിന് വിലക്ക്.

6:26 pm 5/4/2017 ലഖ്നോ: ഉത്തർപ്രദേശിലെ 158 സർക്കാർ കോളജുകളിലെയും 331 എയ്ഡഡ് കോളജുകളിലെയും അധ്യാപകർ ജീൻസും ടീ ഷർട്ടും ധരിക്കുന്നതിന് വിലക്ക്. അധ്യാപകർ മാന്യമായ രീതിയിലുള്ള വസ്ത്രം ധരിച്ചു മാത്രമേ കോളജുകളിൽ വരാൻ പാടുള്ളൂവെന്നും കൃത്യസമയത്ത് സ്ഥാപനങ്ങളിൽ ഹാജരാകണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. ഉന്നത വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടർ ഉർമിള സിങ്ങാണ് നിർദേശം പുറപ്പെടുവിച്ചത്. ഹാജർ നില കൃത്യമാണെന്ന് പരിശോധിക്കാൻ കോളജുകളിൽ ബയോ മെട്രിക് സംവിധാനം നടപ്പാക്കുമെന്നും നിർദേശമുണ്ട്. അധ്യാപകരെയാണ് വിദ്യാർഥികൾ മാതൃകയാക്കുക. Read more about അധ്യാപകർ ജീൻസും ടീ ഷർട്ടും ധരിക്കുന്നതിന് വിലക്ക്.[…]

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് പേരായി.

06:16 pm 5/4/2017 ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് പേരായി. ‘കാറ്റ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ സംവിധാകന്‍ അരുണ്‍കുമാര്‍ അരവിന്ദും ചിത്രത്തിന്റെ തിരക്കഥാകൃത്തായ അനന്തപത്മനാഭനും ചേര്‍ന്ന് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. പി പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി മകന്‍ അനന്തപത്മനാഭനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആസിഫ് അലിക്ക് പുറമേ മുരളീ ഗോപിയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ദീപക് ദേവാണ് സംഗീതസംവിധായകന്‍. ഒരു പ്രതികാരകഥയായിരിക്കും സിനിമയുടെ പ്രമേയം. കോക്‌ടെയില്‍, Read more about അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് പേരായി.[…]

ഉമ്മൻ ചാണ്ടി പ്രതിയായ സോളാർ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി.

06:14 pm 5/4/2017 ബംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതിയായ സോളാർ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി. വിധി അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജി പരിഗണിച്ചാണ് കോടതി വിധി റദ്ദാക്കിയത്. തന്‍റെ ഭാഗം കേൾക്കാതെയാണ് വിധി വന്നതെന്ന് ഉമ്മൻ ചാണ്ടി കോടതിയെ ബോധിപ്പിച്ചിരുന്നു. ജൂണ്‍ ഒന്ന് മുതൽ കേസിൽ വീണ്ടും വാദം കേൾക്കും. സോളാർ പ്ലാന്‍റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന ബംഗളൂരു വ്യവസ്ഥായി തോമസ് Read more about ഉമ്മൻ ചാണ്ടി പ്രതിയായ സോളാർ കേസ് വിധി ബംഗളൂരു കോടതി റദ്ദാക്കി.[…]

പോലീസ് ശ്രദ്ധയോടെ കാര്യങ്ങളെ സമീപിച്ചിരുന്നെങ്കിലും പോലീസ് ആസ്ഥാനത്തിന് മുൻപിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു: കാനം

06:11 pm 5/4/2017 മലപ്പുറം: പോലീസ് ആസ്ഥാനത്ത് ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും ബന്ധുക്കൾക്കും എതിരായ നടപടിയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അതൃപ്തി. വിഷയത്തിൽ പോലീസ് ജാഗ്രതയോടെ പ്രവർത്തിക്കണമായിരുന്നുവെന്ന് കാനം അഭിപ്രായപ്പെട്ടു. മലപ്പുറത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് ശ്രദ്ധയോടെ കാര്യങ്ങളെ സമീപിച്ചിരുന്നെങ്കിലും പോലീസ് ആസ്ഥാനത്തിന് മുൻപിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കഴിയുമായിരുന്നു. അത്തരമൊരു ജാഗ്രതക്കുറവ് സംഭവിച്ചിട്ടുണ്ടെന്നും കാനം രാജേന്ദ്രൻ കുറ്റപ്പെടുത്തി.

ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരായ പൊലീസ് നടപടിയില്‍ വന്‍ പ്രതിഷേധം.

06:08 pm 5/4/2017 തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരായ പൊലീസ് നടപടിയില്‍ വന്‍ പ്രതിഷേധം. ഡി ജി പിയോട് മഹിജയെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വി എസ് അച്യുതാനന്ദന്‍ ഡിജിപിയെ ഫോണില്‍ വിളിച്ച് ശകാരിച്ചു. നടപടി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്, ആദ്യ മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ പ്രതിപക്ഷം ബഹിഷ്‌കരിക്കും. ജിഷ്ണു കേസില്‍ സര്‍ക്കാരിനെ പൂര്‍ണ്ണമായും പ്രതിരോധത്തിലാക്കുന്നതായി പൊലീസ് ആസ്ഥാനത്തെ നടപടികള്‍. കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ച ഡിജിപി, ജിഷ്ണുവിന്റെ അമ്മയെ ബലംപ്രയോഗിച്ച് Read more about ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജക്കെതിരായ പൊലീസ് നടപടിയില്‍ വന്‍ പ്രതിഷേധം.[…]

പാക്കിസ്ഥാനിലെ ലാഹോറിലുണ്ടായ ചാവേർ സ്ഫോടനത്തിൽ നാല് സൈനികരുൾപ്പെടെ ആറ് പേർ മരിച്ചു

06:05 pm 5/4/2017 ലാഹോർ: പാക്കിസ്ഥാനിലെ ലാഹോറിലുണ്ടായ ചാവേർ സ്ഫോടനത്തിൽ നാല് സൈനികരുൾപ്പെടെ ആറ് പേർ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ലാഹോറിലുണ്ടായിരുന്ന സൈനിക വാഹനത്തിനു സമീപമാണ് ചാവേർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടർന്നു സുരക്ഷാ ഉദ്യോഗസ്ഥർ നഗരത്തിലെ മാർക്കറ്റ് അടയ്ക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്.

10:00 am 5/4/2017 സിയൂൾ: ലോക രാജ്യങ്ങളെ പ്രകോപിപ്പിച്ചുകൊണ്ട് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ബുധനാഴ്ച രാവിലെ ജപ്പാൻ കടൽ തീരത്തിനു സമീപമാണ് പരീക്ഷണം നടന്നതെന്ന് ദക്ഷിണ കൊറിയൻ വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായിരിക്കുന്നത്. ഉത്തരകൊറിയ ഉയർത്തുന്ന ആണവ ഭീഷണി നേരിടുന്നതിനു ചൈനയുടെ സഹകരണം തേടുമെന്നും അവർ വിസമ്മതിച്ചാൽ ഏകപക്ഷീയ നടപടിക്ക് അമേരിക്ക തയാറാവുമെന്നും ട്രംപ് Read more about ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്.[…]

സിറിയയിലുണ്ടായ രാസായുധ പ്രയോഗത്തിൽ കുട്ടികളടക്കം 58 പേര്‍ കൊല്ലപ്പെട്ടു.

08:30 am 5/4/2017 ദമസ്കസ്: വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഇദ്ലിബിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരിൽ എട്ടു വയസ്സിന് താഴെയുള്ള 11 കുട്ടികളുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. 300 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലത്തെ എല്ലാ ആശുപത്രികളും പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നടന്നത് രാസായുധ ആക്രമണമാണെന്ന് മൃതദേഹങ്ങളുടെ അവസ്ഥയിൽ വ്യക്തമാകുന്നതായി സിറിയൻ മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. വായിൽ നിന്ന് നുര പുറത്ത് വന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. 60 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. വിമതരുടെ കീഴിലുള്ള ഖാൻ ഷൈകൗൻ പട്ടണത്തിലാണ് ആക്രമണം നടന്നത്. Read more about സിറിയയിലുണ്ടായ രാസായുധ പ്രയോഗത്തിൽ കുട്ടികളടക്കം 58 പേര്‍ കൊല്ലപ്പെട്ടു.[…]