വോട്ടു ചെയ്യുക നമ്മുടെ ശബ്ദം ശ്രദ്ധിക്ക പ്പെടുവാന്‍: ഓര്‍മ്മ

09:24 am 9/11/2016

– പി ഡി ജോര്‍ജ് നടവയല്‍
Newsimg1_48524780
ഫിലഡല്‍ ഫിയ: എത്‌നിക് മൈനോരിറ്റി എന്നനിലയില്‍ അമേരിക്കന്‍ മലയാളികളുടെ രാഷ്ടീയവും സാമൂഹികവും സാംസ്‌കാരികവുമായ ആവശ്യങ്ങളിലേക്ക് ഭരണാധിപരുടെ ശ്രദ്ധ പതിയണമെങ്കില്‍ രാഷ്ട്രീയ ഇലക്ഷനുകളില്‍ നമ്മുടെ വോട്ടിങ്ങ് പങ്കാളിത്തം സജീവമായിരിക്കണം.

അതിനാല്‍ അമേരിക്കന്‍ പൗരത്വമുള്ള എല്ലാ അമേരിക്കന്‍ മലയാളികളും ഇന്നു നടക്കുന്ന വോട്ടിങ്ങില്‍ സമ്മതിദാനാവകാശം നിര്‍വഹിക്കണമെന്ന് ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ (ഓര്‍മ്മ) വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

നാളെകളില്‍ നമ്മുടെ ശബ്ദം ശ്രദ്ധിക്കപ്പെടുവാന്‍ ഇന്നുകളില്‍ നാം എത്രകണ്ട് രാഷ്ട്രീയ പ്രബുദ്ധത പ്രകടിപ്പിച്ചു, അതിനുള്ള തെളിവായി എത്ര പേര്‍ വോട്ടു ചെയ്യുന്നു എന്ന സ്റ്റാറ്റിസ്റ്റിക്‌സ് കൃത്യമായി ഉണ്ട് എന്നീ കാര്യങ്ങള്‍ പ്രധാനമാണ്. നമ്മുടെ മക്കളോട്, അനന്തര തലമുറകളോട് നമുക്ക് പുലര്‍ത്താവുന്ന ഛേദമില്ലാത്ത വലിയ സേവനമാണ് വോട്ടു ചെയൂക എന്ന ശീലം.

പ്രസിഡന്റ് ജോസ് ആറ്റുപുറം, ജനറല്‍ സെക്രട്ടറി പിഡി ജോര്‍ജ് നടവയല്‍, ട്രഷറാര്‍ ഷാജി മിറ്റത്താനി, സെക്രട്ടറി മാത്യൂ തരകന്‍, വൈസ് പ്രസിഡന്റുമാരായ ജോര്‍ജ് ഓലിക്കല്‍, ഫീലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ സിബിച്ചന്‍ ചെമ്പ്‌ളായില്‍, സ്‌പോക്‌സ്‌പേഴ്‌സണ്‍ വിന്‍സന്റ് ഇമ്മാനുവേല്‍, എക്‌സിക്യൂട്ടിവ് അംഗം ജോര്‍ജ് അമ്പാട്ട് എന്നിവര്‍ വോട്ടേഴ്‌സ് മൊബിലൈസഷന്‍ ക്യാമ്പില്‍ പങ്കെടുത്ത് സംസാരിച്ചു.