ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ് ഫിലാഡല്‍ഫിയയില്‍

07:29 am 17/5/2017 – ടോം കാലായില്‍ ഫിലാഡല്‍ഫിയ: ഇരുപത്തൊമ്പതാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് മെമ്മോറിയല്‍ വീക്കെന്‍ഡായ മേയ് 27,28 തീയതികളില്‍ ഫിലാഡല്‍ഫിയയില്‍ വച്ചു നടത്തപ്പെടുന്നു. ഫിലി സ്റ്റാഴ്‌സ് ടീം ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റിനു വേദിയാകുന്നത് ഫിലാഡല്‍ഫിയയിലെ 3201 റയന്‍ അവന്യൂവില്‍ സ്ഥിതിചെയ്യുന്ന ഏബ്രഹാം ലിങ്കണ്‍ ഹൈസ്കൂളാണ്. ഫിലി സ്റ്റാഴ്‌സിന്റെ എ.ബി ടീമുകള്‍ക്കൊപ്പം ഡാളസ്, ഡിട്രോയിറ്റ്, ചിക്കാഗോ, വാഷിംഗ്ടണ്‍, ടൊറന്റോ, ന്യൂജേഴ്‌സി, റോക്ക്‌ലാന്റ് എന്നിവടങ്ങളില്‍ നിന്നായി ഒമ്പത് ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. രണ്ട് Read more about ജിമ്മി ജോര്‍ജ് വോളിബോള്‍ ടൂര്‍ണമെന്റ് ഫിലാഡല്‍ഫിയയില്‍[…]

റബര്‍-രാജ്യാന്തരവില ഉയര്‍ന്നിട്ടും ആഭ്യന്തരവിപണിയുടെ തകര്‍ച്ചയില്‍ ദുരൂഹത: ഇന്‍ഫാം

7:26 am 17/5/2017 കോട്ടയം: റബറിന്റെ രാജ്യാന്തരവിലയും ക്രൂഡോയില്‍ വിലയും ഇടവേളയ്ക്കുശേഷം വന്‍ ഉയര്‍ച്ച രേഖപ്പെടുത്തുമ്പോഴും ആഭ്യന്തരവിപണി തകര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ പിന്നില്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കര്‍ഷകവിരുദ്ധ നിലപാടാണെന്നും, വന്‍കിട റബര്‍ വ്യാപാരികളുടെയും വ്യവസായികളുടെയും ബിനാമിയായി റബര്‍ബോര്‍ഡ് അധഃപതിച്ചിരിക്കുന്നത് ദുഃഖകരമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ആഭ്യന്തരവില നിശ്ചയിക്കുന്നതില്‍ തങ്ങള്‍ക്കുപങ്കില്ലെന്നും വിവിധ സ്ഥലങ്ങളിലെ വിപണിവില ഏകീകരിച്ചു പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമുള്ള ബോര്‍ഡിന്റേതായി മാധ്യമങ്ങളില്‍ വന്ന പ്രസ്താവന വളരെ വിചിത്രമാണ്. വന്‍കിട വ്യാപാരികള്‍ നല്‍കുന്ന വില Read more about റബര്‍-രാജ്യാന്തരവില ഉയര്‍ന്നിട്ടും ആഭ്യന്തരവിപണിയുടെ തകര്‍ച്ചയില്‍ ദുരൂഹത: ഇന്‍ഫാം[…]

സിറിയയില്‍ ബോംബിടരുതെന്ന തീരുമാനം ആവര്‍ത്തിച്ച് ഒബാമ

7:28 am 17/5/2017 – പി. പി. ചെറിയാന്‍ വാഷിംഗ്ടണ്‍: സിറിയായില്‍ ഒരു കാരണവശാലും ബോംബാക്രമണം നടത്തരുതെന്നും തന്റെ നയം ആവര്‍ത്തിച്ചു ഒബാമ. താന്‍ പ്രസിഡന്റായിരുന്നപ്പോള്‍ സ്വീകരിച്ച നയം രാഷ്ട്രീയ രംഗത്തെ തന്റെ ധീരമായ തീരുമാനമായിരുന്നുവെന്നാണ് ജോണ്‍ എഫ് കെന്നഡിയുടെ കൊച്ചു മകന്‍ സ്ക്കൊലസ് ബര്‍ഗുമായി നടത്തിയ അഭിമുഖത്തില്‍ ഒബാമ വ്യക്തമാക്കിയത്. സ്ക്കൊലസ് ബര്‍ഗുമായി നടത്തിയ അഭിമുഖത്തിന്റെ വിശദാംശങ്ങള്‍ അദ്ദേഹം തന്നെയാണ് ഇന്ന് (മെയ് 15) മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചത്.സിറിയായിലെ ഏറ്റവും അപകടകരമായ പ്രദേശങ്ങളിലേക്ക് അമേരിക്കന്‍ സേനയെ അവയ്ക്കേണ്ടിവന്നുവെങ്കിലും Read more about സിറിയയില്‍ ബോംബിടരുതെന്ന തീരുമാനം ആവര്‍ത്തിച്ച് ഒബാമ[…]

ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഈസ്റ്ററും മാതൃദിനവും ആഘോഷിച്ചു

07:25 am 17/5/2017 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങള്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ അല്പം താമസിച്ച് മാതൃദിനത്തോടൊപ്പം അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ വച്ച് ആഘോഷിച്ചു. മൈക്കിള്‍ പാലക്കാട്ട് ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങളെയും, ഫാ. ജോണ്‍സണ്‍ പന്തപ്പള്ളിയേയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ഫാ. ജോണ്‍സണ്‍ പന്തപ്പള്ളി തന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് ഈസ്റ്ററിന്റേയും മാതൃ ദിനത്തിന്റേയും ആശംസകള്‍ നേര്‍ന്നു. ഐസക് പുലിപ്ര, ഡോ.സെബാസ്റ്റിയന്‍ മുണ്ടിയാനപ്പുറത്ത്, മാത്യു കൂട്ടക്കര എന്നിവര്‍ ഉയിര്‍പ്പ് Read more about ഫ്രാങ്ക്ഫര്‍ട്ട് ഫിഫ്റ്റി പ്ലസ് ഈസ്റ്ററും മാതൃദിനവും ആഘോഷിച്ചു[…]

കാര മക്കല്ലോ മിസ് അമേരിക്ക

07:24 am 17/5/2017 ലാസ് വേഗസ് : കാര മക്കല്ലോ മിസ് അമേരിക്കയായി തെരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ നേപ്പിള്‍സില്‍ ജനിച്ച കാര അമേരിക്കയിലെ വിര്‍ജീനിയയിലാണു വളര്‍ന്നത്. ഡിസ്ട്രിക്ട് ഓഫ് കൊളംബിയയെ പ്രതിനിധീകരിച്ചാണ് കാര സൗന്ദര്യമത്സരത്തില്‍ പങ്കെടുത്തത്. യുഎസ് ന്യൂക്ലിയര്‍ റഗുലേറ്ററി കമ്മീഷനില്‍ ശാസ്ത്രജ്ഞയാണ് 25-കാരിയായ കാര മക്കല്ലോ. Asked about health care, she said: “I’m definitely going to say [health care’s] a privilege. As a government employee, I am granted Read more about കാര മക്കല്ലോ മിസ് അമേരിക്ക[…]

മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ അന്തരിച്ചു

07:23 am 17/5/2017 കൊച്ചി: ചരിത്രകാരനും കേരള ടൈംസ് മാനേജിംഗ് എഡിറ്ററുമായിരുന്ന മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ (86) നിര്യാതനായി. വരാപ്പുഴ അതിരൂപതാംഗമാണ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 3.30ന് ചേരാനല്ലൂര്‍ നിത്യസഹായമാതാ പള്ളിയില്‍. ഗണിതശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദവും ന്യൂസ് പേപ്പര്‍ മാനേജ്‌മെന്‍റില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുള്ള മോണ്‍. വെളിപ്പറമ്പില്‍ 1962 മുതല്‍ 1992 വരെ കേരള ടൈംസില്‍ സേവനം ചെയ്തു. 27 വര്‍ഷം മാനേജിംഗ് എഡിറ്ററായിരുന്നു. ഐസിപിഎ പ്രസിഡന്‍റ്, സൗത്ത് ഏഷ്യന്‍ പ്രസ് അസോസിയേഷന്‍ മേഖല പ്രസിഡന്‍റ്, സംസ്ഥാന സര്‍ക്കാരിന്‍റെ Read more about മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍ അന്തരിച്ചു[…]

ന്യൂയോര്‍ക്ക് പി.വൈ.എഫ്.എ: പന്ത്രണ്ടു മണിക്കൂര്‍ തുടര്‍മാന പ്രാര്‍ത്ഥനയ്ക്ക് അനുഗ്രഹസമാപ്തി

07:22 am 17/5/2017 – നിബു വെള്ളവന്താനം ന്യൂയോര്‍ക്ക്: എല്‍മോണ്ട് മീച്ചം അവെന്യൂവിലുള്ള ഫസ്റ്റ് ചര്‍ച്ച ഓഫ് ഗോഡ് സഭാംഗണത്തില്‍ മെയ് അഞ്ചിന് രാവിലെ 10 മണി മുതല്‍ രാത്രി 10 മണിവരെ ക്രമീകരിക്കപ്പെട്ട ന്യൂയോര്‍ക്ക് പി വൈ എഫ് എയുടെ പന്ത്രണ്ടു മണിക്കൂര്‍ തുടര്‍മാന പ്രാര്‍ത്ഥനയ്ക്ക് അനുഗ്രഹസമാപ്തി. തുടര്‍മാനമായ പ്രാത്ഥനയും, വിവിധ സഭകളിലെ ഗായക സംഘങ്ങള്‍ നേതൃത്വം നല്‍കിയ ആരാധനാഗാനങ്ങളും യുവജനങ്ങള്‍ക്കു മാത്രമല്ല കടന്നുവന്ന ഏവര്‍ക്കും ആത്മീയ ചൈതന്യം പ്രാപിക്കുവാന്‍ കാരണമായി എന്നത് ഈ മീറ്റിംഗിന്റെ Read more about ന്യൂയോര്‍ക്ക് പി.വൈ.എഫ്.എ: പന്ത്രണ്ടു മണിക്കൂര്‍ തുടര്‍മാന പ്രാര്‍ത്ഥനയ്ക്ക് അനുഗ്രഹസമാപ്തി[…]

കേരളത്തിൽ വീണ്ടും റാൻസംവേർ ആക്രമണം.

03:50 pm 16/5/2017 പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിലാണ് സംഭവം. പേഴ്സണൽ, അക്കൗണ്ട്സ് വിഭാഗങ്ങളിലെ കന്പ്യൂട്ടറുകളെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇവിടെ റാൻസംവേർ ആക്രമണമുണ്ടായത് പത്ത് കന്പ്യൂട്ടറുകളിലാണ്. തിങ്കളാഴച വ​യ​നാ​ട്, തൃ​ശൂ​ർ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം ജി​ല്ല​ക​ളി​ൽ റാ​ൻ​സം​വേ​ർ ആ​ക്ര​മ​ണം ക​ണ്ടെ​ത്തി​യിരുന്നു. ഈ ​ജി​ല്ല​ക​ളി​ലെ ചി​ല പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സു​ക​ളി​ലെ കന്പ്യൂ​ട്ട​റു​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​നു വി​ധേ​യ​മാ​യ​ത്. വ​യ​നാ​ട്ടി​ലെ ത​രി​യോ​ട്, തൃ​ശൂ​രി​ലെ കു​ഴൂ​ർ, അ​ന്ന​മ​ന​ട, പ​ത്ത​നം​തി​ട്ട കോ​​ന്നി അ​​രു​​വാ​​പ്പു​​ലം, അ​​ടൂ​​ർ ഏ​​നാ​​ദി​​മം​​ഗ​​ലം, കൊ​ല്ല​ത്തെ തൃ​ക്കോ​വി​ൽ​വ​ട്ടം എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കന്പ്യൂ​ട്ട​റു​ക​ളാ​ണു നി​ശ്ച​ല​മാ​യ​ത്.

നരേന്ദ്ര മോദി പലസ്തീൻ പ്രസിഡന്‍റ് മെഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.

03:54 pm 16/5/2017 ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീൻ പ്രസിഡന്‍റ് മെഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-പലസ്തീൻ പ്രതിനിധികളുടെ യോഗത്തിനു മുന്നോടിയായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ആഭ്യന്തര മന്ത്രാലയ വക്താവ് ഗോപാൽ ബാഗ്‌ലെയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരുടെയും ചർച്ചയുടെ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച ഇന്ത്യയിലെത്തിയ പലസ്തീൻ പ്രസിഡന്‍റിനും സംഘത്തിനും രാഷ്ട്രപതി ഭവനിൽ ഊഷ്മള വരവേൽപാണ് നൽകിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിനാവശ്യമായ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം Read more about നരേന്ദ്ര മോദി പലസ്തീൻ പ്രസിഡന്‍റ് മെഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.[…]

വയനാട്ടിൽ വ്യാഴാഴ്ച യുഡിഎഫ് ഹർത്താൽ.

03:44 pm 16/5/2017 വയനാട്: വയനാട്ടിൽ വ്യാഴാഴ്ച യുഡിഎഫ് ഹർത്താൽ. നിലമ്പൂർ- നഞ്ചൻകോട് റെയിൽപാതയോടുള്ള സംസ്ഥാന സർക്കാരിന്‍റെ അവഗണനയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.