08:11 am 9/5/2017
ന്യൂഡൽഹി: അരവിന്ദ് കേജരിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച മുൻ മന്ത്രി കപിൽ മിശ്രയെ ആം ആദ്മി പാർട്ടിയിൽനിന്നും പുറത്താക്കി. ഇന്ന് ചേർന്ന രാഷ്ട്രീയകാര്യ യോഗത്തിനു ശേഷമാണ് തീരുമാനം. എഎപി കേജരിവാളിനെതിരായ ആരോപണം തള്ളിക്കളയുകയും ചെയ്തു.
ആരോപണവുമായി ബന്ധപ്പെട്ട് അരവിന്ദ് കേജരിവാളിന്റെ പ്രതികരണം പുറത്തുവന്നതിനു പിന്നാലെയാണ് മിശ്രയെ പുറത്താക്കിയത്. സത്യം ജയിക്കുമെന്ന് കേജരിവാൾ ട്വീറ്റ് ചെയ്തു. ഡൽഹി അസംബ്ലിയുടെ പ്രത്യേക സമ്മേളനം ചൊവ്വാഴ്ച ആരംഭിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.