ഡാലസ് മലങ്കര കത്തോലിക്കാ രജത ജൂബിലി സമാപന സമ്മേളനം: മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് മുഖ്യാതിഥി

09:09 am 26/10/2016

– പി.പി.ചെറിയാന്‍
Newsimg1_19121632
ഡാലസ് : ഡാലസ് മലങ്കര കത്തോലിക്കാ സഭയുടെ രജത ജൂബിലി സമാപന സമ്മേളനത്തില്‍ മുഖ്യതിഥിയായി കേരള മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ജേക്കബ് പുന്നൂസ് പങ്കെടുക്കും.നവംബര്‍ 18, 19, 20 തീയതികളിലാണ് രജത ജൂബിലി സമാപന സമ്മേളന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സമാപന സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന കുടുംബ സംഗമത്തില്‍ ഡിജിപി ജേക്കബ് പുന്നൂസിനു പുറമെ ഏബ്രഹാം ഉരംബക്കല്‍ അച്ചനും പങ്കെടുക്കും.

ഡിജിപി എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച് വിശ്രമ ജീവിതം നയിക്കുന്ന കറകളഞ്ഞ വ്യക്തിത്വത്തിന്റെ ഉടമയായ ജേക്കബ് പുന്നൂസ് ആദ്യമായാണ് അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുന്നത്. 38 വര്‍ഷത്തെ ഔദ്യോഗിക ജീവിതാനുഭവങ്ങളെ പങ്കിടുന്നത് ഇടവക ജനങ്ങളുടെ മാനസികവും ആത്മീകവുമായ വളര്‍ച്ചയെ സഹായിക്കും.

അമേരിക്കന്‍ കൂട്ടായ്മകളില്‍ കുടുംബ സെമിനാറുകള്‍ക്കും കൗണ്‍സിലിങ്ങിനും ധ്യാനങ്ങള്‍ക്കും നേതൃത്വം നല്‍കി വരുന്ന ഏബ്രഹാം ഉറംബക്കല്‍ അച്ചന്റെ സാന്നിധ്യം ആത്മീയ ചൈതന്യം പകരുമെന്നും കുടുംബ സംഗമത്തിലേക്ക് സഭാ ഭേദമെന്യേ ഏവരേയും സ്വാഗതം ചെയ്യുന്നതായും സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫാ. ജോസഫ് നെടുമാന്‍ കുഴിയില്‍ : 214 402 0376, വര്‍ഗീസ് മാത്യു : 214 609 3931, വിജി ചെംമ്പനാല്‍: 817 800 0730.