4 ജിയുടെ 20 മടങ്ങ്​ വേഗത: 5 ജി വേഗത്തിൽ യു.എ.ഇ

08.31 PM 03/05/2107

യു.എ.ഇയില്‍ ഫൈവ് ജി മൊബൈല്‍ നെറ്റ്​വര്‍ക്ക് വിജയകരമായി പരീക്ഷിച്ചു. അബൂദബിയിൽ ഇത്തിസലാത്ത്​ ആസ്​ഥാന ഒാഫിസിൽ ചൊവ്വാഴ്​ചയായിരുന്നു ഫൈവ്​ ജി നെറ്റ്​വർക്കി​െൻറ വാതില്‍പുറ ലഭ്യത വിജയകരമായി പരീക്ഷിച്ചത്​. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് ഫൈവ് ജി നെറ്റ്​വര്‍ക്ക്​ പരീക്ഷിക്കുന്നത്. സാങ്കേതികവിദ്യ സേവന ദാതാക്കളായ എറിക്സനുമായി ചേര്‍ന്നാണ് ഫൈവ് ജി നെറ്റ്‍വര്‍ക്കി​െൻറ വാതില്‍പുറ ലഭ്യതയും വേഗതയും പരീക്ഷിച്ചത്. ഫോർ ജി നെറ്റ്‍വര്‍ക്കി​െൻറ 20 ഇരട്ടി വേഗതയുള്ള പ്രകടനമാണ് ഫൈവ്​ ജി രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. സെക്കൻറിൽ 24 ജിഗാബൈറ്റ്​ ഇൻറര്‍നെറ്റ് വേഗത രേഖപ്പെടുത്തി.

ഫോർ ജിയെ അപേക്ഷിച്ച്​ പകുതിയിൽ കുറഞ്ഞ സമയം കൊണ്ട്​ ഡാറ്റ കൈമാറ്റം സാധ്യമാവുകയും ചെയ്​തതായി ഇത്തിസലാത്ത് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 15 ഗിഗാ ഹെർട്സ് ബാന്‍ഡില്‍ 800 മെഗാ ഹെർട്സ് സ്പെക്ട്രം ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്. ഭാവിയിലെ മൊബൈല്‍ സേവനം എന്തായിരിക്കുമെന്ന തത്സമയ കാഴ്ചയായിരുന്നു പരീക്ഷണമെന്ന് ഇത്തിസലാത്ത് മൊബൈല്‍ നെറ്റ്‍വര്‍ക്ക് സീനിയര്‍ വൈസ് പ്രസിഡൻറ്​ സഈദ് അല്‍ സറൂനി അഭിപ്രായപ്പെട്ടു.

യു.എ.ഇയിൽ ഫൈവ്​ ജി ലഭ്യത ഉറപ്പാക്കുന്നതിനുള്ള പരീക്ഷണം ഇത്തിസലാത്തിനും എറിക്​സനും തമ്മിലുള്ള വിശാലമായ സഹകരണത്തിലെ നാഴികക്കല്ലാ​െണന്ന്​ എറികസ്​ൻ റീജിയൻ മീഡിലീസ്​റ്റിലെ ഇത്തിസാലാത്ത്​ ​േഗ്ലാബൽ കസ്​റ്റമർ യൂനിറ്റ്​ മേധാവി പീറ്റർ ജാർട്ട്​ബി അഭിപ്രാ​യപ്പെട്ടു.