899 രൂപക്ക്​ സഞ്ചരിക്കാനുള്ള ഒാഫറുമായി എയർ എഷ്യ

08:22 am 15/3/2017

download (4)
മുംബൈ: ആഭ്യന്തര വിമാന യാത്ര നിരക്കിൽ വൻ ഇളവുകളുമായി എയർ എഷ്യ. തെരഞ്ഞെടുത്ത റൂട്ടുകളിൽ 899 രൂപക്ക്​ സഞ്ചരിക്കാനുള്ള ഒാഫറാണ്​ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്​. സെപ്​തംബർ ഒന്ന്​ മുതൽ 2018 ജൂൺ അഞ്ച്​ വരെയാണ്​ ഇൗ ഒാഫർ പ്രകാരം യാത്ര ചെയ്യാൻ സാധിക്കുക. ഒാഫർ ലഭ്യമാകണമെങ്കിൽ മാർച്ച്​ 19നകം ടിക്കറ്റുകൾ ബുക്ക്​ ചെയ്യണം.

ഹൈദരാബാദിൽ നിന്ന്​ ബംഗളൂരുവിലേക്ക് ഒാഫർ പ്രകാരം​ 899 രൂപ നൽകി പറക്കാം. കേരളത്തിൽ കൊച്ചിയിൽ നിന്ന്​ ബംഗളൂരുവിലേക്ക്​ 1299 രൂപയും ഹൈദരാബാദിലേക്ക്​ 1599 രൂപയും വിശാഖപട്ടണത്തേക്ക്​ 2599 രൂപയുമാണ്​ നിരക്ക്​.

അന്താരാഷ്​ട്ര വിമാന സർവീസുകൾക്കും എയർ ഏഷ്യ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്​. കൊച്ചിയിൽ നിന്ന്​ ബാ​ങ്​കോക്കിലേക്ക്​ 3,990 രൂപയും ​ക്വാ​ലാലംപൂരിലേക്ക്​ 2,999 രൂപയു​മാണ്​ എയർ എഷ്യയുടെ നിരക്ക്​.