09.45 PM 01-09-2016
കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നിയമ ഭേദഗതി ബില്ലിനെതിരേ തൊഴിലാളി സംഘടനകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി ആരംഭിക്കും. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങി 10 ദേശീയ ട്രേഡ് യൂണിയനുകള്‍ പങ്കെടുക്കുന്ന പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രി വരെയാണ്. പാല്, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം, മരണം എന്നിവയുമായി ബന്ധപ്പെട്ട സര്‍വീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പണിമുടക്കിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ട്രഷറി ആസ്ഥാനത്തിനു മുന്നില്‍ പ്രത്യേകമായി തയാറാക്കുന്ന പന്തലില്‍ ധര്‍ണ സംഘടിപ്പിക്കും. വിവിധ ട്രേഡ് യൂണിയനുകളുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ടെക്നോപാര്‍ക്, ഇസ്രോ ജീവനക്കാര്‍ സഹകരിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. എന്‍ജിഒ യൂണിയന്, എന്‍ജിഒ അസോസിയേഷന് തുടങ്ങിയ സര്‍വീസ് സംഘടനകളും മോട്ടോര്‍ വാഹന തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം, ബിഎംഎസ് പണിമുടക്കില്‍നിന്നു വിട്ടുനില്‍ക്കുകയാണ്. സമരസമിതി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ച 12 ഇന ആവശ്യങ്ങളില്‍ ബോണസ്, മിനിമം വേതനം എന്നിവ ഭാഗികമായി അംഗീകരിച്ചതൊഴിച്ചാല്‍
