പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും.

08:47 am 01/6/2017

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കും. സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ പ്രീ ​പ്രൈ​മ​റി ക്ലാ​സു​ക​ളി​ൽ മു​ത​ൽ പ​ത്താം ക്ലാ​സ് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പ​ഠ​ന​ത്തി​നാ​ണ് ഇ​ന്നു തു​ട​ക്ക​മാ​കു​ക.

പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു കീ​ഴി​ലു​ള്ള സ്കൂ​ളു​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഉൗ​രൂ​ട്ട​ന്പ​ലം സ​ർ​ക്കാ​ർ എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കും. അ​വി​ടെ ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ളെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് സ്വീ​ക​രി​ക്കും. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ ഒ​രു ശ​ത​മാ​നം അ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ഇ​ക്കു​റി ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ 3,04,000 കു​ട്ടി​ക​ളാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ന്നാം ക്ലാ​സി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത്. ഇ​തി​ൽ 2.44 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലാ​ണു പ​ഠി​ക്കാ​നെ​ത്തി​യ​ത്.