സാഹിത്യവേദി മെയ് ആറിന്

10:05am 4/5/2016

ജോയിച്ചന്‍ പുതുക്കുളം
sahithyavedi_pic

ഷിക്കാഗോ: 2016 മെയ് മാസ സാഹിത്യവേദി ആറാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6.30-നു കട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ (2200 S. Elmhurst, MT. Prospect, IL, കൂടുതാണ്. പ്രസിദ്ധ ഡോക്ടറും സാഹിത്യകാരിയുമായ ശകുന്തള ഗോപാല്‍, താന്‍ ഒരു സാഹിത്യകാരിയായതിന്റെ പിന്നിലെ കഥയും, വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ദമ്പതികള്‍ നാട്ടില്‍ നിന്നും ഏഴാം കടലിനക്കരെ എത്തിയപ്പോള്‍ ഉണ്ടായ ചില അനുഭവങ്ങളും ‘എന്റെ ഓര്‍മ്മക്കുറിപ്പുകള്‍’ എതിലൂടെ എല്ലാവരുമായി പങ്കുവെയ്ക്കുകയാണ് ഈ സാഹിത്യവേദിയില്‍. കൂടാതെ 47 വര്‍ഷത്തെ മനോഹരമായ ദാമ്പത്യ ജീവിതത്തിന്റെ അവസാനത്തില്‍ വേഷമഴിച്ചുവെച്ച് അരങ്ങൊഴിഞ്ഞ തന്റെ പ്രിയ പങ്കാളിയുടെ വേര്‍പാടിനുശേഷം, ഹിമാലയസാനുക്കളിലൂടെ താന്‍ നടത്തിയ തീര്‍ത്ഥയാത്രയും, ആ യാത്രാനുഭവങ്ങളും, മുമ്പോട്ടുള്ള തന്റെ ജീവിതത്തെ എത്രമാത്രം സഹായിച്ചുവെന്നും എടുത്തു കാണിക്കുതിനൊപ്പം തന്നെ “Songs of The Mountains’ എന്ന അവരുടെ പുതിയ പുസ്തകത്തില്‍ നിന്നും പ്രസക്ത ഭാഗങ്ങള്‍ വായിക്കുതുമാണ്.

ഏപ്രില്‍മാസ സാഹിത്യവേദി ജയചന്ദ്രന്റെ അധ്യക്ഷതയില്‍ കൂടി കേരളത്തിലെ പഴഞ്ചൊല്ലുകളും, കടംകഥകളും ലക്ഷ്മി നായരുടെ നേതൃത്വത്തില്‍ സദസ്യര്‍ മത്സരബുദ്ധിയോടെ പങ്കുവെച്ചു. ഏഷ്യാനെറ്റ് ലേഖകന്‍ ടി.എന്‍. ഗോപകുമാര്‍, കല്പന, കലാഭവന്‍ മണി, രാജേഷ് പിള്ള, ആനന്ദക്കുട്ടന്‍, അക്ബര്‍ കക്കട്ടില്‍, രാജാമണി, വി.ഡി രാജപ്പന്‍, ഷാന്‍ ജോസ, ജിഷ്ണു രാഘവന്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

ലക്ഷ്മി നായര്‍ കവിത അവതരിപ്പിച്ചു. ജൂണ്‍ 17,18 തീയതികളില്‍ നടക്കുന്ന ലാന കവന്‍ഷനെക്കുറിച്ച് ഷാജന്‍ ആനിത്തോട്ടം വിവരിച്ചു. പ്രസന്‍ പിള്ളയുടെ നന്ദി പ്രകടനത്തോടുകൂടി ലിന്‍സ് ജോസഫ് സ്‌പോസര്‍ ചെയ്ത ഏപ്രില്‍ മാസ സാഹിത്യവേദി സമംഗളം പര്യവസാനിച്ചു.

മെയ്മാസ സാഹിത്യവേദിയായ 195 -മത് സാഹിത്യവേദിയിലേക്ക് ഏവര്‍ക്കും സ്വാഗതം. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: ശകുന്തളാ രാജഗോപാല്‍ (847 219 2805), പ്രസന്‍ പിള്ള (630 935 2990), ജോ ഇലക്കാട്ട (773 282 4955).