10:13am
ബാഗ്ദാദ് : ഇറാഖില്‍ ഐ.എസ് ഭീകരര്‍ നടത്തിയ ഇരട്ട ആക്രമണത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു. വടക്കന്‍ റമാദിയിലെ സൈനിക കേന്ദ്രത്തെ ലക്ഷമിട്ടാണ് ആദ്യത്തെ ആക്രമണം നടന്നത്. കാറുമായെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ സൈനികരും ഗോത്ര പോരാളികളുമടക്കം മുപ്പതോളം പേര്‍ മരിച്ചു.
പടിഞ്ഞാറന്‍ റമാദിയിലായിരുന്നു രണ്ടാമത്തെ ആക്രമണം. ഇവിടെയും ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനമാണ് തീവ്രവാദികള്‍ നടത്തിയത്. ഇരുപത്തിയഞ്ചോളം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. രണ്ട് ആക്രമണങ്ങളിലും നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.