09:37am 17/7/2016

കുവൈത്ത്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ജൂബിലി വേദ മഹാ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഓര്‍ത്തഡോക്സ് വെക്കേഷന് ബൈബിള്‍ സ്ക്കൂള് 2016നു സമാപനം കുറിച്ചു.
‘ദൈവം എന്റെ പരമാനന്ദം’ എന്ന ചിന്താവിഷയത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന ക്ലാസുകളുടെ സമാപനചടങ്ങുകള്‍ ജൂലൈ ഏഴിനു നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടന്നു. കുട്ടികളുടെ റാലിക്കുശേഷം ഒവിബിഎസ് ഗായക സംഘത്തിന്റെ പ്രാര്‍ഥന ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍, സെന്റ് ഗ്രീഗോറിയോസ് മഹാഇടവക വികാരി ഫാ. രാജു തോമസ് അധ്യക്ഷത വഹിച്ചു. ഒവിബിഎസ് സൂപ്രണ്ട് ജേക്കബ് റോയ്, മഹാഇടവക സെക്രട്ടറി ജിജി ജോണ്‍, ഒവിബിഎസ് ഡയറക്ടര്‍ ഫാ. ജോണ്സണ് വര്‍ഗീസ്, സണ്ഡേസ്കൂള് ഹെഡ്മാസ്റ്റര് കുര്യന് വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ഒവിബിഎസ് ഡെപ്യൂട്ടി സൂപ്രണ്ട് സാമുവേല്‍ ചാക്കോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒവിബിഎസ് സ്റ്റാര്‍ 2016 ആയി ലെയ വര്‍ഗീസിനേയും റണ്ണര്‍അപ്പായി സാന്ദ്ര അന്നാ ജേക്കബിനേയും തെരഞ്ഞെടുത്തു.
സണ്ഡേസ്കൂള് ഹെഡ്ബോയ് റിജോ മാത്യു, എംജിഒസിഎസ്എം. ജോയിന്റ് സെക്രട്ടറി അലീന അന്ന എബി എന്നിവര്‍ ചേര്‍ന്ന് പതാക താഴ്ത്തിയതോടുകൂടി യോഗനടപടികള്‍ അവസാനിച്ചു. തുടര്‍ന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ഇടവക ആക്ടിംഗ് ട്രഷറാര്‍ തോമസ് മാത്യു, സണ്ഡേസ്കൂള് സെക്രട്ടറി ഷാബു മാത്യു, ട്രഷറര്‍ ഫിലിപ്സ് ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി
