2024 ല്‍ ഇന്ത്യയില്‍ ബുള്ളറ്റ്‌ ട്രെയിന്‍ എത്തും

02:28pm 5/6/2016
download (4)

ന്യുഡല്‍ഹി: ഇന്ത്യയില്‍ 2024 മുതല്‍ ബുള്ളറ്റ്‌ ട്രെയിന്‍ ഓടിത്തുടങ്ങും. രാജ്യത്തെ ആദ്യ ബുള്ളറ്റ്‌ ട്രെയിന്‍ പാതയായ മുംബൈ-അഹമ്മദാബാദ്‌ പാതയുടെ നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങുന്നതിനുള്ള പദ്ധതി പുര്‍ത്തിയായി. 2023 ല്‍ പാതയുടെ ജോലികള്‍ പൂര്‍ത്തിയാക്കുമെന്നാണ്‌ പ്രാഥമിക നിഗമനം. രാജ്യത്തിന്റെ നാലുകോണുകളിലുള്ള പ്രധാന നഗരത്തെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്‌ നിലവിലുള്ള ബുള്ളറ്റ്‌ ട്രെയിന്‍ പദ്ധതി.
ജപ്പാന്‍ രാജ്യാന്തര സഹകരണ ഏജന്‍സി (ജൈക്ക) പദ്ധതി ചിലവിന്റെ 80% വഹിക്കും. 70,000 കോടി രൂപയാണ്‌ നിര്‍മാണം തുടങ്ങുമ്പോള്‍ ചിലവാകുന്ന തുകയായി കണക്കാക്കിയിരിക്കുന്നത്‌ എന്നാല്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 98,000 കോടി രൂപ ചിലവാകുമെന്നാണ്‌ കണക്കാക്കുന്നത്‌. 50 വര്‍ഷത്തെ കാലാവധിയിലാണ്‌ ജൈക്ക പണം നല്‍കുന്നത്‌ 0.1% പലിശയാണ്‌ ജൈക്ക ഈടക്കുന്നത്‌. മുംബൈയില്‍ നിന്നും അഹമ്മദാബദിലേക്കുള്ള 500 കിലോമീറ്റര്‍ ഓടിയെത്താന്‍ രണ്ട്‌ മുതല്‍ മൂന്ന്‌ മണിക്കൂര്‍ വരെ മാത്രം സമയം മതിയാകും. 350 കിലോമീറ്ററായിരിക്കും ട്രെയിനിന്റെ പരമാവതി വേഗത.
വിമാന യാത്രയോളം തന്നെ ചിലവ്‌ ബുള്ളറ്റ്‌ ട്രെയിനിലും വരും. എന്നാല്‍ വിമാനയാത്രക്ക്‌ ചിലാവുകുന്ന ചെക്ക്‌-ഇന്‍ പോലുള്ള സമയം ലാഭിക്കാം. ആധുനിക സൗകര്യങ്ങളാണ്‌ ബുള്ളറ്റ്‌ ട്രെയിനില്‍ ലഭ്യമാകുന്നത്‌.