03:33 pm 30/8/2016
– ജയന് കൊടുങ്ങല്ലൂര്‍
റിയാദ്: മാനസികനില തെറ്റി തെരുവില്‍ അലഞ്ഞ മലയാളി യുവാവിനെ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലെത്തിച്ചു. കൊല്ലം ആറ്റിങ്ങല്‍ സ്വദേശി സുഭാഷ് സുശീലന് എന്ന യുവാവിനെയാണ് കേളി ജീവകാരുണ്യവിഭാഗത്തിന്റെ സമയോചിത ഇടപെടിനെ തുടര്‍ന്ന്് നാട്ടിലേക്ക് കയറ്റിവിടാനായത്.
അഞ്ചു വര്‍ഷം മുന്‍പാണ് സുഭാഷ് സൗദിയിലെത്തുന്നത്. അല്‍ഖര്‍ജില്‍ ജോലിചെയ്തുവന്ന ഇദ്ദേഹത്തിന് ഇടക്കിടക്ക് മാനസിക വിഭ്രാന്തി ഉണ്ടാകുമായിരുന്നു. എന്നാല്‍ അസുഖത്തിന് മരുന്നു കഴിക്കുന്നതിനിടയിലും ജോലിയില്‍ തുടരുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പു നാട്ടില്‍ നിന്നും അവധി കഴിഞ്ഞു തിരിച്ചുവന്ന ഇദ്ദേഹത്തിനോട് തനാസില് മാറാന്‍ കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും തനാസില് മാറാതെ വിവിധ ഇടങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇടക്കിടെ ചെറിയ രീതിയില്‍ മാനസിക വിഭ്രാന്തി ഉണ്ടാകുന്നതു കാരണം എവിടെയും സ്ഥിരമായി നില്ക്കാന് കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ വീണ്ടും മാനസികനില ഏറെ വഴളായി തെരുവില്‍ അലഞ്ഞു നടന്ന സുഭാഷിനെ കേളി അല്‍ഖര്‍ജ് ഏരിയ കമ്മിറ്റി അംഗം രാജീവ് തന്റെ താമസ സ്ഥലത്ത് കൂട്ടിക്കൊണ്ട് പോകുകയും പരിചരിക്കുകയും ചെയ്തു.
പാസ്പോര്‍ട്ടും ഇഖാമയും ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നതിനാല്‍ കേളി അല്‍ഖര്‍ജ് ഏരിയ ജീവകാരുണ്യ പ്രവര്‍ത്തകരായ നാസ്സര്‍ പൊന്നാനി, ജോണി കാപ്പില്‍ എന്നിവരുമായി ബന്ധപ്പെട്ട് സുഭാഷിനെ എക്സിറ്റില്‍ നാട്ടിലേക്ക് കയറ്റി വിടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍ തര്‍ഹീലുമായി ബന്ധപ്പെട്ടപ്പോഴാണറിയുന്നത് തനാസില് മാറാത്തതിനാല്‍ ഇദ്ദേഹം ഹുറൂബില്‍ അകപ്പെട്ടിരിക്കുകയാണെന്ന്. നാസ്സര്‍ പൊന്നാാനിയുടെ ശ്രമഫലമായി സുഭാഷിന്റെ കഫീലിനെ കണ്ടെത്തുകയും സുഭാഷിന്റെ അവസ്ഥ വിവരിച്ചപ്പോള്‍ കഫീല്‍ തര്‍ഹീലില്‍ വന്ന് ഹുറൂബ് ഒഴിവാക്കി സുഭാഷിന് എക്സിറ്റ് നല്‍കാനുള്ള സന്മനസു കാണിക്കുകയും ചെയ്തു. എന്നാല്‍ അപ്പോള്‍ സുഭാഷ് യാത്ര ചെയ്യാനുള്ള അവസ്ഥയില്‍ അല്ലാത്തതിനാല്‍ അല്‍ഖര്‍ജിലെ ഒരു ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ ലഭ്യമാക്കി. ഏതാനം ദിവസത്തെ ചികിത്സക്കു ശേഷം അസുഖത്തിന് കുറവുണ്ടായതിനാല്‍ കഴിഞ്ഞ ശനിയാഴ്ച്ചത്തെ എയര്‍ ഇന്ത്യ വിമാനത്തില്‍ സുഭാഷിനെ നാട്ടിലേക്ക് കയറ്റി വിടാനായി. കേളി അല്‍ഖര്‍ജ് ഏരിയ ജീവകാരുണ്യ പ്രവര്‍ത്തകരായ നാസ്സര്‍ പൊന്നാനി, ജോണി കാപ്പില്‍, രാജീവ്, ജയരാമന്, ഏരിയ സെക്രട്ടറി ശ്രീകാന്ത് എന്നിവര്‍ സുഭാഷിനെ യാത്രയാക്കി.
ഇതിനിടയില്‍ രണ്ട് ദിവസം മുന്‍പ് സുഭാഷിന്റെ സഹോദരന് നാട്ടില്‍ മരണപ്പെടുകയുണ്ടായി. എന്നാല്‍ ഈ വിവരങ്ങള്‍ ഒന്നും സുഭാഷിനെ അറിയിച്ചിരുന്നില്ല. സുഭാഷിനെ സുരക്ഷിതമായി നാട്ടില്‍ ബന്ധുക്കളെ ഏല്‍പ്പിക്കുന്നതിന് എയര്‍പോര്‍ട്ടില്‍ നിന്നും ഇയാളുടെ കൂടെപോകാന്‍ സന്നദ്ധനായ ആളെ ഏര്‍പ്പാടാക്കാനും കേളി ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. ഇതിനിടയിലും തന്നെ പരിചരിക്കുകയും സഹായികയും ചെയ്ത എല്ലാവര്ക്കും കണ്ണീരോടെ നന്ദി പറയാന്‍ സുഭാഷിന്റെ താളം തെറ്റിയ മനസ്സു മറന്നില്ല.