വിളയക്കാട് മോഹന്‍ ബാള്‍ട്ടിമൂറില്‍ നിര്യാതനായി

07:48 am 26/11/2016
Newsimg1_52045446
ബാള്‍ട്ടിമൂര്‍: ദീര്‍ഘകാലമായി മേരിലാന്റിലെ ബാള്‍ട്ടിമൂറിനടുത്ത് എല്ലിക്കോട്ട് സിറ്റിയില്‍ താമസമാക്കിയിരുന്ന വിളയക്കാട്ട് മോഹന്‍ കഴിഞ്ഞ വ്യാഴാഴ്ച നിര്യാതനായി. കേരളത്തിലെ കൂത്താട്ടുകുളത്തിനടുത്ത് കിഴകൊമ്പില്‍ വി.വി. അവിരാച്ചന്റേയും, ഏലിയാമ്മ കൊച്ചിക്കന്റേയും മകനാണ്. കൈരളി ഓഫ് ബാള്‍ട്ടിമൂറിന്റേയും, സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലേയും സജീവ അംഗമായിരുന്നു പരേതന്‍.

നവംബര്‍ 29-ന് ചൊവ്വാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ കൊളംബിയയിലെ മിറ്റ്‌സ്കി ഫ്യൂണറല്‍ ഹോമില്‍ വെയ്ക് സര്‍വീസ് നടത്തപ്പെടും (Witzke Funeral Home, 5555 Twin Knolls Road, Columbia, MD). സംസ്കാര ചടങ്ങുകള്‍ നവംബര്‍ 30-ന് ബുധനാഴ്ച തരാവിലെ 11 മണി മുതല്‍ എല്ലിക്കോട്ട് സിറ്റിയിലെ സെന്റ് ജോണ്‍സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ചില്‍ ആരംഭിക്കും. (St. Johns Episcopal Church, 9120 Frederick Road, Ellicott City, MD). ആര്‍ച്ച് ബിഷപ് മാര്‍ ടൈറ്റസ് എല്‍ദോ സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ഭാര്യ: ലീലാമ്മ. മകള്‍: സബീന മോഹന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 443 986 2856, 301 728 7929.