ഡോ. സണ്ണി എഴുമറ്റൂരിന്റെ നാല്‍പ്പതാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചു

07:19 am 4/6/2017 – മാത്യു വൈരമണ്‍ ഹൂസ്റ്റണ്‍: ഡോ. സണ്ണി എഴുമറ്റൂര്‍ രചിച്ച നാല്‍പ്പതാമത്തെ ഗ്രന്ഥമായ “ദാനിയേല്‍ ലോകത്തിന്റെ ചരിത്രം വെളിപ്പെടുത്തുന്നു’ എന്ന ആംഗലേയ കൃതി കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ വച്ചു ഫ്രാങ്ക് മാര്‍ട്ടിന്‍ ആദ്യപ്രതി ബാബു റാവുവിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. ദാനിയേല്‍ പ്രവചനത്തിലുള്ള സങ്കീര്‍ണ്ണവും, ലോകാന്ത്യവിഷയങ്ങളും, മൂന്നാം ലോക മഹായുദ്ധത്തിന്റെ കാലവും ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. റെയ്മണ്ട് ജോണ്‍സണ്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. കൊച്ചുബേബി, ശാലിനി റാവു, ചാള്‍സ് ദാനിയേല്‍, നോയല്‍ ദാനിയേല്‍ Read more about ഡോ. സണ്ണി എഴുമറ്റൂരിന്റെ നാല്‍പ്പതാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചു[…]

കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സായില്‍ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

07:19 am 4/6/2017 – മാര്‍ട്ടിന്‍ വിലങ്ങോലില്‍ കോപ്പേല്‍: കോപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഈ വര്‍ഷം ഗ്രാജ്വേറ്റ് ചെയ്ത യുവജനങ്ങളെ അനുമോദിച്ചു. മെയ് 28 നു പരിശുദ്ധ മാതാവിന്റെ വണക്കമാസ തിരുനാളിന്റെ സമാപനത്തില്‍ ദിവ്യബലിക്കു ശേഷം സെന്റ് അല്‍ഫോന്‍സാ ഹാളില്‍ നടന്ന സിസിഡി ദിന പരിപാടിയിലാണ് പ്രത്യേക അനുമോദന സമ്മേളനം നടന്നത്. ഇടവക വികാരി ഫാ. ജോണ്‍സ്റ്റി തച്ചാറ ഈ വര്‍ഷം ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ഥികളെ അനുമോദിക്കുകയും പ്രത്യേക പ്രാര്‍ഥന നടത്തുകയും ചെയ്തു. Read more about കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സായില്‍ ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു[…]

KAD T20 ക്രിക്കറ്റ് ടൂര്‍ണമെന്റ് 2017

07:18 am 4/6/2017 – അനശ്വരം മാമ്പിളളി ഡാളസ് :അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ചത് എന്നു വിശേഷിപ്പിക്കാവുന്ന KAD T20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഡാളസ് ഒരുങ്ങിരിക്കുന്നു . കേരള അസോസിയേഷന്റെ ആഭി മുഖ്യത്തില്‍ നടത്തി വരാറുള്ള T 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് അതി വിപുലമായ രീതിയിലാണ് ഇതവണയും മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 4 ശനിയാഴ്ച ഉച്ചതിരിഞ്ഞു 2:00 മണിക്കു അസോസിയേഷന്‍ സെക്രട്ടറി റോയ് കൊടുവത്തു ഉത്ഘാടനം നിര്‍വഹിച് മറ്റു ഭാരവാഹികളും ചേര്‍ന്ന് ടീം അംഗങ്ങളെ പരിചയപ്പെടുന്നതായിരിക്കും . Read more about KAD T20 ക്രിക്കറ്റ് ടൂര്‍ണമെന്റ് 2017[…]

