ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ 26പേരുടെ മരണത്തിനും 90റോളം പേരുടെ പരിക്കിനും ഇടയാക്കിയ മേല്‍പാല ദുരന്തത്തില്‍ നിര്‍മാണ കമ്പനിയുടെ വൈസ് പ്രസിഡന്റ് അറസ്റ്റില്‍. ഐ.വി.ആര്‍.സി.എല്‍ കമ്പനിയുടെ രഞ്ജിത് ഭട്ടാചാര്യയെ ആണ് കൊല്‍ക്കത്ത പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. മാര്‍ച്ച് 31ന് മേല്‍പാലം തകര്‍ന്ന സമയത്ത് ഭട്ടാചാര്യ തലകറങ്ങി വീഴുകയും ആശുപത്രിയില്‍ ആവുകയും ചെയ്തിരുന്നു. ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്. അറസ്റ്റ് ചെയ്ത ഭട്ടാചാര്യയെ കൊല്‍ക്കത്ത പൊലീസിന്റെ ആസ്ഥാനത്തത്തെിച്ചു. കൊലപാതകം അടക്കമുള്ള വിവിധ വകുപ്പുകള്‍ പ്രകാരം ഐ.വി.ആര്‍.സി.എല്ലിന്റെ എട്ട് ഉദ്യോഗസ്ഥര്‍ ഇതോടെ അറസ്റ്റിലായി. കഴിഞ്ഞ തിങ്കളാഴ്ച കമ്പനിയുടെ പ്രൊജക്ട് മാനേജര്‍ ടാന്‍മോയ് സിലിനെ അറസ്റ്റ് ചെയ്യുകയും ഐ.വി.ആര്‍.സി.എല്ലിന്റെ ബീഡന്‍ സട്രീറ്റിലെ ഓഫീസില്‍ നിന്ന് നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.