ജംഷഡ്പൂരില്‍ 60 കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

09:33am 17/7/2016

images (1)

ജംഷഡ്പൂര്‍: മധ്യപ്രദേശിലേക്കു കടത്താന്‍ ശ്രമിച്ച 60 കിലോ കഞ്ചാവ് ബാഗ്‌ബേര പോലീസ് പിടികൂടി. മയക്കുമരുന്നു കടത്തുന്നുവെന്നു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ വാഹന പരിശോധനയിലാണു കഞ്ചാവ് പിടികൂടിയത്. രണ്ടു ബാഗുകളിലായി കാറില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണു പിടികൂടിയത്.

സംഭവുമായി ബന്ധപ്പെട്ടു മോഹന്‍ കുമാര്‍ ജെയ്‌സ്‌വാള്‍, അതിഷ് സിംഗ്, രവി കുമാര്‍ സിംഗ് എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.