തങ്കമ്മ ജോസഫ് നിര്യാതയായി

7:17 am 4/6/2017 കുറുമണ്ണ്: പുളിക്കല്‍ പി.ഡി ജോസഫിന്റെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. സംസ്കാരം അഞ്ചിന് മൂന്നിന് കടവന്ത്ര സെന്‍റ് ജോസഫ്സ് പള്ളിയില്‍. പരേത ചിലവ് വാരികാട്ട് കുടുംബാംഗം. മക്കള്‍: ദീപ(എന്‍ജിനിയര്‍, ഓസ്ട്രേലിയ), ഡോ. സ്വപ്ന (ഓസ്ട്രേലിയ), പ്രിയ (യുഎസ്എ), ശുഭ (യുഎസ്എ). മരുമക്കള്‍: ഡോ. പ്രഷി കൊല്ലംപറമ്പില്‍ ആലപ്പുഴ (ഓസ്ട്രേലിയ), ഡോ. സജി തോരണത്തേല്‍ നസ്രത്ത്ഹില്‍ കുറവിലങ്ങാട് (ഓസ്ട്രേലിയ), റോബിന്‍ കീരങ്കരി അതിരമ്പുഴ (എന്‍ജിനീയര്‍, ഓസ്ട്രേലിയ), ജോജി പുത്തന്‍പുരയ്ക്കല്‍ അതിരമ്പുഴ (എന്‍ജിനിയര്‍, യുഎസ്എ). MoreNews_65070.

സ്ക്രിപ്‌സ് നാഷനല്‍ സ്‌പെല്ലിങ് ബീ മല്‍സരത്തില്‍ മലയാളി ബാലികയ്ക്കു ഉന്നത വിജയം

7:15 am 4/6/2017 ന്യൂയോര്‍ക്ക്: യുഎസില്‍ വാഷിങ്ടനില്‍ നടന്ന സ്ക്രിപ്‌സ് നാഷനല്‍ സ്‌പെല്ലിങ് ബീ മല്‍സരത്തില്‍ മലയാളി ബാലികയ്ക്കു വിജയം. യുഎസിലെ അന്‍പതു സംസ്ഥാനങ്ങളില്‍നിന്നും വിവിധ രാജ്യങ്ങളില്‍നിന്നുമായി ഒരു കോടിയിലേറെപ്പേര്‍ പങ്കെടുത്ത മല്‍സരത്തില്‍ അനന്യ വിനയ് എന്ന പന്ത്രണ്ടു വയസ്സുകാരിയാണ് ഉന്നത വിജയം നേടിയത്. 25 ലക്ഷം രൂപയാണു സമ്മാനത്തുക. തൃശൂര്‍ ചേലക്കോട്ടുകര പോലിയേടത്ത് വീട്ടില്‍ ഡോ. അനുപമയുടെയും തിരുവനന്തപുരം പൂജപ്പുര വിനുഭവനില്‍ വിനയചന്ദ്രന്‍ ശ്രീകുമാറിന്റെയും മകളാണ് പന്ത്രണ്ടു വയസ്സുള്ള അനന്യ. അവസാന റൗണ്ടില്‍ അനന്യ പരാജയപ്പെടുത്തിയ Read more about സ്ക്രിപ്‌സ് നാഷനല്‍ സ്‌പെല്ലിങ് ബീ മല്‍സരത്തില്‍ മലയാളി ബാലികയ്ക്കു ഉന്നത വിജയം[…]

അമേരിക്കയില്‍ മുങ്ങിമരിച്ച യുവാവിന്റേയും മകന്റേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും

07:12 am 4/6/2017 ന്യൂയോര്‍ക്ക്: ഇന്‍ഫോസിസിലെ ഉദ്യോഗസ്ഥനും മകനും അമേരിക്കയിലെ സ്വിംമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിയായ നാഗരാജു സുരേപള്ളിയും (31) ഇയാളുടെ മൂന്ന് വയസുള്ള മകന്‍ ആനന്ദുമാണ് താമസസ്ഥലത്തെ സ്വിംമ്മിംഗ് പൂളില്‍ മുങ്ങിമരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്&്വംിഷ;ചയായിരുന്നു സംഭവം. അയല്‍ക്കാരായ ദമ്പതിമാരാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ പൂളില്‍ പൊങ്ങികിടക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഇവര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൂളിനു ചുറ്റും സൈക്കിള്‍ ഓടിക്കുകയായിരുന്ന ആനന്ദ് വെള്ളത്തിലേക്ക് വീഴുന്നതു കണ്ട് രക്ഷിക്കാനായാണ് നാഗരാജുവും പൂളിലേക്ക് ചാടിയതെന്നും, നീന്തല്‍ Read more about അമേരിക്കയില്‍ മുങ്ങിമരിച്ച യുവാവിന്റേയും മകന്റേയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും[…]

