അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഐ.സി.സി. ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്‌താനും ഒരേ ഗ്രൂപ്പില്‍.

03:17pm 2/6/2016
download (5)
ലണ്ടന്‍: അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കുന്ന ഐ.സി.സി. ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്‌താനും ഒരേ ഗ്രൂപ്പില്‍. ഇന്ത്യയുള്‍പ്പെടുന്ന ബിഗ്രൂപ്പില്‍ പാക്കിസ്‌താനെ കൂടാതെ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയുമാണുള്ളത്‌. എ ഗ്രൂപ്പില്‍ ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്‌, ഇംഗ്ലണ്ട്‌, ബംഗ്ലാദേശ്‌ എന്നീ ടീമുകളാണുള്ളത്‌.
ഇന്ത്യയുടെ ആദ്യ മത്സരം ജൂണ്‍ നാലിന്‌ എഡ്‌ജ്ബാസ്‌റ്റണില്‍ പാക്കിസ്‌താനെതിരാണ്‌. കഴിഞ്ഞ ലോകകപ്പിന്റെ ഗ്രൂപ്പ്‌ ഘട്ടത്തിലും ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്‌താനെതിരേയായിരുന്നു. അന്ന്‌ ഇന്ത്യ 76 റണ്‍സിന്‌ പാകിസ്‌താനെ പരാജയപ്പെടുത്തി. ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ഇന്ത്യയാണ്‌ നിലവിലെ ചാമ്പ്യന്‍മാര്‍.
ജൂണ്‍ ഒന്നിന്‌ ഓവലില്‍ ഇംഗ്ലണ്ടും ബംഗ്ലാദേശും തമ്മിലാണ്‌ ഉദ്‌ഘാടന മത്സരം. എട്ട്‌ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍സ്‌ ട്രോഫിയുടെ ഏഴാം പതിപ്പ്‌ 18 ദിവസം നീണ്ടുനില്‍ക്കും.
ജൂണ്‍ 14നും 15നും കാര്‍ഡിഫിലും എഡ്‌ജ്ബാസ്‌റ്റണിലുമാണ്‌ സെമിഫൈനല്‍ മല്‍സരങ്ങള്‍. ജൂണ്‍ 18ന്‌ ഓവലിലാണ്‌ ഫൈനല്‍