കറന്‍സി നിരോധനം: നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളെ പ്രതികൂലമായി ബാധിച്ചതായി അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോയിയേഷന്‍ –

07:49 am 26/11/2016

എബി മക്കപ്പുഴ
Newsimg1_27424571
കറന്‍സി നിരോധനത്തില്‍ നാടാകെ ഞെരുങ്ങുമ്പോള്‍ കേരളത്തിലെ അനാഥാലയങ്ങളുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കടുത്ത പ്രതിസന്ധിയിലായതായി അമേരിക്കയില്‍ നിന്നും കേരളത്തിലെത്തിയ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോയിയേഷന്‍ സെക്രട്ടറി ജോ ചെറുകര അറിയിച്ചു

മലയാളി കറന്‍സി വിനിമയത്തിലെ അനിശ്ചിതത്വങ്ങളും ആശങ്കകളും അനാഥാലയങ്ങളിലെയും അഗതിമന്ദിരങ്ങളിലെയും അന്തേവാസികളുടെ ദൈനംദിനജീവിതത്തെ പ്രതികൂലമായി ബാധിച്ചതായി അദ്ദേഹം റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും നിത്യോപയോഗ സാധനങ്ങളും വാങ്ങാന്‍ സാധിക്കാതെ വലയുകയാണു മിക്ക സ്ഥാപനങ്ങളും. സുമനസുകള്‍ പതിവായി നല്കു്ന്ന തുകയാണ് ഇത്തരം സ്ഥാപനങ്ങളെ മുന്നോട്ടുനയിച്ചിരുന്നത്.എന്നാല്‍ കറന്‌സിക പ്രതിസന്ധി വന്നതോടെ മനസുള്ളവര്ക്കു പോലും സഹായിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഭക്ഷ്യവസ്തുക്കള്‍, വസ്ത്രങ്ങള്‍,മരുന്നുകള്‍ തുടങ്ങിയവയ്‌ക്കൊക്കെ പണം നല്കി സഹായിക്കുന്നവരുണ്ടായിരുന്നു. എന്നാല്‍ കറന്‌സിി നിരോധനത്തോടെ എല്ലാം തകിടം മറിഞ്ഞു.അന്തേവാസികളുടെ നിത്യച്ചെലവുകള്ക്കാധയി കരുതിവച്ചിരുന്ന നാമമാത്രമായ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളുമായി സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നില്ലെന്നതും സ്ഥാപനങ്ങളെ വലയ്ക്കുന്നു. സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടായിരുന്ന സ്ഥാപനങ്ങളും പണമിടപാട് നടത്താനാവാതെ വിഷമവൃത്തത്തിലായി.

ഇന്ന് കേരളത്തിലെ സാധാരണക്കാര്‍ കൂടുതല്‍ വിനിമയം നടത്തുന്ന നോട്ടുകളാണ് ആയിരവും അഞ്ഞൂറും.നിത്യ വൃത്തി കഴിയാന്‍ ഇവര്‍ ആയിരവും അഞ്ഞൂറും നോട്ടുകളാണ് ഉപയോഗിക്കുന്നത്. പെട്ടെന്ന് ഈ കറന്‍സികളുടെ പിന്‍വലിക്കല്‍ സാധാരണ ജീവിതത്തെ സാരമായി ബാധിച്ചു. അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ കേരളത്തില്‍ നടത്തിവരുന്ന ജീവ കാരുണ്യ പ്രവര്ത്തങ്ങളെ പെട്ടന്നുണ്ടായ സാമ്പത്തീക പ്രതിസന്ധി പ്രതികൂലമായി ബാധിച്ചതായി ജോ ചെറുകര നാട്ടില്‍ നിന്നും അറിയിച്ചിട്ടുണ്ട്.