കേസ്സി മലയാളി ഓണം പ്രൗഡഗംഭീരമായി

03:39 pm 30/8/2016
Newsimg1_77283234
മെല്‍ബണ്‍: ­മെല്‍ബണ്‍സൗത്തിലെ ഏറ്റവും വലിയ കുടുംബ കൂട്ടായ്മയായ കേസ്സി­ മലയാളിയുടെ ഈ വര്‍ഷത്തെ ഓണം ആവണിപ്പുലരി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേസ്സി കൗണ്‍സിലിന്റെ കീഴിലുള്ള ക്രാന്‍ ബണ്‍,നാരെ വാറന്‍, ഹാലം,ലിന്ബ്രൂക്ക്, ക്ലൈഡ്, എന്‍ ഡവര്‍ ഹില്‍സ്, തുടങ്ങിയ പ്രദേശങ്ങളിലെ അംഗങ്ങളാണ് പ്രധാനമായും കേസ്സി മലയാളി യില്‍ ഉള്ളത്. രാവിലെ 9.30 ന് ഹാംപ്പറ്റണ്‍ പാര്‍ക്ക് റെന്‍ ആര്‍തര്‍ ഹാളില്‍ കേസ്സി മലയാളീ പ്രഥമ പ്രസിഡന്റ് ഗിരീഷ് പിള്ളയും ജനറല്‍ സെക്രട്ടറി സന്തോഷ് ബാലകൃഷ്ണനും സ്ഥാപകരായ ബെന്നി കോടാമുള്ളിയും റോയി തോമസും ജോണി മറ്റവും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉല്‍ഘാടനം ചെയ്­തു.

തുടര്‍ന്ന് വ്യത്യസ്ഥതയാര്‍ന്ന കലാപരിപാടികള്‍ കാണികള്‍ക്ക് ഹരം പകരുന്നതായിരുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്തനൃത്യങ്ങള്‍, തിരുവാതിര, ബോളിവുഡ് ഡാന്‍സ്, പ്രവാസികളുടെ അവധിക്കാലത്തെ അനുസ്മരിപ്പിക്കുന്ന യാത്രയും എയര്‍പോര്‍ട്ടില്‍ ഉണ്ടാകുന്ന അനുഭവങ്ങളും ഒരു സാധാരണ പ്രവാസിയുടെ നൊമ്പരങ്ങള്‍ പറയുന്ന സ്കിറ്റ് വളരെ അര്‍ത്ഥവത്തായിരുന്നു. തുടര്‍ന്ന് കള്ളവും ചതിയും പൊളിവചനവും ഇല്ലാത്ത മഹാബലി തമ്പുരാന്റെ വരവ് ചെണ്ടമേളങ്ങളുടെയും വാദ്യമേളങ്ങളുടെയും തിരുവാതിരക്കാരുടെയും കാവടിയാട്ടക്കാരുടെയും അകമ്പടിയോടെ മഹാബലിയെ ഘോഷയാത്രയോടെ വേദിയിലേക്കാനയിച്ചു. ഈ സമയത്ത് വേദിയ്ക്ക് മുമ്പിലായി പുലി കളി കൂടി അരങ്ങേറിയപ്പോള്‍ ഓണക്കാലത്തിന്റെ മലയാളത്തനിമയുടെ നല്ലകാലം ആളുകളുടെ മനസ്സില്‍ ഇടം തേടി. തുടര്‍ന്ന് മഹാബലിയുടെ വരവിന്റെ ലക്ഷ്യവും ആ നല്ല ഭരണവും ജനങ്ങളെ അനുസ്മരിപ്പിച്ചു. തുടര്‍ന്ന് സാംസ്കാരിക സമ്മേളനം കേസ്സി മേയര്‍ സാം അസ്സീസ് ഉല്‍ഘാടനം ചെയ്തു. കേസ്സി കൗണ്‍സിലര്‍ ഡാമിയന്‍ റോസാരിയോ മുഖ്യ പ്രഭാഷണം നടത്തി. മുപ്പതോളം വിഭവങ്ങള്‍ ഒരുക്കിയ വിന്‍ഡാലൂ പാലസിന്റെ ഓണസദ്യയും ഒരുക്കായിരുന്നു. ഈ പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മറ്റിയുടെ കോ­ ഓര്‍ഡിനേറ്റര്‍മാര്‍ നാളുകളായി സജീവമായി പ്രവര്‍ത്തിച്ചുവന്നിരുന്നു.

റിപ്പോര്‍ട്ട്: ­ ജോസ് .എം. ജോര്‍ജ്‌