500 ന്റെയും 2000 ത്തിന്റെയും പുതിയ നോട്ടുകള്‍ ഉടന്‍

09:26 am 9/11/2016

Newsimg1_31323176
ന്യൂഡല്‍ഹി : ഇന്ന് അര്‍ധരാത്രിയോടെ 1000,500 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതോടെ രാജ്യത്ത് 2000 രൂപയുടെയും, 500 രൂപയുടെയും പുതിയ നോട്ടുകള്‍ ഉടന്‍ വിതരണത്തിനെത്തും. എന്നാല്‍ 1000 രൂപയുടെ പുതിയ നോട്ടുകള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രാജ്യത്ത് 500, 1000 രൂപ നോട്ടുകള്‍ അസാധുവാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞിരുന്നു. പഴയ നോട്ടുകള്‍ നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ മാറ്റിയെടുക്കാം.ബാങ്കിലും പോസ്റ്റ് ഓഫിസിലും മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടായിരിക്കും. നാളെ എല്ലാ ബാങ്കുകളും അടച്ചിടും. രാജ്യത്തെ എല്ലാ എ.ടി.എമ്മുകള്‍ ഇന്നും നാളെയും അടച്ചിടും. മറ്റെന്നാള്‍ ചില എ.ടി.എമ്മുകള്‍ തുറന്നു പ്രവര്‍ത്തിക്കും.

തീരുമാനം കള്ളപ്പണം തടയാന്‍. ആശുപത്രികളില്‍ മാത്രം രണ്ടു ദിവസത്തേക്ക്500 , 1000 നോട്ടുകള്‍ ഉപയോഗിക്കാം.പതിനൊന്നാം തിയതി വരെ മരുന്ന് വാങ്ങുന്ന ആവശ്യത്തിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. റെയില്‍വേ ബൂക്കിങ്ങിനും പെട്രോള്‍ പമ്പിലും ഇവ ഉപയോഗിക്കാം. എടിഎമ്മില്‍ നിന്നും പ്രതിദിനം 2000 രൂപയും ആഴ്ചയില്‍ 20000 രൂപ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കൂ. പണം നഷ്ടമാകുമെന്ന ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി.