12:18pm 12/7/2016

അമൃത്സര്‍: പഞ്ചാബിലെ അതിര്‍ത്തിപ്രദേശത്തുകൂടി നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു പാക്കിസ്ഥാനികളെ ബിഎസ്എഫ് ജവാന്മാര് വധിച്ചു. അമൃത്സറിലെ ദാര്യ മന്‍സൂര്‍ മേഖലയിലൂടെ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണ് വധിച്ചത്.
തിങ്കാളാഴ്ച രാത്രി നടത്തിയ പരിശോധനയ്ക്കിടെ ഇവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ പിടിക്കപ്പെടുകയായിരുന്നെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥന് പറഞ്ഞു. അതിര്‍ത്തി കടക്കരുതെന്ന് മുന്നറിപ്പ് നല്‍കിയെങ്കിലും മൂന്നു പേര് അത് അവഗണിക്കുകയായിരുന്നു. ഇതോടെ അവരെ വെടിവെച്ചു വീഴ്ത്തുകയായിരുന്നെന്ന് ഉദ്യോഗസ്ഥന് പറഞ്ഞു.
