പ​ർ​വ​ത​മ്മ രാ​ജ്കു​മാ​ർ അ​ന്ത​രി​ച്ചു

08:37 am 01/6/2017

ബം​ഗ​ളൂ​രു: പ്ര​മു​ഖ ക​ന്ന​ഡ ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും അ​ന്ത​രി​ച്ച ന​ട​ൻ ഡോ. ​രാ​ജ്കു​മാ​റി​ന്‍റെ ഭാ​ര്യ​യു​മാ​യ പ​ർ​വ​ത​മ്മ രാ​ജ്കു​മാ​ർ അ​ന്ത​രി​ച്ചു. ബം​ഗ​ളൂ​രു എം.​എ​സ്. രാ​മ​യ്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പു​ല​ർ​ച്ചെ 4.40നാ​യി​രു​ന്നു അ​ന്ത്യം. ക​ഴി​ഞ്ഞ​മാ​സം 15നാ​ണ് 78കാ​രി​യാ​യ പ​ർ​വ​ത​മ്മ​യെ ശ്വാ​സ​കോ​ശ, വൃ​ക്ക രോ​ഗ​ങ്ങ​ൾ മൂ​ലം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

നേ​ര​ത്തെ സ്ത​നാ​ർ​ബു​ദ​ബാ​ധി​ത​യാ​യി​രു​ന്ന പ​ർ​വ​ത​മ്മ സു​ഖം പ്രാ​പി​ച്ചി​രു​ന്നു. മ​ര​ണ​സ​മ​യ​ത്ത് മ​ക്ക​ളെ​ല്ലാം അ​ടു​ത്തു​ണ്ടാ​യി​രു​ന്നു. പ​ർ​വ​ത​മ്മ​യു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം ര​ണ്ടു ക​ണ്ണു​ക​ളും നാ​രാ​യ​ണ നേ​ത്രാ​ല​യ​യ്ക്ക് ദാ​നം ചെ​യ്തു.