10.04 PM 11-08-2016
പി. പി. ചെറിയാന്
വെര്‍മില്യണ്‍ (സൗത്ത് ഡക്കോട്ട): ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫസര്‍ ഡോ. അര്‍ച്ചന ചാറ്റര്‍ജിയെ അമേരിക്കന്‍ അസോസിയേഷന് ഓഫ് മെഡിക്കല്‍ കോളേജസ് ഗ്രൂപ്പ് മെഡിസിന് ആന്റ് സയന്‍സ് സ്ത്രീ വിഭാഗം അധ്യക്ഷയായി നിയമിച്ചു.
യൂണിവേഴ്സിറ്റി ഓഫ് സൗത്ത് ഡക്കോട്ട സ്കൂള്‍ ഓഫ് മെഡിസിന് ശിശുവിഭാഗം അധ്യക്ഷയായി ചുമതല വഹിച്ചുവരികയായിരുന്നു ഡോ. അര്‍ച്ചന. പൂനൈ ആംഡ് ഫോഴ്സ് മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ ബിരുദം കരസ്ഥമാക്കിയ ചാറ്റര്‍ജി യൂണിവേഴ്സിറ്റി ഓഫ് നബരസ്ക്കയില് നിന്നാണ് പിഎച്ച്ഡി നേടിയത്.
ഇന്ത്യന്‍ വംശജയായ അര്‍ച്ചനയ്ക്ക് ലഭിച്ച അംഗീകാരം പ്രശംസനീയമാണെന്ന് ഇന്ത്യന്‍ കമ്മ്യൂണി നേതാക്കള്‍ അഭിപ്രായപ്പെട്ടു. ഗവേഷണ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചിട്ടുളള അര്‍ച്ചന നിരവധി അവാര്‍ഡുകള്‍ക്ക് അര്‍ഹയായിട്ടുണ്ട്. പുതിയ സ്ഥാന ലബ്ധിയില്‍ ഡോ. അര്‍ച്ചന സന്തുഷ്ടി പ്രകടിപ്പിച്ചു.