മുംബൈ: 1.40 കോടിയുടെ 2000 രൂപ നോട്ടുകളുമായി മുംബൈയിൽ നിന്നും മൂന്നുപേരെ അറസ്റ്റു ചെയ്തു. മുംബൈയിലെ അന്ധേരിക്ക് സമീപം പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ കടത്തുകയായിരുന്ന പണം പിടികൂടിയത്.
വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം പോലീസ് കണ്ടെത്തിയത്. പണത്തിെൻറ ഉറവിടം സംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മുംബൈയില്‍ മൂന്ന് പേര്‍ 10 കോടിയുടെ കള്ളപ്പണവുമായി പിടിയിലായിരുന്നു.