06:48 PM 23/07/2016
കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ഹസാരാ വിഭാഗത്തിെൻറ പ്രകടനത്തിന് നേരെയുണ്ടായ മൂന്ന് ചാവേർ സ്ഫോടനത്തിൽ 61 പേർ മരണപ്പെട്ടു. 207 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാബൂളിൽ ദേ മസാങ് സർക്കിളിൽ തടിച്ചു കൂടിയ നൂറു കണക്കിനാളുകൾക്കിടയിലാണ് ഇരട്ട സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ഇസ്തിഖ്ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് മുഹമദ് ഇസ്മാഇൗൽ കവൂസി അറിയിച്ചത്.
അഫ്ഗാൻ ജനസംഖ്യയുടെ 9 ശതമാനം മാത്രം വരുന്ന ഹസാരെ സമുദായം ശിയാവിഭാഗത്തിൽ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാവുമാണ്. തുർക്മെനിസ്താനിൽ നിന്നും കാബൂളിലേക്കുള്ള 500 കെ.വി വൈദ്യൂതി ലൈൻ ഹസാരെകൾ താമസിക്കുന്ന പ്രദേശത്ത് കൂടി പുന:ക്രമീകരിക്കണമെന്നവശ്യപ്പെട് നടത്തിയ പ്രകടനത്തിനിടെയാണ് സ്ഫോനടുമുണ്ടായത്. സ്ഫോടനത്തിെൻറ ഉത്തരവാദിത്വം ഏറ്റെടുത്തതായി അമഖ് ന്യൂസ് ഏജൻസി അറിയിച്ചു.