വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

07:46 am 26/11/2016

images

പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പുതിയങ്ങാടി സ്വദേശി സന്തോഷ് ആണ് വരന്‍. അടുത്ത വര്‍ഷം മാര്‍ച്ച് 27നാണ് വിവാഹം. ഫീനിക്‌സ് അവാര്‍ഡില്‍ വച്ചാണ് തന്റെ വിവാഹ വാര്‍ത്ത വിജയലക്ഷ്മി പുറത്ത് വിടുന്നത്.

മലയാളത്തില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച വിജയലക്ഷ്മി 2012ല്‍ പുറത്തിറങ്ങിയ സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെയാണ് ഗാന രംഗത്തേക്ക് എത്തുന്നത്. ‘കാറ്റേ കാറ്റേ’ എന്ന ഗാനം ആയിരുന്നു വിജയലക്ഷ്മിയുടെ തലവര മാറ്റി മറിച്ചത്. 2013ല്‍ പുറത്തിറങ്ങിയ നടന്‍ എന്ന ചിത്രത്തിലെ ‘ഒറ്റക്ക് പാടുന്ന പൂങ്കുയിലേ’ എന്ന ഗാനം ആ വര്‍ഷത്തെ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് വിജയലക്ഷ്മിക്ക് നേടിക്കൊടുത്തു. വ്യത്യസ്തമായ ശബ്ദവും ആലാപനരീതിയും കൊണ്ട് മികച്ച ഗായികമാരില്‍ ഒരാളാകാന്‍ വൈക്കം വിജയലക്ഷ്മിക്ക് സാധിച്ചു.