04:00pm 23/4/2016

ഒട്ടാവ: കുട്ടികളുടെയും ക്രിമിനലുകളുടേയും കയ്യില്‍ കഞ്ചാവ് എത്താതിരിക്കാന്‍ കാനഡയില്‍ കഞ്ചാവു നിയമപരമാക്കുന്നു. അടുത്തവര്‍ഷത്തോടെ നിയമം പാസാക്കി കഞ്ചാവു വില്‍പ്പന നിയമപരമാക്കാനാണ് ഉദേശിക്കുന്നതെന്ന് ആരോഗ്യമന്ത്രി ജേയിന്‍ വില്പോര്ട്ടു പറഞ്ഞു.
ഇതിനെ തുടര്‍ന്ന് ഒട്ടോവയിലെ പാര്‍ലമെന്റെ് മന്ദിരത്തിനു പുറത്തു കഞ്ചാവ് അനുകൂലികള്‍ ഒരുമിച്ചു ചേര്‍ന്നു പരസ്യമായി പുകവലിച്ചു. കഞ്ചാവു നിയമപരമാക്കണമെന്നു വാദിക്കുന്ന ഒരു കൂട്ടം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനവുമായി ബന്ധപ്പെട്ടാണു പുതിയ പ്രഖ്യാപനം.
