12.12 AM 25-07-2016
ജര്‍മനിയില്‍ കത്തി ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരിക്കേറ്റു. സ്റ്റഡ്ഗാര്‍ട്ടിനു സമീപം റ്യൂട്ട്ലിന്‍ഗനിലായിരുന്നു ആക്രമണം നടന്നത്. വഴിയിലൂടെ നടന്നുപോയവര്ക്കു നേര്‍ക്ക് അക്രമി കത്തിയുമായി പാഞ്ഞടുത്ത് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പോലീസ് അക്രമിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ സിറിയയില്‍നിന്ന് എത്തിയ അഭയാര്‍ഥിയാണെന്നു സംശയിക്കുന്നു. ആക്രമണം നടന്ന പ്രദേശം പോലീസിന്റെ നിയന്ത്രണത്തിലാണ്. ആക്രമണം നടത്തിയതിന്റെ കാരണം അറിവായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.