07:47 am 24/5/2017
ന്യൂഡൽഹി: എണ്ണായിരം കോടി രൂപയുടെ പണത്തട്ടിപ്പ് കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ കുടുംബവുമായി ബന്ധമുള്ള ചാർട്ടേഡ് അക്കൗണ്ടിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ലാലുവിന്റെ മകൾ മിസ ഭാരതിയുടെ കന്പനിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന രാജേഷ് കുമാർ അഗർവാളാണ് അറസ്റ്റിലായത്. സാന്പത്തിക ക്രമക്കേട് തടയൽ നിയമത്തിന്റെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കടലാസു കന്പനികളുടെ പേരിൽ സഹോദരങ്ങളായ വീരേന്ദ്ര ജയിൻ, സുരേന്ദ്ര ജയിൻ എന്നിവർ 8,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. ജയിൻ സഹോദരൻമാരും ജാഗത് പ്രോജക്ട് ലിമിറ്റഡ്, മിഷേൽ പാക്കേഴ്സ് പ്രിന്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ തമ്മിലുള്ള ഇടപാടിൽ അഗർവാൾ ഇടനിലക്കാരനായിരുന്നു. ലാലു പ്രസാദ് യാദവിന്റെ മകളും പാർലമെന്റ് അംഗവുമായ മിസ ഭാരതിയുമായി മിഷേൽ കന്പനിക്കു ബന്ധമുണ്ട്. 1,000 കോടി രൂപയുടെ ഭൂമിയിടപാട് കേസിൽ മിസക്കു ബന്ധമുള്ള കന്പനികളിൽ അടുത്തിടെ ആദായനികുതി റെയ്ഡ് നടന്നിരുന്നു.

