തമിഴ്​നാട്​ മുഖ്യമ​ന്ത്രി ജയലളിത സംസാരിച്ചതായി റിപ്പോർട്ട്​.

07:53 am 26/11/2016

images (2)
ചെന്നൈ: ശ്വാസനാളത്തിലെ ശസ്​ത്രക്രിയയെ തുടർന്ന്​ അപ്പോളോ ആശുപ​ത്രിയിൽ കഴിയുന്ന. തമിഴ്​നാട്​ മുഖ്യമ​ന്ത്രി ജയലളിത സംസാരിച്ചതായി റിപ്പോർട്ട്​. ആശുപ​ത്രി അധിക​ൃതർ ഇന്ന്​ പുറത്തുവിട്ട വാർത്താ കുറിപ്പിലാണ്​ ഇൗ വിവരമുള്ളത്​.

ആഴ്​ചകളായി വെൻറിലേറ്ററിൽ കഴിഞ്ഞിരുന്ന ജയലളിതക്ക്​ ഇ​േപ്പാൾ പരസഹായമില്ലാതെ 90 ശതമാനവും ശ്വസിക്കാൻ കഴിയുന്നുണ്ട്​. അടുത്ത ലക്ഷ്യം അവരെ നടത്തുകയെന്നതാണ്​. ജയലളിത പൂർണമായും ആരോഗ്യവതിയാണെന്നും എപ്പോൾ വേണമെങ്കിലും അവർക്ക്​ വീട്ടിലേക്ക്​ പോകാമെന്നും അപ്പോളോ ആശു​പത്രി ചെയർമാൻ ഡോ. പ്രതാപ്​ റെഡ്ഡി പറഞ്ഞു. ഇപ്പോൾ ഐ.സി.യുവിൽ നിന്നും പ്രത്യേക മുറിയിലാണ്​ ജയലളിതയുള്ളത്​.

ഇക്കഴിഞ്ഞ സെപ്‌റ്റംബർ 22നാണ് ജയലളിതയെ അസുഖത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ അവർ മരിച്ചെന്ന്​ നവമാധ്യമങ്ങിലും മറ്റും കിംവദന്തികളും പരന്നിരുന്നു.