വീടിന്റെ കടബാദ്ധ്യത­സഹായഹസ്തവുമായി ഇല്ലിനോയ് എച്ച്.ഡി.എ

09:26am 24/7/2016

പി.പി.ചെറിയാന്‍
unnamed (2)
ചിക്കാഗൊ: വീടിന്റെ മോര്‍ട്ട്‌­ഗേജ് അടക്കുവാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി വീണ്ടും ഇല്ലിനോയ് ഹൗസിങ്ങ് ഡവലപ്‌­മെന്റ് അതോറട്ടി.
ആഗസ്റ്റ് ഒന്നു മുതലാണ് ‘ഇല്ലിനോയ് ഹാര്‍ഡസ്റ്റ് ഹിറ്റ്’ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുക.

ഇല്ലിനോയ് റിപ്പബ്ലിക്കന്‍­ഡമോക്രാറ്റിക്ക് യു.എസ്. സെനറ്റേഴ്‌­സ് കൈകോര്‍ത്താണ് മോര്‍ട്ട്‌­ഗേജ് അടക്കുവാന്‍ പ്രയാസപ്പെടുന്നവരുടെ സഹായത്തിനായി രംഗത്തെത്തിയിരിക്കുന്നത്.

തൊഴില്‍ നഷ്ടപ്പെടുകയോ, വരുമാനത്തില്‍ പതിനഞ്ചു ശതമാനം വരെ കുറവുണ്ടാകുകയോ ചെയ്തവര്‍ക്ക് 35,000 ഡോളര്‍ വരെ സഹായധനം നല്‍കുക എന്നതാണ് പുതിയ പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. അഞ്ചുവര്‍ഷം ലോണ്‍ അടക്കുന്നതില്‍ നിന്നും വീട്ടുമസ്ഥന് ഇളവു ലഭിക്കും.

അംഗവൈകല്യം സംഭവിക്കുകയോ, ഭാര്യയോ ഭര്‍ത്താവോ മരിക്കുകയോ, വിവാഹ മോചനം നേടുകയോ ചെയ്തവര്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.
ഇല്ലിനോയ് ഹൗസിങ്ങ് ഡവലപ്‌­മെന്റ് അതോറട്ടി മുഖേന യു.എസ്. ഡിപ്പാര്‍ട്ട്‌­മെന്റ് ഓഫ് ട്രഷറിയാണ് ആവശ്യമായ തുക അനുവദിക്കുന്നതെന്ന് പ്രോഗ്രാം അഡ്മിനിസ്‌­ട്രേറ്റര്‍ ഓഡ്ര ഹാമര്‍നിക്ക് അറിയിച്ചു.

14,000 വീട്ടുടമസ്ഥര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ഇതുവരെ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.illinois hardesthit.org ല്‍ നിന്നും ലഭ്യക്കുന്നതാണ്.