അമിത് ഷായെ കാണാൻ പോകില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി

06:06 pm 3/6/2017 ആലപ്പുഴ: സംസ്ഥാനത്ത് സന്ദർശനത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ കാണാൻ പോകില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അദ്ദേഹത്തോട് പറയാൻ ഒന്നുമില്ലാത്തതിനാലാണ് പോകാത്തത്. അമിത് ഷായെ കാണാത്തത് മോശമായി കരുതുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

സിബിഎസ്ഇ: വിദ്യാർഥികളുടെ ദുരിതം ഒഴിയുന്നില്ല.

06:00 pm 3/6/2017 കോട്ടയം: സിബിഎസ്ഇ പത്താം ക്ലാസ് ഫലം ശനിയാഴ്ച ഉച്ചയ്ക്കു പ്രസിദ്ധീകരിച്ചെങ്കിലും വിദ്യാർഥികളുടെ ദുരിതം ഒഴിയുന്നില്ല. നിലത്തുനിൽക്കാതെ ഓടിയെങ്കിൽ മാത്രമേ പ്ലസ് ടു അഡ്മിഷന് അപേക്ഷ സമർപ്പിക്കാൻ കഴിയൂ എന്നതാണു സ്ഥിതി. ജൂണ്‍ അഞ്ച് തിങ്കളാഴ്ചയാണ് പ്ലസ് ടുവിന് അപേക്ഷിക്കേണ്ട അവസാന തീയതി. അതുതന്നെ സിബിഎസ്ഇ വിദ്യാർഥികൾക്കു വേണ്ടി കോടതി അനുവദിച്ചു നൽകിയതാണ്. എന്നാൽ, ഫലം പ്രസിദ്ധീകരിക്കുന്നതു ശനിയാഴ്ച വരെ നീണ്ടതോടെ വിദ്യാർഥികൾ വീണ്ടും വെട്ടിലായി. ഞായർ അവധി, പിറ്റേന്ന് തിങ്കൾ ഒറ്റ ദിവസം Read more about സിബിഎസ്ഇ: വിദ്യാർഥികളുടെ ദുരിതം ഒഴിയുന്നില്ല.[…]

മോദി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി.

5:59 pm 3/6/2017 പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. ചതുർരാഷ്ട്ര സന്ദർശനത്തിന്‍റെ ഭാഗമായി മോദി ഇന്ന് ഫ്രാൻസിലെത്തിയിരുന്നു. ഒരു പുതിയ സൗഹൃദത്തിനു തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് ഗോപാല്‍ ബഗ്‌ലെ ട്വിറ്ററിലൂടെ അറയിച്ചു. ജർമനി, റഷ്യ, സ്പെയിൻ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കിയാണ് മോദി ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെത്തിയത്. ഭീകരവാദം, കാലാവസ്ഥ വ്യതിയാനം, ഇന്ത്യയുടെ എൻഎസ്ജി അംഗത്വം Read more about മോദി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി.[…]

ഷൊർണൂർ നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച ബിജെപി ഹർത്താൽ

05:59 pm 3/6/2017 ഷൊർണൂർ: ഷൊർണൂർ നിയോജക മണ്ഡലത്തിൽ തിങ്കളാഴ്ച ബിജെപി ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ഷൊർണൂർ നഗരസഭയിലെ വാർഡുകളിലേക്കുള്ള ഫണ്ടുകളിൽ വിവേചനം കാണിച്ചെന്നാരോപിച്ച് സമരം നടത്തിയ ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.