ഡല്‍ഹിയില്‍ യുവതിയെ അക്രമി വെടിവെച്ചു കൊന്നു

8:26 am 01/6/2017 ന്യൂഡല്‍ഹി: നോയിഡയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജീനിയറെ അക്രമി പിന്തുടര്‍ന്ന് വെടിവെച്ച് കൊന്നു. നഗരത്തിലെ സ്വകാര്യ മൊബൈല്‍ കമ്പനി ജീവനക്കാരിയായ അഞ്ജലി റാത്തോറാണ് അപ്പാര്‍ട്ടമന്‍െറിലെ പാര്‍ക്കിങ് സ്ഥലത്ത്‌കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് കൊലപാതകത്തെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 6:45നാണ് സംഭവമുണ്ടായത്. ശതാബ്ദി റെയില്‍ വിഹാര്‍ കോപ്ലക്‌സിലെ സെക്ടര്‍ 62ലെ താമസക്കാരിയാണ് അഞ്ജലി. ബുനധാഴ്ച അഞ്ജലിക്ക് ഒപ്പം താമസിച്ചിരുന്ന ജ്യോതി കോച്ചിങ് ക്ലാസിന് പോകുമ്പോള്‍ അപാര്‍ട്ട്മന്‍െറിലെ പാര്‍ക്കിങ് ഏരിയയില്‍ അഞ്ജലിയെ വെടിയേറ്റ Read more about ഡല്‍ഹിയില്‍ യുവതിയെ അക്രമി വെടിവെച്ചു കൊന്നു[…]

എബി ഏബ്രഹാമിന്റെ പിതാവ് ചെറിയാന്‍ എബ്രഹാമിന്റെ സംസ്ക്കാരം ശനിയാഴ്ച്ച ന്യൂയോര്‍ക്കില്‍

08:25 am1/5/2017 – നിബു വെള്ളവന്താനം ന്യുയോര്‍ക്ക്: ആലപ്പുഴ സനാതനം വാര്‍ഡില്‍ ഏബനേസര്‍ ഭവനത്തില്‍ ചെറിയാന്‍ ഏബ്രഹാം (80) ന്യൂയോര്‍ക്കിലെ സ്വവസതിയില്‍ നിര്യാതനായി. പവര്‍വിഷന്‍ ടി.വി. ഡയറക്ടര്‍ ബോര്‍ഡ് അംഗമായ എബി ഏബ്രഹാമിന്റെ പിതാവാണു പരേതന്‍. തന്റെ 18ാം വയസ്സില്‍ രക്ഷിക്കപ്പെട്ട് സത്യസുവിശേഷ സത്യങ്ങള്‍ക്കായി വേര്‍തിരിയുകയും, ദൈവരാജ്യവ്യാപ്തിക്കായി ആലപ്പുഴ ജോര്‍ജ്ജുകുട്ടി എന്നു അറിയപ്പെടുന്ന ദൈവദാസനോടൊപ്പം ചേര്‍ന്ന് പെന്തക്കോസ്ത് സത്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതനായിരുന്നു. 1990ല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തിയ ചെറിയാന്‍ ഏബ്രഹാം മക്കളോടൊത്ത് ന്യൂയോര്‍ക്കില്‍ താമസിച്ചു വരികയായിരുന്നു. മാവേലിക്കര Read more about എബി ഏബ്രഹാമിന്റെ പിതാവ് ചെറിയാന്‍ എബ്രഹാമിന്റെ സംസ്ക്കാരം ശനിയാഴ്ച്ച ന്യൂയോര്‍ക്കില്‍[…]

വര്‍ഗീസ് വര്‍ക്കി (70) നിര്യാതനായി

08:23 am 01/6/2017 ഫിലഡെല്‍ഫിയ : എറണാകുളം കുറുമശേരി പ്ലാക്കല്‍ വര്‍ഗീസ് വര്‍ക്കി (70) നിര്യാതനായി. ചേന്ദമംഗലം തൈപ്പറമ്പില്‍ കുടുംബാംഗം ഗ്രേസിയാണ് ഭാര്യ. മക്കള്‍ : സുബിന്‍ (ഫ്‌ളോറിഡ),സ്മിത (ഫിലഡെല്‍ഫിയ) മരുമക്കള്‍ : സീന, ജിജു സംസ്കാരം പിന്നീട് കേരളത്തില്‍